മഠത്തില്‍ വധശ്രമം; കന്യാസ്ത്രീ അറസ്റ്റില്‍
കൊച്ചി: കര്‍ത്താവിന്റെ മണവാട്ടിമാരിലും ഉണ്ട് എല്ലാവരിലും എന്നതുപോലെ ക്രിമിനലുകള്‍. വിശ്വാസിസമൂഹത്തേയും പൊതു ജനങ്ങളേയും ഒരുപോലെ ഞെട്ടിക്കുന്ന സംഭവമാണ് എറണാകുളം ജില്ലയിലെ പറവൂരിലെ ഒരു കന്യാസ്ത്രീ മഠത്തില്‍ സംഭവിച്ചത്.
ദൈവവിളി കേട്ട് കന്യാസ്ത്രീയാകാനെത്തിയ പെണ്‍കുട്ടിയ മഠത്തിലെ മറ്റൊരു കന്യാസ്ത്രീ തീവച്ചു കൊല്ലാന്‍ ശ്രമിച്ചു. പറവൂര്‍ സെന്റ് ആന്‍സ് കോണ്‍വെന്റിലെ വിദ്യാര്‍ത്ഥിനി ഡെല്‍ഫിക്കാണ് പൊള്ളലേറ്റത്. 40 ശതമാനത്തിലെ പൊള്ളലേറ്റ ഡെല്‍ഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഠത്തിലെ ചില അന്തച്ഛിദ്രങ്ങളാണ് കൊലപാതക ശ്രമത്തിലേക്ക് വഴിവച്ചതെന്നാണ് വിവരം. ഡെല്‍ഫി ഉറങ്ങിക്കിടക്കുമ്പോള്‍ മറ്റൊരു കന്യാസ്ത്രീ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നത്രെ. മഠത്തില്‍ നിന്ന് മണ്ണെണ്ണയും തീപ്പെട്ടിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ റെയ്ച്ചല്‍ എന്ന് പേരുള്ള കന്യാസ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ സത്യം പുറത്ത് വരൂ.
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന കുട്ടിക്കൊപ്പമോ അതോ കന്യാസ്ത്രീക്കൊപ്പമോ സഭ നില്‍ക്കുക എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. പണ്ട് അഭയ കൊലക്കേസില്‍ ഒരു കന്യാസ്ത്രീയേയും രണ്ട പുരോഹിതന്‍മാരേയും സംരക്ഷിച്ച സഭകളുള്ള നാടാണ്. എന്തായാലും സംഭവത്തില്‍ സഭാ നേതൃത്വവും ആകെ ഞെട്ടിയ മട്ടാണ്.












Click it and Unblock the Notifications