കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കണികാ പരീക്ഷണശാല: ആശങ്കളില്‍ ഇടുക്കിയും ഒറ്റയാള്‍ സമരത്തിനിറങ്ങി പരിസ്ഥിതി പ്രവര്‍ത്തകന്‍

  • By Desk
Google Oneindia Malayalam News

രാജാക്കാട്:കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേവാരം പെട്ടിപ്പുറത്ത് ആരംഭിക്കുന്ന കണികാപരീക്ഷണ ശാലയ്ക്കെതിരേ ഒറ്റയാള്‍ പ്രതിക്ഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകന്‍ രംഗത്തെത്തി. പദ്ധതി നടപ്പിലാക്കുക വഴി കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ ജന ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും പദ്ധതിയുടെ ഭാഗമായിട്ടുള്ള തുരങ്കനിര്‍മ്മാണം മുല്ലപെരിയാര്‍,ഇടുക്കി അടക്കമുള്ള ജില്ലയിലെ അണക്കെട്ടുകള്‍ക്ക് ഭീഷിണിയാണെന്നും ആരോപിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ശാന്തന്‍പാറ സ്വദേശി തങ്കപ്പന്‍ ഒറ്റയാള്‍ സമരവുമായി രംഗത്തു വന്നത്.

ഇടുക്കിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് കെ എന്‍ തങ്കപ്പന്‍ ശാന്തമ്പാറ ടൗണില്‍ കുത്തിയിരുപ്പ് സമരത്തിലൂടെ പ്രതിക്ഷേധമറിയിച്ചത്. ഇടുക്കി ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട് തേനി പെട്ടിപ്പുറത്ത് കണികാ പരീക്ഷണശാല ആരംഭിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇതിനകം അനുമതി നല്‍കിയതില്‍ കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ പ്രതിക്ഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

ottayal-samaram

തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള തുരങ്കത്തിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സ്ഫോടനങ്ങള്‍ വലിയ പ്രകൃതിക്ഷോപങ്ങള്‍ക്ക് ഇടവരുത്തുമെന്നും മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകള്‍ക്ക് ഭീഷിണിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന അനുമതി പിന്‍വലിക്കണമെന്നും സമരത്തിന്റെ ഭാഗമായി തങ്കപ്പന്‍ ആവശ്യപ്പെട്ടു. ശക്തമായി പ്രതികരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രായം തളര്‍ത്താത്ത ശരീരവുമായി ഇദ്ദേഹം ഒറ്റയാള്‍ പോരാട്ടം സംഘടിപ്പിച്ചത്.ജില്ലയിലെ പ്രധാന നദിയായ പന്നിയാര്‍ പുഴയെ മാലിന്യങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തങ്കപ്പന്‍ മുമ്പ് ഏകദിന ഉപവാസവും നടത്തിയിരുന്നു.

English summary
nuclear experiment in idukki,man protest alone against it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X