Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടം സിപിഎമ്മിന് മാത്രം? മന്ത്രിമാരുടെ എണ്ണം കുറയും, നാലില്‍ ഉറച്ച് സിപിഐ, 1 പ്രതീക്ഷിച്ച് 6 പേര്‍

തിരുവനന്തപുരം: മുന്നണിയിലേക്ക് പുതുതായി കടന്നുവന്ന കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി കക്ഷികള്‍ ഉള്‍പ്പടെ ആര്‍ക്കൊക്കെ രണ്ടാം പിണറായി സര്‍ക്കാറില്‍ അംഗത്വം നല്‍കണമെന്നുള്ള ചര്‍ച്ചകള്‍ ആംരഭിക്കാനിരിക്കുകയാണ് എല്‍ഡിഎഫ്. കൂടുതല്‍ കക്ഷികള്‍ക്ക് പദിവികള്‍ നല്‍കുമ്പോള്‍ വിട്ടു വീഴ്ചകള്‍ വേണ്ടി വരുമെന്ന സൂചന ഇതിനോടകം എല്ലാ കക്ഷികള്‍ക്കും സിപിഎം നല്‍കിയിട്ടുണ്ട്. എന്നാല്‍ 4 മന്ത്രി പദവി എന്നതില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്നാണ് സിപിഐ നിലപാട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഉടന്‍ തന്നെ തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം.

സിപിഐക്ക് നല്‍കിയത്

സിപിഐക്ക് നല്‍കിയത്

പ്രധാനമായും സിപിഐയുമായിട്ടാവും സിപിഎം ചര്‍ച്ച നടത്തുന്നത്. എത്രി മന്ത്രി പദവികള്‍ക്ക് ഇരുവര്‍ക്കും എന്നതില്‍ തീരുമാനം ആയതിന് ശേഷമാവും മറ്റുള്ളവരുമായി ചര്‍ച്ച നടത്തുക. ഒന്നാം പിണറായി സര്‍ക്കാറിന്‍റെ ആദ്യഘട്ടത്തില്‍ സിപിഎമ്മിനും 12 മന്ത്രിമാരാണ് ഉണ്ടായിരുന്നു. സിപിഐയില്‍ നിന്നും 4 പേരും മന്ത്രിമാരായി. ജെഡിഎസ്, എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നിവര്‍ക്കും ഓരോ മന്ത്രി പദവി ലഭിച്ചു.

ക്യാബിനറ്റ് റാങ്കോടെ

ക്യാബിനറ്റ് റാങ്കോടെ

പിന്നീട് സിപിഎം ഒരു മന്ത്രിയെ കുടി സംഘത്തില്‍ ഉള്‍പ്പെടുത്തിയതോടെ സിപിഐക്ക് ക്യാബിനറ്റ് റാങ്ക് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കി. നിലവില്‍ സിപിഎമ്മിന് മാത്രം 67 പേര്‍ സഭയില്‍ ഉണ്ട്. റെക്കോര്‍ഡ് സഖ്യയുള്ള ഈ ഘട്ടത്തില്‍ 13 മന്ത്രിസ്ഥാനത്തിന് വരെ പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നാണ് സിപിഎം അഭിപ്രായം.

സിപിഎമ്മിന് കുറയും

സിപിഎമ്മിന് കുറയും

എന്നാല്‍ പുതിയ സാഹചര്യത്തില്‍ സിപിഎം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടി വരും. ഇതോടെ സിപിഎം മന്ത്രിമാരുടെ എണ്ണത്തില്‍ ഇത്തവണ ഒന്നോ രണ്ടോ സഖ്യയുടെ കുറവ് ഉണ്ടായേക്കും. കഴിഞ്ഞ തവണ 20 പേരാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിന് വേണ്ടി ഇത്തവണ പരമാവധി സഖ്യയായ 21 തികച്ചേക്കും.

നാല് ലഭിക്കാം

നാല് ലഭിക്കാം

സിപിഐക്ക് നാല് മന്ത്രിപദവികള്‍ തന്നെ ലഭിച്ചേക്കും എന്നാല്‍ ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ് പദവികളിൽ ഒന്ന് വിട്ടുകൊടുക്കേണ്ടി വന്നേക്കാം. ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും. മുന്നണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷി അഞ്ച് അംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് എം ആണ്. രണ്ട് മന്ത്രി പദവിയാണ് ഇവര്‍ ചോദിക്കുന്നത്.

കേരള കോണ്‍ഗ്രസിന് ഒന്ന്

കേരള കോണ്‍ഗ്രസിന് ഒന്ന്


എന്നാല്‍ ഒരു മന്ത്രി സ്ഥാനം മാത്രമേ ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളു. സിപിഐ യില്‍ നിന്നും ചീഫ് വിപ്പ് പദവി തിരിച്ചെടുത്താല്‍ അത് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിച്ചേക്കും. രണ്ട് അംഗങ്ങളുള്ള എന്‍സിപിക്കും ജെഡിഎസിനും ഒരോ മന്ത്രി പദവി ഉറപ്പാണ്. ഏകാംഗ കക്ഷികൾക്കു മന്ത്രിസ്ഥാനം നൽകാനുള്ള സാധ്യത കുറവാണെന്ന് ഇരുപാർട്ടികളും സൂചിപ്പിച്ചു.

കെബി ഗണേഷ് കുമാര്‍

കെബി ഗണേഷ് കുമാര്‍

ഏകാംഗങ്ങള്‍ ഉള്ളവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് മാത്രം 5 സ്ഥാനം നീക്കി വെയ്ക്കേണ്ടി വരും. ഇതിന് പറമെ മുന്നണിയോട് സഹകരിക്കുന്ന കോവൂര്‍ കുഞ്ഞുമോനും മന്ത്രി പദവി ആവശ്യപ്പെട്ട് രംഗത്തുണ്ട്. കഴിഞ്ഞ തവണ ഒഴിവാക്കപ്പെട്ട കെബി ഗണേഷ് കുമാര്‍ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേകം ചര്‍ച്ച

പ്രത്യേകം ചര്‍ച്ച

എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചര്‍ച്ചനടത്തി മാത്രമായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. വകുപ്പ് വിഭജനത്തിലടക്കം ഇതുവരെ തുടരുന്ന രീതികള്‍ക്ക് മാറ്റം ഉണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ നയിക്കുന്നത്. ചില ചര്‍ച്ചകളില്‍ എ വിജയരാഘവും അംഗമാണ്.

വകുപ്പ് വിഭജനം

വകുപ്പ് വിഭജനം

വര്‍ഷങ്ങളായി തുടരുന്ന, വകുപ്പുകള്‍ ഓരോ ഘടകകക്ഷികള്‍ക്ക് വീതംവെക്കുന്ന രീതിക്ക് മാറ്റംവരും. പുതിയ കാലത്തിന് അനുസരിച്ച വകുപ്പ് ക്രമീകരണത്തിലടക്കം മാറ്റം പ്രതീക്ഷിക്കാം. വിവിധ മന്ത്രിമാരുടെ കീഴിലുള്ള പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വകുപ്പുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് നീക്കം.

Recommended Video

cmsvideo
    രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?
    സിപിഎമ്മില്‍ ആരൊക്കെ

    സിപിഎമ്മില്‍ ആരൊക്കെ


    വകുപ്പുകള്‍ മാറ്റുന്നതിലടക്കം എല്ലാ കക്ഷികളുടേയും അഭിപ്രായം തേടും. രണ്ടാംവരവില്‍ കൂടുതല്‍ ആസൂത്രിതമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തെയാണ് പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. മുന്നണികള്‍ക്കിടയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായതിന് ശേഷം മാത്രമായിരിക്കും സിപിഎമ്മില്‍ നിന്നുള്ള മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+