കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീക്ക് സഭയുടെ വിലക്ക്; കാറ് വാങ്ങിയതും കാരണമെന്ന്

Google Oneindia Malayalam News

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയത് മുതല്‍ കന്യാസ്ത്രീക്കെതിരായിട്ടായിരുന്നു സഭ നിലകൊണ്ടത്. ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതി കത്തോലിക്കാ സഭയ്ക്കാണ് ആദ്യം പരാതി നല്‍കിയിത്. പരാതിയില്‍ സഭ യാതൊരു നടപടി എടുക്കാതിരിക്കുകയും തനിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തപ്പോഴാണ് കന്യാസ്ത്രീ പരാതി പോലീസില്‍ പരാതി നല്‍കിയത്.

<strong>ശ്രീധരന്‍ പിള്ളയെ കണ്ടാല്‍ മെമ്പറാകുമോ; ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്ന് വൈദികന്‍, തിരിച്ചടി</strong>ശ്രീധരന്‍ പിള്ളയെ കണ്ടാല്‍ മെമ്പറാകുമോ; ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്ന് വൈദികന്‍, തിരിച്ചടി

പിന്നീട് കന്യാസ്ത്രീയേയും അവര്‍ക്കൊപ്പം നിന്നവരേയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് സഭ തുടര്‍ന്നത്. കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തതിന് ശേഷം കന്യാസ്ത്രീക്കൊപ്പം നിന്നവര്‍ക്കെതിരെ പ്രതികാര നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സഭ. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പിന്തുണനല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനാണ് വിലക്ക് എര്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്

പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്

കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ സമരമാരംഭിച്ചിരുന്നു. സഭയക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ധാരാളം ആളുകള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ

ഇത്തരത്തില്‍ സമരത്തിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് സഭ. ഈ വിഷയത്തില്‍ ആദ്യമായി നടപടി നേരിടുന്ന കന്യാസ്ത്രീയാണ് സിസ്റ്റര്‍ ലൂസി.

സഭാവിരുദ്ധ പോസ്റ്റുകളിട്ടു

സഭാവിരുദ്ധ പോസ്റ്റുകളിട്ടു

സമൂഹമാധ്യമങ്ങളിലൂടെ സഭാവിരുദ്ധ പോസ്റ്റുകളിട്ടു. വായ്പയെടുത്ത് കാറുവാങ്ങി, സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിസ്റ്റര്‍ സൂസിക്കെതിരെ മാനന്തവാടി രൂപത നടപടി സ്വീകരിച്ചിരിക്കുന്നത്.

വിലക്ക്

വിലക്ക്

പ്രാര്‍ത്ഥന, ആരാധന, കുര്‍ബാന, വേദപാടം എന്നിവയില്‍ നിന്ന് പങ്കെടുക്കുന്നതിനാണ് സിസ്റ്റര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വയനാട് കാരയ്ക്കാമല മഠത്തിലെ കന്യാസ്ത്രീയാണ് ലൂസി. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കാനാണ് സഭാ നിര്‍ദ്ദേശം.

സന്ദേശം

സന്ദേശം

കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് തിരിച്ചെത്തിയപ്പോഴാണ് വികാരിയച്ചന്റെ സന്ദേശം ലഭിച്ചത്. ഇവിടുത്തെ ഇടവക പ്രവര്‍ത്തനങ്ങളും വേദപാഠ ക്ലാസുകളും ഞാനാണ് എടുത്തിരിന്നത്. എന്നാല്‍ ഇന്ന് രാവിലെ ലഭിച്ച സന്ദേശ പ്രകാരം ഇവയില്‍ നിന്നെല്ലാം മാറി നില്‍ക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

കന്യാസ്ത്രീകള്‍ ആരംഭിച്ച സമരത്തിന്

കന്യാസ്ത്രീകള്‍ ആരംഭിച്ച സമരത്തിന്

ജലന്ധര്‍ വിഷയത്തില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ആരംഭിച്ച സമരത്തിന് താന്‍ പിന്തുണ നല്‍കിയിരുന്നു. അവര്‍ക്കുള്ള പിന്തുണയില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

പല വിഷയങ്ങളിലും

പല വിഷയങ്ങളിലും

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയടക്കമുള്ള പല വിഷയങ്ങളിലും സഭ സ്വീകരിക്കുന്ന നിലപാടിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ലൂസി കളപ്പുരയ്ക്കല്‍ രംഗത്ത് വന്നിരുന്നു. സഭയില്‍ കാര്യമായ തകരാറുകള്‍ ഉണ്ടെന്നും അത് തിരുത്താന്‍ സഭാ നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു വിമര്‍നം.

സിസ്റ്റര്‍ അനുപമ പ്രതികരണം

സിസ്റ്റര്‍ അനുപമ പ്രതികരണം

സിസ്റ്റര്‍ ലൂസിക്കെതിരായി സ്വീകരിച്ച നിലപാടില്‍ അങ്ങേയറ്റത്തെ ഉത്കണ്ഠയുണ്ടയുണ്ടെ സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ലൂസി സിസ്റ്ററിന് എല്ലാവിധ പിന്തുണയും നല്‍കുന്നു. ഇനി തങ്ങള്‍ക്കെതിരായും നടപടി ഉണ്ടാകുമോയെന്ന് അറിയില്ലെന്നും അനുപമ സിസ്റ്റര്‍ പ്രതികരിച്ചു.

വിശദീകരണം

വിശദീകരണം

സിസ്റ്റര്‍ ലൂസിക്കെതിരായ നടപടിയില്‍ വിശദീകരണവുമായി മാനന്തവാടി രൂപത രംഗത്തെത്തിയിട്ടുണ്ട്. സിസ്റ്റര്‍ക്കെതിരെ ഇടവക വികാരിയാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ നടപടിയില്‍ രൂപതയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ് രൂപതയുടെ വിശദീകരണം.

സത്യത്തിനൊപ്പം നില്‍ക്കണം

ബിഷപ്പ് വിഷയത്തില്‍ സിസ്റ്റര്‍ ലൂസിയുടെ നിലപാട്

English summary
nun banned for attending catholic church for supporting protesting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X