• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാരശ്ശേരി മാഷേ, കൊല്ലപ്പെടാതെ സൂക്ഷിക്കണം! അടുത്തു കൂടി ഇന്നോവ വരുമ്പോൾ സൂക്ഷിക്കുക, വൈറൽ പോസ്റ്റ്

പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ സിപിഎം പ്രദേശിക നേതാക്കൾ അടക്കമുളളവർ അറസ്റ്റിലായിക്കഴിഞ്ഞു. ഇതൊരു രാഷ്ട്രീയ കൊലപാതകമാണ് എന്ന് എഫ്ഐആർ പറയുന്നു. എന്നാൽ കേരളത്തിലെ സാംസ്ക്കാരിക നായകർ സിപിഎമ്മിനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ തയ്യാറാവുന്നില്ല എന്ന് ആക്ഷേപം ഉയരുന്നുണ്ട്. അതിനിടെ പ്രൊഫ. എംഎൻ കാരശ്ശേരി സിപിഎമ്മിനെ കടന്നാക്രമിച്ച് രംഗത്ത് വരികയും ചെയ്തു.

സിപിഎമ്മിന്റെ പേരെടുത്ത് പറയാൻ മടിക്കുന്നവരെ കുറ്റപ്പെടുത്തിക്കൊണ്ട് കാരശ്ശേരി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ ഇതോടെ കാരശ്ശേരി സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നൽകി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്യു നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കൊല്ലപ്പെടാതെ സൂക്ഷിക്കണം എന്നാണ് കാരശ്ശേരിയോട് കെഎസ്യു പറയുന്നത്.

സിപിഎമ്മിനെ തൊടാൻ മടി

സിപിഎമ്മിനെ തൊടാൻ മടി

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ കേരളം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്. എന്നാല്‍ പ്രമുഖരായ പലരും പ്രതിഷേധം അറിയിക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കാന്‍ മടിക്കുകയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കാരശ്ശേരിയുടെ പോസ്റ്റ്.

പേര് പറയാതെ വിമർശനം

പേര് പറയാതെ വിമർശനം

ആരാണ് കൃപേഷിനേയും ശരത്തിനേയും കൊന്നതെന്ന് കാരശ്ശേരി ചോദിക്കുന്നു. സിപിഎം നടത്തിയ കൊലയാണ് എന്ന് എഫ്‌ഐആര്‍ പറയുന്നു. എന്നാല്‍ കൊലയ്‌ക്കെതിരെ പ്രതികരിച്ച ബുദ്ധിജീവികളും എഴുത്തുകാരും കലാകാരന്മാരും പാര്‍ട്ടിയെ കുറ്റം പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ കൊലകള്‍ക്ക് എതിരാണ് എന്ന് പൊതുവെ പറയുകയാണ് എല്ലാവരും ചെയ്തത്. ഞാന്‍ സിപിഎം നടത്തിയ കൊലകള്‍ക്കെതിരെ ശബ്ദിക്കുന്നു എന്നായിരുന്നു പോസ്റ്റ്.

കാരശ്ശേരി സൂക്ഷിക്കണം

കാരശ്ശേരി സൂക്ഷിക്കണം

കാരശ്ശേരിക്ക് വലിയ കയ്യടികളും ഈ പോസ്റ്റ് വഴി കിട്ടി. എന്നാല്‍ സിപിഎമ്മിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത് കൊണ്ട് കാരശ്ശേരി മാഷ് കൊല്ലപ്പെടാതെ സൂക്ഷിക്കണം എന്നാണ് എൻഎസ്യു ദേശീയ സെക്രട്ടറിയായ രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെആർ മീരയേയും സുനിൽ പി ഇളയിടത്തിനേയും അടക്കമുളളവരെ പോസ്റ്റിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. വായിക്കാം:

കേരളത്തിന് അപമാനം

കേരളത്തിന് അപമാനം

കാരശ്ശേരി മാഷെ, കൊല്ലപ്പെടാതെ സൂക്ഷിക്കണം!!! കാരശ്ശേരി മാഷ്, അക്ഷരം തെറ്റാതെ വിളിക്കാം കേരളത്തിലെ സാംസ്കാരിക നായകായെന്ന് .. ബാക്കിയുള്ള നാവും പേനയും CPIM ആപ്പീസിൽ പണയം വെച്ച മരയൂളകളെ സാംസ്കാരിക നായകർ എന്നു വിളിക്കുന്നത് അക്ഷരത്തിനു പോലും അപമാനമാണ്... CPIM ഒരു കൊലപാതകം നടത്താൻ രണ്ടു കൂട്ടർക്കാണ് ക്വട്ടേഷൻ കൊടുക്കുന്നത്, ഒന്നു വാളു കൊണ്ട് വെട്ടാൻ ക്രിമിനലുകൾക്ക്, രണ്ട് അക്ഷരം കൊണ്ട് വെട്ടാനോ അതല്ലെങ്കിൽ മൗനം പാലിക്കാനോ " സാംസ്കാരിക ക്രിമിനലുകൾക്ക്"...

ആര് ആരെയാണ് കൊന്നത്

ആര് ആരെയാണ് കൊന്നത്

പരിപൂർണ്ണ നിശബ്ദത പാലിച്ച മീര തൊട്ട് ബക്കറ്റ്പിരുവ് അബു വരെയുള്ള കൊടുംക്രിമിനലുകൾ.... പിന്നെ പ്രതികരിച്ചു എന്ന് വരുത്തിയ ഇളയിടം തൊട്ട് കോപ്പിയടി ടീച്ചർ വരെയുള്ള ലോക്കൽ ക്രിമിനൽസ്.. ഇക്കൂട്ടരുടെ പ്രതികരണം വായിച്ചാൽ ഒന്നും മനസിലാകില്ല എന്തിനേറെ പറയുന്നു, ശരത്തും കൃപേഷുമാണോ കൊല്ലപ്പെട്ടത്, അതോ അവരാണോ കൊന്നതെന്ന് പോലും വ്യക്തമാകില്ല!!

ഇന്നോവ വരുമ്പോൾ സൂക്ഷിക്കുക

ഇന്നോവ വരുമ്പോൾ സൂക്ഷിക്കുക

അവർക്കിടയിലാണ് കാരിശ്ശേരി മാഷിന്റെ ഈ തന്റേടം... മാഷെ സൂക്ഷിക്കുക, അടുത്തു കൂടി ഇന്നോവ വരുമ്പോൾ... പൊതു പരുപാടികൾക്കിനി പങ്കെടുക്കുമ്പോൾ കൂക്കു വിളിയും ചെരുപ്പുമാലയും പ്രതീക്ഷിക്കുക... സഖാക്കൾ നിൽക്കുമ്പോൾ ഗോവണി കയറാതിരിക്കു... സൈബർ ക്വട്ടേഷൻ സംഘം താങ്കളുടെ മകളെയും ഭാര്യയെയും അമ്മയെയും "verbal rape " നു വിധേയരാകുന്നത് കേൾക്കാൻ തയ്യാറാവുക...

മരണപെടാതെ നോക്കണം

മരണപെടാതെ നോക്കണം

താങ്കളുടെ ഏതെങ്കിലും രചനയിൽ ഒരു വയലൻസ് ഉണ്ടായെങ്കിൽ അതിന്റെ പേരിൽ സർക്കാർ 308 ഇട്ട് കേസെടുത്ത് താങ്കളെ ജയിലിലടയ്ക്കാം.. ഇതിനെയൊക്കെ നിങ്ങൾ അതിജീവിച്ചാൽ മരണപെടാതെ നോക്കണം, കാരണം അവർക്കെതിരായാണ് പറഞ്ഞത്, കേരളത്തിലെ സാംസ്കാരിക സമാധാന നവോത്ഥാന സംരക്ഷകർക്കെതിരെ!!

ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
NSU leader's facebook post against intellectuals who keep silent against CPM in Periya twin murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more