'മുഖം മറയ്ക്കാതെ പ്രതികരിക്കും'; 'ഉടന്‍ മാധ്യമങ്ങളെ കാണും'; നീതി തേടി അതിജീവിത പൊതുസമൂഹത്തിലേക്ക്
'മുഖം മറയ്ക്കാതെ പ്രതികരിക്കും'; 'ഉടന്‍ മാധ്യമങ്ങളെ കാണും'; നീതി തേടി അതിജീവിത പൊതുസമൂഹത്തിലേക്ക്
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കോടതി വിധിയ്ക്ക് എതിരെ പ്രതിഷേധം കടക്കുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ നീതി തേടി അതിജീവിത പൊതുസമൂഹത്തിലേക്ക്. സേവ് അവര്‍ സിസ്റ്റേഴ്‌സ് പ്രതിനിധിയായ ഇദ്ദേഹമാണ് അതിജീവിത പോരട്ടത്തിനായി പൊതുസമൂഹത്തിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിയത്.
വിധിയ്ക്ക് പിന്നാലെ വളരെ തകര്‍ന്ന അവസ്ഥയിലാണ് അതിജീവിത. എന്നാല്‍ അവര്‍ ഉറച്ച തീരുമാനത്തിലാണെന്ന് വ്യക്തമായതായും ഫാദര്‍ വട്ടോളി പറഞ്ഞു.ഫാദര്‍ വട്ടോളി വ്യക്തമാക്കുന്നത് ഇങ്ങനെ ;-
അതിജീവിതയായ സിസ്റ്റര്‍ ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും. അവർക്ക് പറയാനുളളത് പൊതുസമൂഹത്തോട് സംസാരിക്കും. അതും മുഖം മറയ്ക്കാതെ തന്നെ സമൂഹത്തോട് പ്രതികരിക്കും. ഇക്കാര്യം സിസ്റ്റര്‍ തന്നെ വ്യക്തമാക്കും. സിസ്റ്റര്‍ ഇനി മുഖം മറച്ച് വാതില്‍ അടച്ച് അകത്തിരിക്കില്ല.

നീതിക്ക് വേണ്ടി പോരാടാന്‍ തന്നെയാണ് അതിജീവിതയുടെ തീരുമാനം. ഇന്ന് നേരില്‍ കാണവെ സിസ്റ്റര്‍ ഇരയല്ലെന്ന് ആവര്‍ത്തിച്ച് തങ്ങള്‍ പറഞ്ഞെന്നും ഇനി നിശബ്ദയായിരിക്കില്ലെന്നാണ് മനസ്സിലാക്കിയതെന്നും ഫാദര്‍ പറഞ്ഞു. അതേ സമയം, കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനായത് ഇന്നലെ ആയിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞിരുന്നത്. വിധി അറിയാൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുളള കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിധി കേട്ട് കോടതി മുറിയില്‍ ഫ്രാങ്കോ മുളക്കല്‍ പൊട്ടിക്കരഞ്ഞു. തുടർന്ന് ദൈവത്തിന് സ്തുതി എന്നാണ് വിധിയോടുളള ഫ്രാങ്കോ മുളയ്ക്കൽ പ്രതികരിച്ചത്.ബലാത്സംഗത്തിനിരയായ സഹ പ്രവർത്തകർക്ക് നീതി തേടി 14 ദിവസമാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നിൽ സമരം ഇരുന്നത്. ഇത് ക്രൈസ്തവ സഭാ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്.

ഇവർ നീതി തേടി പരസ്യ പ്രതിഷേധത്തിനും സമരത്തിനും വേണ്ടി ഇറങ്ങി. ഈ പ്രതിഷേധത്തിനും സമരത്തിനൊടുവിൽ ആണ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റ വിമുക്തനാക്കിയത്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് ഇന്ന് കോടതി വിധി പറഞ്ഞിരിക്കുന്നത്. കേസിലെ 89 സാക്ഷികളിൽ 39 പേരെ വിസ്തരിച്ചിരുന്നു. 122 പ്രമാണങ്ങളും പരിശോധിച്ചു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും മൂന്ന് ബിഷ്പപുമാരും വൈദികരും കന്യാ സ്ത്രീകളും ഉൾപ്പടെയുള്ള സാക്ഷികളെ ഇതിന്റെ ഭാഗമായി വിസ്തരിച്ചിരുന്നു. കേസിൽ 2019 ഏപ്രിൽ നാലിന് കുറ്റപത്രം സമർപ്പിച്ചിരുന്നു.

തുടർന്ന് നവംബറിൽ 2019 നാണ് വിചാരണ തുടങ്ങിയത്. രണ്ട് വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കി വിധി പറയുന്നത്. 2004 - 2016 കാലയളവിൽ കുറവിലങ്ങാട് മഠത്തിൽ വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യ സ്ത്രീയെ പീഡിപ്പിച്ചുവെന്നാണ് പരാതി. തുടർന്ന് 2018 സെപ്റ്റംബർ 23 - ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തിൽ എത്തിച്ചു തെളിവെടുത്തിരുന്നു. 2018 ജൂൺ 27 - ന് കോട്ടയം എസ്.പിക്ക് ലഭിച്ച പരാതിയിലാണ് കേസ് രജിസറ്റർ ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിൽ 2018 സെപതംബർ 21 നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്.

ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 83 സാക്ഷികളാണ് കേസിലുള്ളത്. ആകെ 122 തെളിവുകളാണ് ഉളളത്. എന്നാൽ, ഈ തെളിവുകൾ ഒന്നും നിലനിൽക്കുന്നവയല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.












Click it and Unblock the Notifications