കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍; ചോരപ്പാടുകള്‍, വലിച്ചിഴച്ച അടയാളം... മുടി മുറിച്ചു

  • By Desk
Google Oneindia Malayalam News

കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ദുരൂഹതയുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. കിണറിനോട് ചേര്‍ന്ന പ്രദേശങ്ങളിലും കന്യാസ്ത്രീയുടെ മുറിയിലും ചോരപ്പാടുകള്‍ കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. പോലീസെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കോണ്‍വെന്റില്‍ നിന്ന് ആരെയും പുറത്തുപോകാന്‍ അനുവദിച്ചിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ഇതിനിടെ ചിലര്‍ രാവിലെ തന്നെ പുറത്തുപോയിരുന്നു. ഇവരെ തിരിച്ചുവിളിച്ചിരിക്കുകയാണ് പോലീസ്. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റ്

മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റ്

പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റര്‍ സൂസനാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന മുറിയില്‍ നിന്ന അല്‍പ്പം അകലെയാണ് കിണര്‍. എങ്ങനെയാണ് മൃതദേഹം കിണറിലെത്തിയതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

കിണറിന് സമീപം രക്തക്കറ

കിണറിന് സമീപം രക്തക്കറ

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സൂസന്‍. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. കിണറിന്റെ തൂണിലും കന്യാസ്ത്രീയുടെ മുറിയിലും രക്തം കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിച്ചത്. കോണ്‍വെന്റിലുള്ള ആരെയും പോലീസ് പുറത്തുപോകാന്‍ അനുവദിക്കുച്ചിട്ടില്ല.

കമിഴ്ന്ന് കിടക്കുന്ന നിലയില്‍

കമിഴ്ന്ന് കിടക്കുന്ന നിലയില്‍

കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കിണറില്‍ കണ്ടത്. പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കോണ്‍വെന്റില്‍ നിന്ന് നേരത്തെ ചിലര്‍ പുറത്തുപോയിരുന്നു. ഇവരെ പോലീസ് തിരിച്ചുവിളിച്ചു.

ഒറ്റയ്ക്ക് താമസിക്കാറുണ്ടെന്ന്

ഒറ്റയ്ക്ക് താമസിക്കാറുണ്ടെന്ന്

കോണ്‍വെന്റില്‍ മറ്റു കന്യാസ്ത്രീകളുമുണ്ട്. ഇവരോട് പോലീസ് വിശദാംശങ്ങള്‍ ചോദിച്ചു. സിസ്റ്റര്‍ സൂസന്റെ സ്വഭാവവും ജീവിത രീതികളുമെല്ലാം പോലീസ് ചോദിച്ചറിഞ്ഞു. ഇവര്‍ ഇടയ്ക്ക് ഒറ്റയ്ക്ക് മുറിയില്‍ താമസിക്കാറുണ്ടെന്ന വിവരമാണ് ലഭിച്ചത്. അപസ്മാര രോഗമുണ്ടെന്നും പറയപ്പെടുന്നു.

 മൃതദേഹം കണ്ടത് ഒമ്പത് മണിയോടെ

മൃതദേഹം കണ്ടത് ഒമ്പത് മണിയോടെ

ഓര്‍ത്തഡോക്‌സ് സഭാ മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റിലാണ് 55 കാരിയായ സിസ്റ്റര്‍ സൂസന്‍ മാത്യു താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് മൃതദേഹം കണ്ടത്. കോണ്‍വെന്റിനോട് ചേര്‍ന്നാണ് കിണര്‍. ഇതിന് സമീപം രക്തപ്പാടുകള്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്.

ആദ്യം ആരുടെതാണെന്ന് വ്യക്തമായില്ല

ആദ്യം ആരുടെതാണെന്ന് വ്യക്തമായില്ല

ജീവനക്കാരാണ് രക്തപ്പാടുകള്‍ കണ്ടത്. പിന്നീട് കിണറില്‍ നോക്കിയപ്പോഴാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണ് സൂസന്റെതാണെന്ന് ബോധ്യമായത്. കിണറിന് സമീപം വലിച്ചിഴച്ച പാടുകളുമുണ്ട്.

പ്രാര്‍ഥനയ്ക്ക് വിളിച്ചപ്പോള്‍

പ്രാര്‍ഥനയ്ക്ക് വിളിച്ചപ്പോള്‍

രാവിലെ പ്രാര്‍ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറായില്ലെന്നാണ് മറ്റു കന്യാസ്ത്രീകള്‍ നല്‍കിയ മൊഴി. പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് രക്തപ്പാടുകള്‍ കണ്ടത്. വിശദമായ പരിശോധന നടത്തിവരികയാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൂടുതല്‍ വ്യക്ത ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്.

 മുടി മുറിച്ച നിലയില്‍

മുടി മുറിച്ച നിലയില്‍

കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. രക്തത്തുള്ളികളും വലിച്ചിഴച്ച പാടുമാണ് സംശയത്തിന് കാരണം. മുറിയില്‍ നിന്ന് മൃതദേഹം വലിച്ചുകൊണ്ടുപോയതാണെന്ന സംശയത്തിലാണ് പോലീസ്. സൂസന്റെ മുടി മുറിച്ച നിലയിലാണ്.

 ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന്

ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന്

പ്രാര്‍ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ മടി കാണിച്ചുവെന്നാണ് പറയപ്പെടുന്നത്. പ്രാര്‍ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് സിസ്റ്റര്‍ മറ്റു കന്യാസ്ത്രീകളോട് പറഞ്ഞത്. ഇതോടെ കന്യാസ്ത്രീകള്‍ പ്രാര്‍ഥനയ്ക്ക് പോയി. പിന്നീടുള്ള സമയം സിസ്റ്റര്‍ സൂസന്‍ ഒറ്റയ്ക്കായിരുന്നു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും

അപസ്മാര രോഗമുള്ള വ്യക്തിയാണെന്നും ചികില്‍സ എടുക്കാറുണ്ടെന്നും പറയപ്പെടുന്നു. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. മുടിച്ച മുറിയുടെ ഭാഗം മുറിയില്‍ നിന്ന് കണ്ടെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലെത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കട്ടെയെന്നും എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പ്രതികരിച്ചു.

50 അടി ദൂരത്താണ് കിണര്‍

50 അടി ദൂരത്താണ് കിണര്‍

മഠത്തില്‍ നിന്ന് 50 അടി ദൂരത്താണ് കിണര്‍. ഇവിടെയാണ് വലിച്ചിഴച്ച പാടുള്ളത്. രക്തത്തുള്ളികള്‍ വഴിയില്‍ കണ്ടെത്തി. കിണറിന് താഴെയും രക്തത്തുള്ളികള്‍ കണ്ടു. കിണറിന്റെ ഭിത്തിയിലുമുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അധ്യാപികയാണ്.

കൊല്ലം കല്ലട സ്വദേശി

കൊല്ലം കല്ലട സ്വദേശി

കൊല്ലം കല്ലട സ്വദേശിയാണ് സിസ്റ്റര്‍ സൂസന്‍. ഒരാഴ്ചയായി അവധിയിലായിരുന്നു ഇവര്‍. വെള്ളിയാഴ്ചയാണ് തിരിച്ചെത്തിയത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കന്യാസ്ത്രീകളോട് പറഞ്ഞത്. എന്നാല്‍ എന്ത് ആരോഗ്യ പ്രശ്‌നമാണെന്ന് പറഞ്ഞിരുന്നില്ല.

കോണ്‍ഗ്രസ് ആരോപണം ശരിതന്നെ!! വോട്ടര്‍ പട്ടികയില്‍ ഏഴ് ലക്ഷം അയോഗ്യര്‍; ആളില്ലാ വിലാസങ്ങള്‍കോണ്‍ഗ്രസ് ആരോപണം ശരിതന്നെ!! വോട്ടര്‍ പട്ടികയില്‍ ഏഴ് ലക്ഷം അയോഗ്യര്‍; ആളില്ലാ വിലാസങ്ങള്‍

English summary
Nun dead body discovered in well at Kollam Convent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X