Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെതിരെ പാർട്ടിക്കുളളിലും നിരവധി ആരോപണങ്ങൾ, സ്വകാര്യമായി പറഞ്ഞിട്ടുണ്ട്, വെളിപ്പെടുത്തി സജന

ലൈംഗിക ആരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പാർട്ടിക്കുളളിലും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും സ്വകാര്യ സംഭാഷണങ്ങളിൽ അക്കാര്യങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സജന ബി സാജൻ വെളിപ്പെടുത്തി. റിപ്പോർട്ടർ ടിവിയോടാണ് സജനയുടെ പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ഫോൺ സംഭാഷണങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ സജന രൂക്ഷമായ പ്രതികരണം നടത്തിയിരുന്നു. പാർട്ടി ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വച്ചേ മതിയാവുകയുള്ളൂ എന്നാണ് സജന ബി സാജൻ കുറിച്ചത്.

സജനയുടെ വാക്കുകൾ: ''താന്‍ ഫേസ്ബുക്കിലൂടെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിട്ടില്ല. ഒരു ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. നേതൃത്വം തുടക്കത്തില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് എടുത്തതാണ്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കൊണ്ട് മാതൃകാപരമായ നടപടിയെടുക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് സമയത്ത് ഈയൊരു പ്രശ്‌നം വീണ്ടും ഉയര്‍ന്ന് വരുന്നതിലുളള ഭയം ആണ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയത്.

rahul

ഈ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കേണ്ട ചുമതല ഒരു കോണ്‍ഗ്രസ് പാര്‍ട്ടിക്കാരനും ഇല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് കോണ്‍ഗ്രസുകാരന്റെ ധര്‍മ്മം. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം പാലക്കാട് പോലൊരു ജില്ലയില്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് ശരിയല്ല. അദ്ദേഹം മാറി നില്‍ക്കണം.

ഔദ്യോഗികമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ ആരും പാര്‍ട്ടി വേദികളില്‍ ക്ഷണിച്ചിട്ടില്ല എന്നാണ് കെപിസിസി അധ്യക്ഷന്‍ തന്നെ വ്യക്തമാക്കിയിട്ടുളളത്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം വരുന്നത് എന്ന് അറിയില്ല. വലിയ നേതാക്കളെയൊന്നും കിട്ടാത്തത് കൊണ്ടായിരിക്കും സിനിമാ നടിമാരെയൊക്കെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമൊക്കെ കൊണ്ട് വരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ എന്തെങ്കിലുമൊരു ഉറപ്പില്ലാതെ പാര്‍ട്ടി ഇങ്ങനെ ഒരു നിലപാട് എടുക്കും എന്ന് കരുതാനാകില്ല. പാര്‍ട്ടിക്ക് ബോധ്യപ്പെട്ട ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് എതിരെയുളള നിലപാട് എടുത്തത്. പാര്‍ട്ടിയല്ല രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനോട് കൂടി അവസാനിക്കുന്നതുമല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരെ ഒരു മാനനഷ്ടക്കേസ് കൊടുത്തിട്ടില്ല. കുറ്റക്കാരനാണ് എന്ന് അദ്ദേഹത്തിന്റെ മനസാക്ഷിക്ക് തന്നെ തോന്നുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലേക്ക് തിരിച്ച് എടുക്കണം എന്ന് ഒരിക്കലും ഒരു കോണ്‍ഗ്രസുകാരന് പറയാനാകില്ല. കുറച്ച് കൂടി വ്യക്തത വന്നതിന് ശേഷം കെപിസിസിക്ക് രേഖാമൂലം പരാതി നല്‍കും.

സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമേ മനസ്സിലാകൂ. രാഹുലിനെ പോലെ പ്രശസ്തനായ വ്യക്തി മെസ്സേജ് അയക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മറുപടി കൊടുക്കുന്നുണ്ടാകാം. പക്ഷേ സഭ്യമല്ലാത്ത രീതിയില്‍ അത് മാറുമ്പോള്‍, അദ്ദേഹത്തിന്റെ കോര്‍ണറിലേക്ക് അവരെ മാറ്റുമ്പോള്‍ ഒരു പ്രണയത്തിലേക്കോ മറ്റോ കുട്ടികള്‍ വഴുതി വീഴുന്നുണ്ടാകാം.

പരാതിയായി വന്നിട്ടില്ലെങ്കിലും പാര്‍ട്ടിക്കുളളില്‍ നിന്ന് നിരവധി ആരോപണങ്ങള്‍ ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടായിട്ടില്ലെങ്കിലും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ട്''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+