Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ വീട് വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നു; കാരണം സർക്കാറിന്റെ ആ നടപടി

ഗോള്‍ഡന്‍ വിസ ഉള്‍പ്പടേയുള്ള വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തിയതോടെ യുഎഇയില്‍ ആഡംബര വസതികളുടെ ആവശ്യം വർധിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ളവരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വീടുകൾ വാങ്ങിക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോ‍ർട്ടില്‍ പറയുന്നത്.

" വീട് വാങ്ങുക എന്നത് ഒരു ഗോൾഡൻ വിസ നിക്ഷേപിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള ഏറ്റവും ലളിതമായ മാർഗമാണ്. ദുബായിലും മൂലധന നേട്ട നികുതിയില്ല, ഇത് റിയൽ എസ്റ്റേറ്റിലെ നിക്ഷേപം വർധിപ്പിക്കാന്‍ ഇടയാക്കി, "ഇന്ത്യ സോത്ത്ബൈസ് ഇന്റർനാഷണൽ റിയാലിറ്റിയുടെ ഇന്റർനാഷണൽ ബിസിനസ്സ് ഡയറക്ടർ ആകാശ് പുരി വ്യക്തമാക്കുന്നു.

ഗോൾഡൻ വിസ നിയമങ്ങളിൽ അടുത്തിടെ വന്ന മാറ്റങ്ങൾ

ഗോൾഡൻ വിസ നിയമങ്ങളിൽ അടുത്തിടെ വന്ന മാറ്റങ്ങൾ സമ്പന്നരായ ഇന്ത്യക്കാരെ ദീർഘകാല ലക്ഷ്യം മുന്‍ നിർത്തി ദുബായില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ തയ്യാറാക്കുകയായിരുന്നു. ഒരു വ്യക്തിക്ക് ഗോൾഡൻ വിസയ്ക്ക് അർഹത നേടുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 5 ദശലക്ഷത്തിൽ നിന്ന് 2 ദശലക്ഷം ദിർഹമായി (ഏകദേശം 4. 2 കോടി) എമിറേറ്റ് കുറച്ചിരുന്നു. ഇതോടെയാണ് ഭൂരിപക്ഷം പേരും ഈ നിക്ഷേപം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വഴി തിരിച്ച് വിട്ടത്.

റിയാസിനൊപ്പം തകർത്താടി ഡെയിസ് ഡേവിഡ്; ഒപ്പം തകർപ്പന്‍ ചിത്രങ്ങളും

വിസ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമാക്കി

വിസ കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. DXBinteract ല്‍ നിന്നുള്ള റിപ്പോർട്ടുകള്‍ പ്രകാരം ദുബായിലെ പ്രോപ്പർട്ടി വിൽപ്പന 2022 ന്റെ ആദ്യ പകുതിയിൽ 60% ഉയർന്ന് 43,000 യൂണിറ്റുകളായും 115 ബില്യൺ ദിർഹത്തിലെ മൂല്യം 87% വർധിച്ചു. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ന്റെ ആദ്യ പകുതിയിൽ അന്വേഷണങ്ങളിൽ കുറഞ്ഞത് 10-15% വർധനവുമുണ്ടായി.

ഡിമാന്റിനൊപ്പം വിലയില്‍ വലിയ വർധനവ് ഉണ്ടാവാത്തതും

ഡിമാന്റിനൊപ്പം വിലയില്‍ വലിയ വർധനവ് ഉണ്ടാവാത്തതും ബിസിനസ് വർധിപ്പിക്കുന്നുണ്ടെന്നും അനറോക്ക് ഗ്രൂപ്പ് ചെയർമാൻ അനുജ് പുരി പറഞ്ഞു. ഇന്ത്യയുമായുള്ള ദുബായിയുടെ സാമീപ്യമടക്കം നിരവധി ഘടകങ്ങളാണ് ഡിമാൻഡിനെ പ്രേരിപ്പിക്കുന്നത്. ഗോൾഡൻ വിസ പുതുക്കാൻ സാധിക്കും. കൂടാതെ ഇതിന് പത്ത് വർഷം സാധുതയുമുണ്ട്. ആറുമാസത്തേക്കുള്ള എൻട്രി വിസയായി പരിഗണിക്കാവുന്ന ഗോൾഡൻ വിസയുടെ സഹായത്തോടെ ഒരാൾക്ക് താമസസ്ഥലം നൽകാനും സാധിക്കും.

യു എ ഇയിൽ വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം

യു എ ഇയിൽ വീടുകൾ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വ‍ർധിച്ചതോടെ ദുബായിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ഇന്ത്യയിൽ പ്രോപ്പർട്ടി എക്‌സ്‌പോകൾ നടത്താനും തുടങ്ങിയിട്ടുണ്ട്. യുഎഇയിൽ പ്രോപ്പർട്ടി വാങ്ങുന്നത് ഡോളർ മൂല്യമുള്ള നിക്ഷേപമാണെന്ന് ഐറിസ് ലിവിംഗ് സ്‌പെയ്‌സിന്റെ സഹസ്ഥാപകൻ സാഹിൽ വർമ അഭിപ്രായപ്പെടുന്നു. ഡോളറിന്റെ മൂല്യവർദ്ധനവ് മൂലം ദുബായിലെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നത് ഇന്ത്യൻ നിക്ഷേപകരെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗോൾഡൻ വിസയുള്ളവരുടെ എണ്ണം ദിനംപ്രതി

അതേസമയം, ഗോൾഡൻ വിസയുള്ളവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തില്‍ ഇൻഷുറൻസ് പാക്കേജുകൾ വിപുലീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. യുഎഇയിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ നാഷണൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ ഗോൾഡൻ വിസ ഉടമകൾക്കുള്ള പ്രീമിയം 2,393 ദിർഹം മുതലാണ് ആരംഭിക്കുന്നത്. 300,000 ദിർഹം വരെ ഈ കവറേജ് പരിധി നൽകുന്നു.അതേസമയം, കമ്പനിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ പുതിയ വിവരപ്രകാരം ഗോള്‍ഡന്‍ പാക്കേജ് 4,985 ദിർഹം മുതലുള്ള വാർഷിക കവറേജോടെ ആരംഭിക്കുന്നു. പ്രീമിയർ പാക്കേജ് പ്രതിവർഷം 39,857 ദിർഹം മുതൽ ആരംഭിക്കുമ്പോൾ 2.5 മില്യൺ ദിർഹം കവറേജാണ് പോളിസി ഉടമകക്ക് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+