കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗികശേഷി ഇല്ലാതാക്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നീക്കം?; ബിഷപ്പ് ചികിത്സ തേടിയെന്ന്

Google Oneindia Malayalam News

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന കത്തോലിക്കാ രൂപയുടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരത്തിന് ജനപിന്തുണയേറിവരുന്നു. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.

<strong>ടിഡിപി, സിപിഐ തെലുങ്കാനയില്‍ ചരിത്ര സഖ്യവുമായി കോണ്‍ഗ്രസ്; പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രവും</strong>ടിഡിപി, സിപിഐ തെലുങ്കാനയില്‍ ചരിത്ര സഖ്യവുമായി കോണ്‍ഗ്രസ്; പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ തന്ത്രവും

കൊച്ചിയിലെ സമത്തിന് പുറമേ സെക്രട്ടറിയേറ്റിനു പിന്നിലും ധര്‍ണ തുടങ്ങിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച ധര്‍ വിഎം സുധീരനാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചി ഹൈക്കോടതി ജംങ്ഷനില്‍ നടക്കുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബിഷപ്പ് ചില അറ്റകൈ പ്രയോഗങ്ങള്‍ നടത്തുമെന്ന സംശയങ്ങളും ചിലര്‍ ഇതിനിടെ പ്രകടിപ്പിക്കുന്നുണ്ട്.

<strong>നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം</strong>നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം

കേസില്‍ നിന്ന് രക്ഷപ്പെടാന്‍

കേസില്‍ നിന്ന് രക്ഷപ്പെടാന്‍

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബിഷപ്പ് ലൈംഗികശേഷി റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തുമോയെന്ന ആശങ്കയാണ് ചിലര്‍ പങ്കുവെക്കുന്നത്. പരാതിയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ലൈംഗിക ശേഷി പരിശോധന നടത്തുകായാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് റിട്ട: ജസ്റ്റിസ് കമാല്‍ പാഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കമാല്‍ പാഷ

കമാല്‍ പാഷ

എന്നാല്‍ അങ്ങനെ ഉണ്ടായില്ല. ഇത് അന്വേഷണത്തിലെ വലിയ വീഴ്ച്ചയാണെന്നും കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുള്ള ബിഷപ്പും പോലീസും ഒത്തുകളിക്കുകയാണെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍

കേസില്‍ നിന്ന് രക്ഷപ്പെടാന്‍

പോലീസ് പിടിയിലാകുമ്പോള്‍ തനിക്ക് ലൈംഗികശേഷി ഇല്ലെന്ന റിപ്പോര്‍ട്ടുമായി ഇനി ബിഷപ്പ് വന്നാല്‍ ഒരുപക്ഷെ അയാള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചേക്കുമെന്ന് കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢവുമായി എത്തിയ റിട്ട; ജസ്റ്റിസ്.

ഒരു വിഭാഗം വൈദികരും

ഒരു വിഭാഗം വൈദികരും

ഇതേ ആശങ്കയാണ് ഒരു വിഭാഗം വൈദികരും പങ്കുവെച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു ഞങ്ങള്‍ക്ക് സംശയുമുണ്ട്. ലൈംഗികശേഷി റിപ്പോര്‍ട്ടില്‍ കൃത്രിം നടക്കുമോ എന്ന ഭയമുണ്ട്.

മേയിലും ജൂണിലും

മേയിലും ജൂണിലും

കന്യാസ്ത്രീയുടെ പരാതിയില്‍ കേസ് ഊര്‍ജിതമായ ശേഷം ഫ്രാങ്കോ ആശുപത്രികളിലൊന്നും പോയതായി അറിവില്ല. എന്നാല്‍ മേയിലും ജൂണിലുമായി രണ്ടുതവണ ജലന്ധറില്‍ തന്നെ ഫ്രാങ്കോ അടുത്ത സുഹൃത്തായ മലയാളിയുടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെന്നും ഇവര്‍ വെളിപ്പുടത്തിയാതായാണ് റിപ്പോര്‍ട്ട്.

ചികിത്സ

ചികിത്സ

രൂപതയുടെ ആശുപത്രികളില്‍ ബിഷപ്പ് ചികിത്സ തേടാറില്ല. മലയാളിയുടെ ഈ ആശുപത്രിയിലേക്കാണ് ബിഷപ്പും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ചികിത്സ തേടി പോവാറുള്ളത്. ചികിത്സ മികിച്ച രീതിയില്‍ നടത്താനാണ് പോലീസ് അറസ്‌റ്റെ വൈകിപ്പിക്കുന്നതെന്നാണ് സംശയം.

അദ്ദേഹത്തിന് പറ്റിയ തെറ്റുകള്‍

അദ്ദേഹത്തിന് പറ്റിയ തെറ്റുകള്‍

താന്‍ കുറ്റം ചെയ്തുവെന്ന് സമ്മതിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറാകില്ല. അദ്ദേഹത്തിന് പറ്റിയ തെറ്റുകള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയാല്‍ അത് സമ്മതിക്കാനും അദ്ദേഹം തയ്യാറാകില്ല. താന്‍ നിരപരാധിയാണെന്ന് പറയും, അതാണ് രീതിയെന്നും മറ്റൊരു വൈദികന്‍ പറയുന്നു.

രക്ഷപ്പെടാന്‍ കഴിയില്ല.

രക്ഷപ്പെടാന്‍ കഴിയില്ല.

ലൈംഗികശേഷി നഷ്ടപ്പെടുത്തിയാലും വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയാലും കുറ്റക്കാരനാണെങ്കില്‍ ബിഷപ്പിന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. ഒരു പുരുഷനെ അവന്റെ ലൈംഗികാവയവങ്ങളിലെ ദേഹപരിശോധനകളിലൂടെ മാത്രം ലൈംഗികശേഷി സംബന്ധിച്ച റിപ്പോര്‍ട്ട തയ്യാറാക്കാന്‍ കഴിയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

ഇരയ്ക്ക് സ്വകാര്യത

ഇരയ്ക്ക് സ്വകാര്യത

ലൈംഗിക ശേഷി എന്നത് പ്രായം, സമയം, സാഹചര്യം എന്നിവയ്ക്ക് അനുസരിച്ച് മാറും. ഇതുപോലത്തെ കേസുകളില്‍ ഇരയ്ക്ക് സ്വകാര്യത നല്‍കുകയാണ് വേണ്ടത്. ഈ കേസിന് ആസ്പദമായ സംഭവം നടന്നത് നാല് വര്‍ഷം മുന്‍പാണ്.

കുറ്റകൃത്യം നടക്കുന്ന സമയത്ത്

കുറ്റകൃത്യം നടക്കുന്ന സമയത്ത്

ഇപ്പോള്‍ ആരോപണം ഉന്നയിക്കപ്പെട്ട വ്യക്തിക്ക് ലൈംഗികശേഷം ഇല്ല എന്ന് കരുതി കുറ്റകൃത്യം നടക്കുന്ന സമയത്ത് അങ്ങനെയായിരിക്കണമെന്നില്ല. ശസ്ത്രക്രിയ വഴിയും മരുന്നുംകഴിച്ചും ലൈംഗികശേഷി നഷ്ടപ്പെടുത്താന്‍ കഴിയുമെങ്കിലും ഈ കേസിനെ അത് ബാധിക്കില്ല എന്നാണ് വിലയിരുത്തല്‍.

<strong>ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ മരിച്ചു</strong>ഫഹദ് ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കുഴഞ്ഞുവീണ നടന്‍ മരിച്ചു

English summary
nun abuse case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X