കാത്തിരിപ്പിന് വിരാമം; എന്ത് ശിക്ഷ ?; കന്യാസ്ത്രീ പീഡന കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് വിധി ഇന്ന്
കാത്തിരിപ്പിന് വിരാമം; എന്ത് ശിക്ഷ ?; കന്യാസ്ത്രീ പീഡന കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് വിധി ഇന്ന്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീ പീഡന കേസിലെ വിധി ഇന്ന്. ജഡ്ജി ജി. ഗോപകുമാർ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചു. 122 പ്രമാണങ്ങളും പരിശോധിച്ചു. തുടർന്ന്, 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് ഇന്ന് വിധി പറയാൻ പോകുന്നത്.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാസ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ ഇതിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു. കേസിൽ 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നു.
തുടർന്ന് നവംബറിൽ 2019 നാണ് വിചാരണ തുടങ്ങിയത്. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിധിയും കോടതി പറയാൻ പോകുന്നത്.വിചാരണ തുടങ്ങുന്നതിന് മുന്പ് വിടുതൽ ഹർജി നൽകിയിരുന്നു.

എന്നാൽ, കോടതി ഇത് തള്ളിയിരുന്നു. തുടർന്ന് വിചാരണ നടപടികൾ പൂർണ്ണമായും അടച്ചിട്ട കോടതിയിൽ ആണ് നടന്നത്. രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2004 - 2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് 2018 സെപ്റ്റംബർ 23 - ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തിരുന്നു.

2018 ജൂൺ 27 - ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. 2018 സെപ്റ്റംബർ 24 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാൻഡ് ചെയ്തു. എന്നാൽ , 25 ദിവസം നീണ്ട ജയിൽ വാസത്തിന് ശേഷം 2018 ഒക്ടോബർ 15 - ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ഒരു വർഷം മുൻപാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്. ആകെ 122 തെളിവുകളാണ് ഉളളത്. ബിഷപ്പിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, മഠത്തിലെ സന്ദർശക രജിസ്റ്റർ അടക്കം അനുബന്ധ രേഖകളും ഉണ്ട്. അതേ സമയം, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫ്രാങ്കോ മുളയ്ക്കൽ ഒക്ടോബർ 16 - , 2018 ന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയിരുന്നു. ഉപാധികളോടെയാണ് ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യം നല്‍കുന്നതിന് മുന്നോടിയായി നാല് ഉപാധികളാണ് ഹൈക്കോടതി അന്ന് മുന്നോട്ട് വച്ചിരുന്നത്. ഒന്നാമതായി പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം.

രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, കേരളത്തില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. എന്നാൽ, പീഡന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പാലാ രൂപത സഹായ മെത്രാനാണ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയിരുന്നു. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പ൦ ഫാദര്‍ മാത്യു ചന്ദ്രന്‍കുന്നേലും പാലാ സബ് ജയിലില്‍ എത്തിയിരുന്നു.

അറസ്റ്റ് ചെയതതിന് പിന്നാലെ, പ്രാർത്ഥനാ നിര്‍ഭരമായ പിന്തുണയോടെ വിശ്വാസികള്‍ രംഗത്ത് എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. പാലാ സബ് ജയിലിന് മുന്നില്‍ നിരവധി വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കന്യാ സ്ത്രീകള്‍ അടക്കം ഒരു സംഘമാളുകള്‍ പാലാ സബ് ജയിലിന് മുന്നിൽ മുട്ടുകുത്തിനിന്നാണ് പ്രാര്‍ത്ഥന നടത്തിയിരുന്നത്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications