ബൈക്കിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചു; കുറവിലങ്ങാട് കന്യാസ്ത്രീ മരിച്ചു
കുറിവിലങ്ങാട്: ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ച് കുറുവിലങ്ങാട് കന്യാസ്ത്രീ മരിച്ചു. പട്‌നയില്‍ സേവനം അനുഷ്ഠിക്കുന്ന കാട്ടാമ്പാക്ക് കാവുംപുറത്ത് പരേതനായ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ സാവിയോ (60) ആണ് മരിച്ചത്. കുറുവിലങ്ങാട് ടൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
പട്‌നയില്‍ നിന്ന് രണ്ടാഴ്ച്ച മുമ്പാസ് സാവിയോ നാട്ടിലെത്തിയത്. ബുധനാഴ്ച്ച തിരിച്ച് നാട്ടിലേക്ക് പോകാനിരിക്കേയാണ് അപകടം ഉണ്ടായത്. ബന്ധുവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ വെക്കം റോഡില്‍ വെച്ച് അമിത വേഘത്തില്‍ വന്ന ടിപ്പര്‍ ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ഇിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ സാവിയോയുടെ തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ ബന്ധുവായ കാട്ടാമ്പാക്ക് തൊണ്ടിയാം തടത്തില്‍ സെബാസാറ്റിയനും പരിക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications