കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത്‌ കൊവിഡ്‌ വ്യാപനം കൂടും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്‌ ശേഷം സംസ്ഥാനത്തെ കൊവിഡ്‌ വ്യാപനത്തില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന്‌ ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗം കൂടുകയെന്നാല്‍ മരണനിരക്കും കൂടുകയെന്നാണ്‌. കോവിഡ്‌ വ്യാപനം കൂടുതലാകാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേരത്തെ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയതായും ആരോഗ്യ മന്ത്രി അറിയിച്ചു.

എല്ലാവരും സെല്‍ഫ്‌ ലോക്‌ഡൗണ്‍ പാലിക്കാന്‍ തയാറാവണം. അത്യാവശ്യത്തിന്‌ അല്ലാതെ ആരും പുറത്തിറങ്ങരുത്‌. പ്രായമായവരും കുട്ടികളും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യ മന്ത്രി ഓര്‍മ്മിപ്പിച്ചു.

kk shialaja

ലോക്‌ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗനിരക്കില്‍ വലിയ വര്‍ധനയാണ്‌ ഉണ്ടായത്‌. അതില്‍ കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുമെന്ന കണക്കു കൂട്ടലിലാണ്‌ മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.കൊവിഡ്‌ വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുമെന്നും ആരോഗ്യ മന്ത്രി ഓര്‍മിപ്പിച്ചു.

ജനങ്ങള്‍ ഒരുമിച്ചു നിന്നുകൊണ്ടുള്ള ശക്തമായ പോരാട്ടത്തിലൂടെയാണ്‌ കോരളത്തില്‍ കോവിഡ്‌ പിടിച്ച്‌ നിര്‍ത്തിയത്‌ . ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വലിയ രീതിയില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്‌. കേരളത്തില്‍ പ്രകൃതി ദുന്തവും പകര്‍ച്ചവ്യാധിയും ഉണ്ടായപ്പോള്‍ കേന്ദ്രം വേണ്ടത്ര സഹായിച്ചില്ലെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി. ആവശ്യപ്പെട്ട തുകയുടെ അടുത്ത്‌ പോലും അനുവദിച്ച്‌ കിട്ടിയില്ല. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലക്ക്‌ വേണ്ട‌ി 10 ശതമാനം തുകയെങ്കിലും മാറ്റവെക്കാന്‍ തയാറാഴണമെന്നും കെകെ ശൈലജ ആവശ്യപ്പെട്ടു.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
number of covid case will increase after panchayat election says health minister kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X