കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേ ദിതാണ് നാട്ടുകാര്‍...നന്മ ചോരാത്ത ഫോര്‍ട്ട് കൊച്ചിക്കാര്‍...

Google Oneindia Malayalam News

കൊച്ചി: പല അപകടങ്ങളിലും രക്ഷാപ്രവര്‍ത്തകരായി ആദ്യം എത്തുന്നത് സംഭവ സ്ഥലത്തുള്ള നാട്ടുകാര്‍ തന്നെയാകും. പിന്നീടാകും പൊലീസും മറ്റ് അധികൃതരും സ്ഥലത്തേയ്ക്ക് എത്തുന്നത്. ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ മരണ സംഖ്യ കുറയാന്‍ സഹായിച്ചത് നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായവരും രക്ഷപ്പെട്ടവരും ഒരുപോലെ പറയും.

വന്‍ ദുരന്തത്തില്‍ നിന്നും മരണസംഖ്യ ഏഴിലേയ്ക്ക് ഒതുങ്ങിയപ്പോള്‍ സഹായമായത് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം തന്നെ. സ്ഥലത്തുണ്ടായിരുന്ന വിനോദ സഞ്ചാരികളും നാട്ടുകാരുമാണ് ആദ്യം വെള്ളത്തിലേയ്ക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു നിമിഷം പോലും പാഴാക്കാതെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരുമിച്ചത്.

Kochi Boat Accident

മുങ്ങിയ യാത്രക്കാരെ ജീവിത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിയവര്‍ ബോട്ടിന്റെ ഇരുവശങ്ങളില്‍ പിടിച്ച് കിടന്നവരേയും രക്ഷിച്ച് കരയിലേയ്ക്ക് എത്തിച്ചു. ആളുകളെ രക്ഷിയ്ക്കുന്നതില്‍ മാത്രമല്ല മുങ്ങിപ്പോയ ബോട്ടിന്റെ ഭാഗങ്ങള്‍ ഉയര്‍ത്തുന്നതിലും കരുത്തായത് ഫോര്‍ട്ട് കൊച്ചിക്കാരുടെ കൂട്ടായ്മ തന്നെ.

English summary
Number of causality decreased by the action of natives in Kochi Boat Accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X