Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ മാന്യന്മാരുടേയും പൊയ്മുഖങ്ങള്‍ വലിച്ച് കീറാൻ സമയമായി', പോക്സോ കേസ് പ്രതി അഞ്ജലിയുടെ കുറിപ്പ്

കോഴിക്കോട്: തന്റെ സ്വപ്‌നങ്ങളെ തല്ലിയുടച്ച എല്ലാ മാന്യന്മാരുടേയും പൊയ്മുഖങ്ങള്‍ വലിച്ച് കീറാനുളള സമയം അടുത്തിരിക്കുന്നുവെന്ന് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ പ്രതി അഞ്ജലി റീമാ ദേവ്. ഫേസ്ബുക്കിലാണ് അഞ്ജലിയുടെ പ്രതികരണം.

കേസില്‍ പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുളളില്‍ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചേക്കും. അഞ്ജലി റീമാ ദേവ് ആണ് പോക്‌സോ കേസിലെ മുഖ്യ സൂത്രധാരയെന്നാണ് പോലീസ് പറയുന്നത്.

അഞ്ജലിയുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' കൊലക്കേസിലെ പ്രതി തൂങ്ങി മരിച്ചു, പോക്സോ കേസിലെ പ്രതി ജീവനൊടുക്കി.... ഇങ്ങനെ എത്രെയോ ന്യൂസ് എന്നും നമ്മൾ കാണാറുണ്ട്. തെറ്റ് ചെയ്ത ആളുകൾക്ക് പോലും കുറ്റാരോപിതൻ അഥവ കുറ്റാരോപിത ആയാൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. പിന്നെ ആണോ ഒരു തെറ്റും ചെയ്യാത്ത ഒരാളുടെ മാനസിക അവസ്ഥ... ജീവിതത്തിൽ പല പ്രശ്നങ്ങൾ നേരിടുമ്പോളും കൂടുതൽ കരുത്തു കിട്ടാറുന്നുണ്ട്. പക്ഷേ കൂടെ നടന്നു ചതിച്ചവരുടെ പട്ടികയുടെ എണ്ണം കൂടി വരുകയാണ്.. ചെയ്യാത്തത് ചെയ്തു കാണാത്തേത് കണ്ടു എന്നൊക്കെ പറഞ്ഞു ദിനം പ്രതി സമനില തെറ്റിക്കുക..

77

പിടിച്ചു നിൽക്കാനുള്ള ശക്തി മാത്രം ആണ് ഇപ്പോൾ ദൈവത്തോട് ചോദിക്കുന്നത്. കാരണം എന്നെ നാറ്റിക്കാനും നശിച്ചു കാണാനും ആണല്ലോ ഇതൊക്കെ എല്ലാവരും ചെയ്യുന്നത്. ഞാൻ ആരെന്നു പോലും അറിയാത്ത ആളുകൾ എന്നെ വിളിക്കുന്ന തെറികൾ, നേരിട്ട് കാണുമ്പോൾ മുഖത്തു കാണുന്ന പുച്ഛം ഇതൊക്കെ ഈ 25 വയസ്സ് വരെ ജീവിതത്തിൽ അനുഭവിക്കാത്ത പുതിയ അനുഭവങ്ങൾ.. ഈ സമയവയും കടന്നു പോവും എന്നൊക്കെ കൂടെ ഉള്ളവർക് പറഞ്ഞു തരാൻ എളുപ്പം ആണ്. പിടിച്ചു നിൽക്കും ഇനി എന്ത് തന്നെ വന്നാലും. കാരണം നഷ്ട്ടപെട്ടത് എന്റെ മാനം ആണ് അത് കോടി രൂപ കൊടുത്താലും തിരിച്ചു കിട്ടാത്തത്.

സത്യം എന്നെങ്കിലും തെളിയിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ഇനിയും ജീവിതം മുന്നോട്ട്. ഇപ്പോൾ എന്നെ തെറി വിളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തവർക്കു നാളെ അത് തിരുത്താൻ ഉള്ള മനസ്സ് ഒരിക്കലും കാണില്ല... നിങ്ങൾ ന്യൂസ് ഒക്കെ കണ്ടോളൂ.. പൊട്ടിച്ചിരിച്ചോളു പക്ഷേ ഓരോ വാക്കുകൾ നിങ്ങൾ പറയുമ്പോൾ സൂക്ഷിക്കുക... നാളെ ഇത് പോലെ ഒരു അവസ്ഥ നിങ്ങൾക്കോ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കോ വരാതെ ഇരിക്കട്ടെ... എന്റെ പോരാട്ടം ഞാൻ തുടരും... എന്റെ സ്വപ്നങ്ങളെ തല്ലിയുടച്ച എല്ലാ മാന്യന്മാരുടെ പൊയ് മുഖങ്ങൾ വലിച്ചു കീറാൻ ഉള്ള സമയം അടുത്തിരിക്കുന്നു... ഒരടി പോലും തോറ്റു കൊടുക്കില്ല ഞാൻ.... എന്റെ പോരാട്ടം തുടർന്ന് കൊണ്ടിരിക്കും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+