കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ബിഷപ്പ് വഴങ്ങുന്നു... ഒരു ദിവസം പോലും വൈകാതെ ഹാജരാകും, സഹകരിക്കും

Google Oneindia Malayalam News

കൊച്ചി/ജലന്ധര്‍: ഒടുവില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണത്തോട് സഹകരിക്കുന്നു. സെപ്തംബര്‍ 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നത്. അതേ ദിവസം തന്നെ ഹാജരാകും എന്നാണ് ബിഷപ്പ് അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ബിഷപ്പിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടീസ് കൈപ്പറ്റുന്ന മുറയ്ക്ക്, ആവശ്യപ്പെടുന്ന ദിവസം തന്നെ ഹാജരാകും. നോട്ടീസ് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ കണ്ടുള്ള അറിവേ തനിക്കുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Jalandhar Bishop

അന്വേഷണവുമായി സഹകരിക്കും എന്നും ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ബിഷപ്പില്‍ നിന്ന് മൊഴിയെടുക്കാന്‍ ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു.

കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ കഴമ്പുണ്ടെന്നാണ് ഓഗസ്റ്റ് 13 ന് വൈക്കം ഡൈ്വഎസ്പി പികെ സുഭാഷ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ പിന്നീട് പോലീസ് ഉരുണ്ടുകളിക്കുന്ന കാഴ്ചയാണ് കണ്ടത്. കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നൊക്കെ ആയിരുന്നു വിശദീകരണം.

ബിഷപ്പിനെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പരസ്യ സമരം തുടങ്ങിയിട്ട് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടു. സമരത്ത് ഓരോ ദിവസവും ജനപിന്തുണ വര്‍ദ്ധിച്ചുവരികയാണ്. അതിനിടെ ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാനിലേക്കും പരാതി അയച്ചിട്ടുണ്ട്.

കേരളത്തില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ വൈദികര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ സഭയിലെ ഉന്നതരുടെ യോഗം വിളിക്കാന്‍ മാര്‍പ്പാപ്പ താരുമാനിച്ചിട്ടുണ്ട്.

English summary
Nun Rape Case: Bishop Franco Mulakkal will appear before investigation team on September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X