കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റിലായെങ്കിലും ബിഷപ്പിന്റെ വാസം എസി മുറിയിൽ? രക്തവും ഉമിനീരും ബലമായി വാങ്ങിയെന്ന് ബിഷപ്പ്

Google Oneindia Malayalam News

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കാര്യങ്ങള്‍ ബിഷപ്പിന് അനുകൂലമായാണ് നീങ്ങുന്നത് എന്ന് ആക്ഷേപം. അറസ്റ്റിലായ ബിഷപ്പിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ ആണ് വിട്ടത്.

'സ്ഥലത്തെ പ്രധാന കോഴി'!!! പരസ്യത്തെ പിടിച്ച് ബിഷപ്പിനെ കോഴിയാക്കി ട്രോളൻമാർ; നെഞ്ച് വേദനയ്ക്കും!!!'സ്ഥലത്തെ പ്രധാന കോഴി'!!! പരസ്യത്തെ പിടിച്ച് ബിഷപ്പിനെ കോഴിയാക്കി ട്രോളൻമാർ; നെഞ്ച് വേദനയ്ക്കും!!!

ബലാത്സംഗ കേസില്‍ ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്കും!!! ദിലീപും ബിഷപ്പും... സാമ്യങ്ങൾബലാത്സംഗ കേസില്‍ ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്കും!!! ദിലീപും ബിഷപ്പും... സാമ്യങ്ങൾ

ഇതോടെ ബിഷപ്പിന് രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ട സാഹചര്യം ആണ് ഒഴിവായത്. പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നതിനെ ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ക്കുകയും ചെയ്തില്ല.

അതിനിടെ ബിഷപ്പ് പോലീസിനെതിരെ കോടതിയില്‍ ആക്ഷേപം ഉന്നയിക്കുകയും ചെയ്തു. തന്റെ രക്തവും ഉമിനീരും നിര്‍ബന്ധപൂര്‍വ്വം പോലീസ്

ജയില്‍ ഒഴിവായി

ജയില്‍ ഒഴിവായി

കഴിഞ്ഞ ദിവസം രാത്രിയില്‍ ആയിരുന്നു ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏറെ വൈകി അറസ്റ്റ് ചെയ്തതിനാല്‍ കോടതിയില്‍ ഹാജരാക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് കോട്ടയത്തെ പോലീസ് ക്ലബ്ലിലേക്ക് കൊണ്ടുവരുമ്പോള്‍ നെഞ്ച് വേദനയെ തുടര്‍ന്ന് ബിഷപ്പിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

രണ്ടാം ദിവസവും ജയിലില്ല

രണ്ടാം ദിവസവും ജയിലില്ല

അറസ്റ്റിലായ രണ്ടാം ദിവസവും ഫ്രാങ്കോ മുളയ്ക്കലിന് ജയിലില്‍ കഴിയേണ്ട സാഹചര്യം ഇല്ല. പോലീസ് കസ്റ്റഡിയില്‍ വിടണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം പാലാ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത് എങ്കിലും രണ്ട് ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

ബിഷപ്പിനും എതിര്‍പ്പില്ല

ബിഷപ്പിനും എതിര്‍പ്പില്ല

പോലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകന്‍ എതിര്‍ത്തും ഇല്ല. സാധാരണ ഗതിയില്‍ പോലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ പ്രതിഭാഗം എതിര്‍ക്കുകയാണ് പതിവ്. ബിഷപ്പിന്റെ കാര്യത്തില്‍ അത് സംഭവിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കോട്ടയം പോലീസ് ക്ലബ്ബില്‍

കോട്ടയം പോലീസ് ക്ലബ്ബില്‍

കോട്ടയം പോലീസ് ക്ലബ്ബില്‍ ആയിരിക്കും ബിഷപ്പിനെ താമസിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ക്ലബ്ബിന് മുകളില്‍ താമസയോഗ്യമായ എസി മുറികള്‍ ഉണ്ട്. ഇവയില്‍ ഏതിലെങ്കിലും ആയിരിക്കും രാത്രിയില്‍ ബിഷപ്പിനെ പാര്‍പ്പിക്കുക. സാധാരണ പ്രതികള്‍ക്ക് കിട്ടാന്‍ സാധ്യതയില്ലാത്ത ഒരു ആനൂകൂല്യം ആണിത്.

ജയിലിലേക്ക് പോയേ പറ്റൂ

ജയിലിലേക്ക് പോയേ പറ്റൂ

പക്ഷേ, ബിഷപ്പിന് ജയില്‍ വാസം ഒഴിവാക്കാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. പോലീസ് കസ്റ്റഡി കാലാവധി കഴിയുമ്പോള്‍ വീണ്ടും കോടതിയില്‍ ഹാജരാക്കണം. സ്വാഭാവികമായും ബിഷപ്പിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. ജയിലില്‍ കഴിയേണ്ടി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ബിഷപ്പ് ആകും ഇതോടെ ഫ്രാങ്കോ മുളയ്ക്കല്‍.

പോലീസിനെതിരെ പരാതി

പോലീസിനെതിരെ പരാതി

ജാമ്യ അപേക്ഷ തള്ളിയതിന് ശേഷം ബിഷപ്പിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. അപ്പോഴാണ് പോലീസിനെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപണം ഉന്നയിച്ചത്. തന്റെ അനുമതിയില്ലാതെ ശരീരത്തില്‍ നിന്ന് രക്തവും ഉമിനീരും ശേഖരിച്ചു എന്നായിരുന്നു ആരോപണം.

ലൈംഗികശേഷി പരിശോധന

ലൈംഗികശേഷി പരിശോധന

പോലീസിന് മുന്നില്‍ ആകെ രണ്ട് ദിവസം മാത്രമാണ് തെളിവെടുപ്പിനും മറ്റ് പരിശോധനകള്‍ക്കും ആയുള്ളത്. ആദ്യ ദിനത്തിന്റെ പാതിയോളം കോടതി നടപടികള്‍ക്കായി പോയി. അതിന് ശേഷം ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധനയും നടത്തിയിട്ടുണ്ട്. ഇത് ഫലം പുറത്ത് വന്നിട്ടില്ല.

English summary
Nun Rape Case: KBishop Franco Mulakkl will stay in Kottayam Police Club during Police Custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X