കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്​ത്​ വിട്ടയച്ചു;വെള്ളിയാഴ്ചയും ചോദ്യം ചെയ്യും,മോഴികളിൽ പൊരുത്തക്കേട്

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് ഡയറക്​ടർ ജനറൽ ഓഫ്​ പ്രോസിക്യുഷൻ പോലീസിന്​ നിയമോപദേശം നൽകുകയും ചെയ്തിട്ടുണ്ട്.

<strong>ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!</strong>ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയായിരുന്നു. മൊഴികളിൽ പൊരുത്തക്കേട്​ ഉണ്ടെന്നും പല കാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടെന്നും പോലീസ് വ്യക്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ വെള്ളിയാഴ്ചത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. അങ്ങിനെയെങ്കിൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അറസ്റ്റ് സാധ്യത ഏറുന്നു

അറസ്റ്റ് സാധ്യത ഏറുന്നു


അറസ്റ്റിന്​ നിയമോപദേശം തേടി ​ഐജി നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമോപദേശവും തേടിയത്. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന ഡയറക്ടർ ജനറൽ ഓപ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച സ്ഥിതിക്ക് അറസ്റ്റ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ‍.

ചോദ്യങ്ങൾക്ക് മറുപടി 'ഇല്ല

ചോദ്യങ്ങൾക്ക് മറുപടി 'ഇല്ല"


പോലീസിന്റെ പല ചോദ്യങ്ങൾക്കും ഇല്ല എന്നാണ് ബിഷപ്പിന്റെ മറുപടിയെന്നാണ് റിപ്പോർട്ട്. മൊഴികളുിലെ വൈരുദ്ധ്യം പോലീസ് പരിശോധിച്ച് വരികയാണ്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ മൊഴിയെടുക്കൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

സ്വതന്ത്രമായി തീരുമാനമെടുക്കാം

സ്വതന്ത്രമായി തീരുമാനമെടുക്കാം


ബിഷപ്പിന്റെ അറസ്റ്റിനുള്ള സാധ്യത ചോദ്യംചെയ്യലിനു ശേഷം തീരുമാനിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണസംഘത്തിനു സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ജാമ്യാപേക്ഷ തടസ്സമല്ലെന്നും ബെഹ്റ പറഞ്ഞു. ബിഷപ് ജാമ്യഹർജി നൽകിയശേഷം മതി അറസ്റ്റെന്ന് പോലീസ് യോഗത്തിൽ തീരുമാനമുണ്ടായെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് മേധാവിയുടെ പ്രസ്താവന പുറത്തു വന്നത്.

തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യൽ

തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യൽ


രണ്ടാം ദിവസം ബിഷപ്പിനെതിരെയുള്ള തെളിവുകൾ നിരത്തിയാണ് അന്വേഷണസംഘം ചോദ്യങ്ങൾ ഉന്നയിച്ചത്. പ്രതിഷേധങ്ങൾ കണക്കിലെടുത്തു ചോദ്യം ചെയ്യൽ നടക്കുന്ന തൃപ്പൂണിത്തുറയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു. ചോദ്യം ചെയ്യല്‍ വിജയരമായിരുന്നു. സാവധാനത്തില്‍ എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോമിക്കുന്നത്", കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അറിഞ്ഞ കാര്യങ്ങളില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Nun rape case; Bishop Franco Mulakkal questioning over seconday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X