കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ കൈത്തണ്ട മുറിച്ച നിലയില്‍.... പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു!!

Google Oneindia Malayalam News

Recommended Video

cmsvideo
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് കാത്ത് പോലീസ് | Oneindia Malayalam

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. അടിമുടി സംശയത്തിലാണ് പോലീസ്. കന്യാസ്ത്രീയുടെ കൈത്തണ്ട രണ്ടും മുറിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവരുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. മുറിയിലും കിണറ്റിനരികിലും രക്തക്കറ കണ്ടതും പോലീസിനെ കുഴക്കുന്നു. അതേസമയം അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട് പോലീസ്.

ഓര്‍ത്തഡോക്‌സ് സഭ മൗണ്ട് താബോര്‍ഡ് ദയറാ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. കോണ്‍വെന്റിനോട് ചേര്‍ന്ന കിണറ്റില്‍ നോക്കിയപ്പോഴാണ് ഇവരുടെ മൃതദേഹം ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയും പരിശോധനയില്‍ സിസ്റ്റര്‍ സൂസന്റേതാണ് മൃതദേഹമെന്നും കണ്ടെത്തുകയായിരുന്നു.

ദുരൂഹമായ മരണം

ദുരൂഹമായ മരണം

കന്യാസ്ത്രീയുടെ ഇരുകൈത്തണ്ടകളും മുറിച്ച നിലയിലാണ്. ആത്മഹത്യ ചെയ്യാനാണ് ഇങ്ങനെ ചെയ്തതെങ്കില്‍ ഇവര്‍ കിണറ്റില്‍ ചാടേണ്ടതുണ്ടോ എന്നാണ് പോലീസിന്റെ ചോദ്യം. അതേസമയം ഇത് കൊലപാതകമാണോ എന്ന കാര്യത്തിലാണ് പോലീസ് ഇനി അന്വേഷണം നടത്തുക. ഇനി കൊലപാതകമാണെങ്കില്‍ സഭയെ ഞെട്ടിക്കുന്ന സംഭവമായിരിക്കും അത്.. നേരത്തെ സിസ്റ്റര്‍ അഭയാകേസും സമാനമായ രീതിയിലായിരുന്നു. സഭയുമായി ബന്ധപ്പെട്ടവര്‍ക്ക് പങ്കില്ലെങ്കില്‍ പോലും ഇത് വിവാദമാകും.

കൈ മുറിഞ്ഞതെങ്ങനെ?

കൈ മുറിഞ്ഞതെങ്ങനെ?

കന്യാസ്ത്രീയുടെ കൈ മുറിഞ്ഞതെങ്ങനെയെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് കഴിഞ്ഞു. കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചതാകാമെന്നാണ് പോലീസ് നിഗമനം. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്.

കൊലപാതകമെന്ന് സംശയം

കൊലപാതകമെന്ന് സംശയം

കൊലപാതകമാണെന്ന ശക്തമായ സൂചനകളാണ് മൃതദേഹത്തില്‍ നിന്ന് ലഭിക്കുന്നത്. മുറിയില്‍ നിന്ന് കിണറിന്റെ ഭാഗം വരെയുള്ള രക്തപ്പാടുകളാണ് കൊലപാതകമാണെന്ന സംശയത്തിന് പ്രധാന കാരണം. കന്യാസ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയതാണ് ഇതെന്നാണ് സൂചനകള്‍, അതേസമയം സിസ്റ്ററെ പുലര്‍ച്ചെ വരെ കണ്ടവരുമുണ്ട്. രാവിലെ ഇവര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച് മടങ്ങിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഇവരെ കാണാന്‍ ആരൊക്കെ എത്തി എന്ന കാര്യമായിരിക്കും പോലീസ് ആദ്യം പരിശോധിക്കുക.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ അറിയാം

പോസ്റ്റ്‌മോര്‍ട്ടത്തില്‍ അറിയാം

കന്യാസ്ത്രീയുടെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. ഇതിന് ശേഷം യഥാര്‍ത്ഥ മരണ കാരണം അറിയാം. കൊലപാതകമാണെങ്കില്‍ അന്വേഷണ സംഘത്തിന് അത് വലിയ തലവേദനയാവും. പത്തനാപുരം സിഐയ്ക്കാണ് അന്വേഷണ ചുമതല. അതേസമയം സിസ്റ്റര്‍ സൂസന് അപസ്മാര രോഗമുണ്ടായിരുന്നുവെന്നും അവര്‍ ആത്മഹത്യ ചെയ്തതാണെന്നുമാണ് മഠം അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

വിരലടയാളം പരിശോധിക്കും

വിരലടയാളം പരിശോധിക്കും

ഇവിടെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലപരിശോധന നടത്തുന്നുണ്ട്. വിരലടയാളവും പരിശോധിക്കുന്നുണ്ട്. പുറത്ത് നിന്ന് ഒരാള്‍ വരാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അത്തരത്തില്‍ ആരെയെങ്കിലും കണ്ടോ എന്ന് മഠം അധികൃതകരോട് ചോദിച്ചെങ്കിലും ഉത്തരം ലഭിച്ചിട്ടില്ല. സിസ്റ്റര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതുതന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്തരമൊരു അസുഖമുണ്ടായിട്ടും പ്രത്യേക ശ്രദ്ധ എന്തുകൊണ്ട് നല്‍കിയില്ല എന്ന് ഇവര്‍ വ്യക്തമാക്കേണ്ടി വരും.

സിസ്റ്റര്‍ വിഷാദത്തിലായിരുന്നു

സിസ്റ്റര്‍ വിഷാദത്തിലായിരുന്നു

ഞായറാഴ്ച്ചയായിരുന്നിട്ടും ഇവരെ പ ള്ളിയിലോ ചാപ്പലിലോ കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം കുറച്ച് ദിവസങ്ങളിലായി സിസ്റ്റര്‍ സൂസന്‍ വിഷാദത്തിലായിരുന്നുവെന്ന് മഠത്തിലെ അന്തേവാസികള്‍ പറഞ്ഞു. ആശുപത്രിയില്‍ പരിശോധനകള്‍ക്ക് പോയിരുന്നതായും തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

നാട്ടുകാര്‍ക്കും സംശയം

നാട്ടുകാര്‍ക്കും സംശയം

നാട്ടുകാര്‍ക്കും ഈ മരണത്തില്‍ സംശയമുണ്ട്. അവരും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്. നേരത്തെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പറഞ്ഞ് ആര്‍ഡിഒ എത്തിയ ശേഷം മൃതദേഹം പുറത്തെടുത്താല്‍ മതിയെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയെങ്കിലും എതിര്‍പ്പ് രൂക്ഷമായതോടെ വൈകിയാണ് മൃതദേഹം പുറത്തെടുത്തത്. മഠത്തിലെ മുറിയില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം. ഇതും സംശയത്തിന് ഇടയാക്കുന്നു.

രഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നത്... വാരിയെല്ലുകള്‍ വരെ ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറി!!രഞ്ജിത്തിന്റെ കൊലപാതകം ഞെട്ടിക്കുന്നത്... വാരിയെല്ലുകള്‍ വരെ ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറി!!

എംഎല്‍എ പിവി അന്‍വറിന് പാര്‍ട്ടി മൂക്കുകയറിട്ടു!! പാര്‍ട്ടിയുടെ മാധ്യമ വിലക്ക്, സംഭവം മലപ്പുറത്ത്!എംഎല്‍എ പിവി അന്‍വറിന് പാര്‍ട്ടി മൂക്കുകയറിട്ടു!! പാര്‍ട്ടിയുടെ മാധ്യമ വിലക്ക്, സംഭവം മലപ്പുറത്ത്!

English summary
nun death mystery continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X