എൻടിടിഎഫ് അഖിലേന്ത്യാ കായിക മേളയിൽ തലശ്ശേരി കേന്ദ്രം ഓവറോൾ ചാമ്പ്യൻമാർ
തലശ്ശേരി:അഖിലേന്ത്യാ എൻടിടിഎഫ് കായികമേളയിൽ തലശ്ശേരി യൂണിറ്റ് ഓവർ ഓൾ ചമ്പ്യന്മാരായി. ധാർവാർഡിൽ നടന്ന പതിന്നൊന്നാമത് അഖിലേന്ത്യാ ഇൻറർ യുനിറ്റ് കായിക മേളയായ 'ക്രീഡാ സംഗമയി'ലാണ് തലശ്ശേരി എൻ.ടി.ടി.എഫ് കേന്ദ്രം 84 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായത്. 50 പോയന്റുമായി ബാംഗ്ലൂർ ഇലക്ടോണിക് സിറ്റി കേന്ദ്രം രണ്ടാം സ്ഥാനം കരസ്ഥമാക്കി. തമിഴ്നാട്ടിലെ വെല്ലൂർ പരിശീലന കേന്ദ്രത്തിനാണ് മൂന്നാം സ്ഥാനം. അത് ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലായി നടന്ന കായിക മേളയിൽ ബാഡ്മിന്റൺ, വോളിബോൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് തലശ്ശേരി കേന്ദ്രം ചരിത്രവിജയം കുറിച്ചത്.

മികച്ച പ്രകടനം കാഴ്ചവെച്ച വിജയിച്ച കായിക പ്രതിഭകളെ ബുധനാഴ്ച തലശ്ശേരി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. വൈകുന്നേരം നാല് മണിക്ക് കൊടുവള്ളി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും കുട്ടികളെ എൻ.ടി.ടി.എഫ് കേന്ദ്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. തുടർന്ന് നടക്കുന്ന അനുമോദന യോഗം പ്രിൻസിപ്പൾ ലഫ്റ്റനന്റ് കേണൽ കെ.വി.നായർ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications