കന്യാസ്ത്രീയെ കൊന്നത് അയാളല്ല... പിന്നെ ആര്? തെളിവുകള്‍ ഇതാ...
കോട്ടയം/ മാഹി: കോട്ടയം പാലായിലെ ലിസ്യു കാര്‍മലീത്ത കോണ്‍വെന്റില്‍ കന്യാസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയത് താനാണെന്ന് പറഞ്ഞ് കോട്ടയം സ്വദേശി മാഹി പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ കൊല നടത്തിയത് ഇയാളല്ലെന്നാണ് പോലീസ് മനസ്സിലാക്കുന്നത്.
കോയമ്പത്തൂരില്‍ കാറ്ററിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന നാസര്‍ എന്ന ആളാണ് കഴിഞ്ഞ ദിവസം മാഹി പോലീസിന് മുന്നില്‍ കീഴടങ്ങിയത്. എന്നാല്‍ കൊലപാതകം നടന്ന ദിവസം ഇയാള്‍ കോയമ്പത്തൂരിലെ കമ്പനിയില്‍ ജോലിയിലുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം.
മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഇയാള്‍ എന്ന് പോലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാള്‍ നല്‍കിയിരുന്നത്.

വിരലടയാളം
സിസ്റ്റര്‍ അമല കൊല്ലപ്പെട്ട മുറിയുടെ വാതിലില്‍ നിന്ന് പോലീസിന് ഒരു വിരലടയാളം ലഭിച്ചിട്ടുണ്ട്. ഇത് ആരുടേതാണെന്ന് അന്വേഷണം നടക്കുന്നു.

ചുമരിലൂടെ കയറിയോ
കോണ്‍വെന്റിന്റെ ചുമരിലെ പൈപ്പില്‍ പിടിച്ച് ആരോ മുകളിലേയ്ക്ക് കയറിയതിന്റെ പാടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യല്‍
കോണ്‍വെന്റിലെ കന്യാസ്ത്രീകളും താമസക്കാരും ജീവനക്കാരും അടക്കം നാല്‍പതോളം പേരെയാണ് പോലീസ് ഇതുവരെ ചോദ്യം ചെയ്തിരിയ്ക്കുന്നത്.

അകത്ത് കടന്നത്
പ്രതി എങ്ങനെ ആയിരിക്കാം അകത്ത് കടന്നത് എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിയ്ക്കുന്നത്. മേല്‍ക്കൂരയിലൂടെ അകത്ത് കടക്കാന്‍ സാധ്യതയുള്ള വഴികളും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍
കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ ലിസ്റ്റുകളും പോലീസ് പരിശോധിയ്ക്കുന്നുണ്ട്.

ദുരൂഹം
മരണം നടന്ന വിവരം അറിഞ്ഞ ഉടന്‍ പോലീസിനെ വിവരം അറിയിക്കാതെ മൃതദേഹം വൃത്തിയാക്കിയ കോണ്‍വെന്റ് അധികൃതരുടെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പോലീസ് നായ
പോലീസ് നയയെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലയാളി കോണ്‍വെന്റിനടുത്തുള്ള ആശുപത്രി വരെ പ്രതി ചെന്നതായി കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേയ്ക്കാണ് പിന്നീട് പോയത്.

മോഷണം
സിസ്റ്റര്‍ അമല കൊല്ലപ്പെട്ട ജിവസം കോണ്‍വെന്റില്‍ ഒരു മോഷണവും നടന്നിരുന്നു. ഡോക്ടറായ സിസ്റ്റര്‍ റോബി മരിയയുടെ മുറിയിലാണ് മോഷണം നടന്നത്. 500 രൂപയാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്.












Click it and Unblock the Notifications