കെഎസ്ആര്‍ടിസി ബസിലെ നഗ്നത പ്രദര്‍ശനം; പ്രതി കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കൊച്ചി: കെ എസ് ആര്‍ ടി ബസില്‍ യാത്രക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ സവാദാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നെടുമ്പാശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ ഇയാള്‍ നഗ്നനത പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിനായി പോകുമ്പോഴാണ് തനിക്ക് സഹയാത്രികനില്‍ നിന്ന് ദുരനുഭവമുണ്ടായതെന്ന് യുവതി പറയുന്നു.

അങ്കമാലായില്‍ നിന്ന് ബസില്‍ കയറിയ യുവാവ് തന്റെ സമീപത്തിരിക്കുകയായിരുന്നു. തൊട്ടരികില്‍ മറ്റൊരു യാത്രക്കാരിയുമുണ്ടായിരുന്നു. ബസില്‍ കയറിയത് മുതല്‍ ഇയാള്‍ കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. ഇതിന് ശേഷം നഗ്നത പ്രദര്‍ശനം നടത്തിയെന്നും യുവതി പറഞ്ഞു. സംഭവം വീഡിയോയില്‍ പകര്‍ത്തിയതിന് ശേഷമാണ് പ്രതികരിച്ചതെന്നും യുവാവ് പറഞ്ഞു.
യുവതി പ്രതികരിച്ചതോടെ യുവാവ് ബസില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്കിറങ്ങാന്‍ ്ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ പുറത്തിറങ്ങിയ യുവാവ് കണ്ടക്ടറെ തള്ളിമാറ്റി ഓടിരക്ഷപ്പെടുകയായിരുന്നു. ഇക്കാര്യം വീഡിയോയില്‍ കാണാം. അതേസമയം, യുവതി പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
കോഴിക്കോട് കായക്കൊടി കാവില്‍ സവാദാണ് അറസ്റ്റിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സിനിമ പ്രവര്‍ത്തകയായ നന്ദിത ശങ്കരയാണ് ഇക്കാര്യം വിവരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. 12 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ ഈ വീഡിയോ കണ്ടു. നിരവധി പേരാണ് നന്ദിതയെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചത്.












Click it and Unblock the Notifications