കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ് യു സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു... കാരണം കേട്ടാല്‍ ഞെട്ടും!!!

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ് കെഎസ് യു. കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നാണ് കേരളത്തിലെ പേരെങ്കിലും നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നാണ് ദേശീയതലത്തിലെ പേര്.

Read Also: ബ്രിട്ടീഷ് പോണ്‍ താരം 'തട്ടമിട്ട്' ഇസ്ലാമിക ഇറാനില്‍ പോയി, 'നോസ് ജോബ്' ചെയ്ത് കൂള്‍ ആയി മടങ്ങി...!!!Read Also: ബ്രിട്ടീഷ് പോണ്‍ താരം 'തട്ടമിട്ട്' ഇസ്ലാമിക ഇറാനില്‍ പോയി, 'നോസ് ജോബ്' ചെയ്ത് കൂള്‍ ആയി മടങ്ങി...!!!

എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രസ്ഥാനമാണ് കെഎസ് യു. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. ഇപ്പോഴിതാ എന്‍എസ് യു വന്ന് കെഎസ് യു സംസ്ഥാന സമിതിയും ജില്ലാ സമിതികളും പിരിച്ചുവിട്ടു.

KSU

കാര്യം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാലാവധി കഴിഞ്ഞ് രണ്ടര വര്‍ഷമായിട്ടും പുന:സംഘടന നടന്നിട്ടില്ല എന്നത് തന്നെ പ്രശ്‌നം. അപ്പോള്‍ കാലാവധി കഴിഞ്ഞവരായിരുന്നോ ഈ രണ്ടര വര്‍ഷവും കെഎസ് യുവിനെ നയിച്ചിരുന്നത്?

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മലമ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് ആയിരുന്നു. കെഎസ് യു പ്രതിനിധി എന്ന നിലയിലായിരുന്നു ജോയിക്ക് സീറ്റ് നല്‍കിയത്. അതും ഇനി വേണമെങ്കില്‍ ഒരു വിവാദം ആകാന്‍ സാധ്യതയുണ്ട്.

കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എസ് ശ്രാവണ്‍ റാവു ആണ് കെഎസ് യു സംസ്ഥാന സമിതിയും ജില്ലാ സമിതികളും പിരിച്ചുവിട്ടതായി അറിയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ എന്‍എസ് യു നേതൃത്വം തള്ളുകയായിരുന്നു.

നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതോടെ പുതിയ ജില്ലാ പ്രസിഡന്റുമാരും വന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് ദേശീയ നേതൃത്വത്തിന്റെ നടപടി. കൃത്യമായ പുന:സംഘടനയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വഴിയും കെഎസ് യുവില്‍ അംഗത്വം എടുക്കാം. ഇത് സൗജന്യമാണ്. എന്‍എസ് യുവിന്റെ വെബ്‌സൈറ്റ്, ആന്‍ഡ്രോയ്ഡ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ വഴി മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ അംഗത്വ ഫീസ് കൊടുക്കേണ്ടതില്ല.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

English summary
NSU dismissed KSU state Committee and District Committees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X