Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ചു...കൊലപാതകമോ?

കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം എവിടെയെത്തി എന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരമില്ല. അതിനിടെയാണ് മറ്റൊരു കന്യാസ്ത്രീയുടെ ദുരൂഹമരണത്തിന്റെ വാര്‍ത്ത പുറത്ത് വരുന്നത്.

കോട്ടയത്തെ കന്യാസ്ത്രീ മഠത്തിലെ അംഗമായ സിസ്റ്റര്‍ അമലയാണ് മരിച്ചത്. 66 വയസ്സായിരുന്നു. കോട്ടയം പാല ലിസ്യു കാര്‍മലീത്ത മഠത്തിലാണ് സിസ്റ്റര്‍ അമലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയ്ക്കുള്ളില്‍ ആയിരുന്നു മൃതദേഹം. തലയിലും നെറ്റിയിലും വലിയ മുറിവുകള്‍ ഉണ്ടായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

മുറിയ്ക്കുള്ളില്‍

മുറിയ്ക്കുള്ളില്‍

കോണ്‍വെന്റില്‍ സിസ്റ്റര്‍ അമലയുടെ മുറിയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രക്തം തളം കെട്ടിയ നിലയിലായിരുന്നു.

പനി ബാധ

പനി ബാധ

സിസ്റ്റര്‍ അമല മൂന്ന് ദിവസമായി പനിബാധിതയായിരുന്നു. രാവിലത്തെ കുര്‍ബാനയില്‍ പങ്കെടുക്കാനെത്താത്തതിനാല്‍ മറ്റുള്ളവര്‍ മുറിയിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

ഗുരുതര മുറിവുകള്‍

ഗുരുതര മുറിവുകള്‍

സിസ്റ്റര്‍ അമലയുടെ തലയിലും നെറ്റിയിലും ഗുരുതരമായ മുറിവുകള്‍ ഏറ്റിട്ടുണ്ടായിരുന്നു. നെറ്റിയിലെ മുറിവാണ് മരണകാരണം.

കൊലപാതകം

കൊലപാതകം

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിയ്ക്കുകയാണ്.

മോഷണ ശ്രമം

മോഷണ ശ്രമം

സിസ്റ്റര്‍ അമലയുടെ മുറിയില്‍ മോഷണ ശ്രമം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 കാര്‍മല്‍ ആശുപത്രി

കാര്‍മല്‍ ആശുപത്രി

കോണ്‍വെന്റിനോട് ചേര്‍ന്ന് തന്നെയാണ് കാര്‍മല്‍ ആശുപത്രിയും. ആശുപത്രിയില്‍ ജോലി ചെയ്യുന്ന സിസ്റ്റര്‍മാരും താമസിയ്ക്കുന്നത് ഇവിടെ തന്നെ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+