Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും... വൈദ്യപരിശോധനയ്ക്ക് ശേഷം നടക്കാന്‍ പോകുന്നത്

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ആയിരിക്കും ബിഷപ്പിന്റെ വൈദ്യപരിശോധന നടത്തുക.

അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം എന്നാണ് ചട്ടം. എന്നിരുന്നാലും വൈദ്യപരിശോധനയ്ക്ക് ശേഷം പെട്ടെന്ന് തന്നെ ഫ്രാങ്കോ മുളയ്ക്കലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ബിഷപ്പിന്റെ ലൈംഗിക ശേഷിയും പരിശോധിക്കേണ്ടതുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പാലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ആയിരിക്കും ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈദ്യപരിശോധന നിര്‍ണായകം

വൈദ്യപരിശോധന നിര്‍ണായകം

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുക എന്നത് കീഴ് വഴക്കം ആണ്. എന്നാല്‍ ബലാത്സംഗ കേസില്‍ ബിഷപ്പിന്റെ ലൈംഗികശേഷിയും പരിശോധിക്കേണ്ടതാണ്. ഇത് കേസില്‍ ഏറെ നിര്‍ണായകവും ആണ്.

താലൂക്ക് ആശുപത്രിയില്‍

താലൂക്ക് ആശുപത്രിയില്‍

ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ആയിരിക്കും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുക. ചോദ്യം ചെയ്യല്‍ നടന്ന തൃപ്പൂണിത്തുറ ഹൈ ടെക് സെല്‍ ഓഫീസില്‍ നിന്ന് ഏറെ ദൂരെയല്ല താലൂക്ക് ആശുപത്രി. ഇവിടെ ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാല മജിസ്‌ട്രേറ്റിന് മുന്നില്‍

പാല മജിസ്‌ട്രേറ്റിന് മുന്നില്‍

പാല മജിസ്‌ട്രേറ്റിന് മുന്നില്‍ ആയിരിക്കും ഫ്രാങ്കോ മുളയ്ക്കലിനെ ഹാജരാക്കുക. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ മജിസ്‌ട്രേറ്റ് വൈകീട്ടോടെ കോടതിയില്‍ എത്തിയിരുന്നു. രണ്ട് കോടതി ജീവനക്കാരും കോടതില്‍ എത്തിയിട്ടുണ്ട്. പീഡനം നടന്നു എന്ന് പറയുന്ന കുറുവിലങ്ങാട് മഠത്തിന് അടുത്ത് തന്നെ ആണ് പാലാ മജിസ്‌ട്രേറ്റ് കോടതിയും.

എല്ലാം തീരുമാനിച്ച് തന്നെ

എല്ലാം തീരുമാനിച്ച് തന്നെ

മൂന്നാം ദിവസം ചോദ്യം ചെയ്യല്‍ തുടങ്ങുമ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ഉറപ്പിച്ചിരുന്നു. അറസ്റ്റ് തീരുമാനം വന്നതോടെ ഇക്കാര്യത്തില്‍ ഐജിയുടെ അനുമതിയും നേടിയായിരുന്നു പോലീസിന്റെ നീക്കം. ബിഷപ്പിന്റെ അഭിഭാഷകരേയും ജലന്ധര്‍ പോലീസിനേയും അറസ്റ്റ് വിവരം അറിയിച്ചിരുന്നു.

ജാമ്യത്തിന് നീക്കം

ജാമ്യത്തിന് നീക്കം

പാലാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമ്പോള്‍ തന്നെ ജാമ്യ ഹര്‍ജിയുമായി നീങ്ങാനാണ് ബിഷപ്പിന്റെ അഭിഭാഷകര്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ബലാത്സംഗ കേസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലാത്ത പക്ഷം, അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+