കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി മുറിയിലെത്തിയ ബിഷപ്പ് കടന്നുപിടിച്ചു; തിരുവസ്ത്രത്തെ മാനിച്ചില്ല; എഫ്ഐആര്‍ റിപ്പോര്‍ട്ട്

Google Oneindia Malayalam News

കൊച്ചി: പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി സമരത്തിന് പിന്തുണയുമായി എത്തുന്നത്.

<strong>മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു</strong>മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ബിഎസ്പിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കുന്നു

സീറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരം കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ഇന്നെത്തുമെന്നാണ് സൂചന. സേവ് അവര്‍ സിസ്റ്റര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. അതിനിടെ ലൈംഗികാരോപണ പരാതിയില്‍ ബിഷപ്പിനെതിരെ എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത് ലൈംഗിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.

<strong>സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല</strong>സൗദിയില്‍ പരിശോധന ആരംഭിച്ചു; സാധനങ്ങള്‍ തെരുവില്‍ കൂട്ടിയിട്ട് വില്‍ക്കുന്നു, തൊഴിലാളികളെ കാണാനില്ല

പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആര്‍

പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആര്‍

കത്തോലിക്കാ സഭയുടെ ജലന്ധര്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആറിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള വിവരങ്ങള്‍ ഉള്ളത്.

കുറുവിലങ്ങാട് മഠത്തില്‍

കുറുവിലങ്ങാട് മഠത്തില്‍

2014 മെയ് 5 ന് കുറുവിലങ്ങാട് മഠത്തില്‍ വെച്ചായിരുന്നു ആദ്യം പീഡിക്കപ്പെട്ടതെന്നും തുടര്‍ച്ചയായി രണ്ടു ദിവസങ്ങളില്‍ പീഡനം തുടര്‍ന്നെന്നും എഫ്‌ഐആറില്‍ രേഖപ്പെട്ടുത്തിയിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികോദ്ദേശ്യത്തോട് തന്നെയാമ് ബിഷപ്പ് മടം സന്ദര്‍ശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാത്രി 10.45

രാത്രി 10.45

ആദ്യം പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം കുറുവിലങ്ങാട് മഠത്തിലെ 20-ാം നമ്പര്‍ മുറിയിലേക്ക് രാത്രി 10.45 ഓടെ ബിഷപ്പ് കടന്നു ചെന്നു. മുറിയില്‍ കടന്നു ചെന്ന ഫ്രാങ്കോ കതകടച്ചു കുറ്റിയിട്ട് കന്യാസ്ത്രീയെ ബലമായി കടന്നു പിടിച്ചതായി റിപ്പോട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തിരുവസ്ത്രത്തില്‍ ആയിരുന്നിട്ട് പോലും

തിരുവസ്ത്രത്തില്‍ ആയിരുന്നിട്ട് പോലും

കന്യാസ്ത്രിയെ ബലമായി കട്ടില്‍ പിടിച്ചു കിടത്തിയ ആരോപണ വിധേയന്‍ പരാതിക്കാരിയെ ചുംബിക്കുകയും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പ്രകൃതി വിരുദ്ധപീഢനത്തിന് ശ്രമിക്കുകയും ചെയ്തു. തിരുവസ്ത്രത്തില്‍ ആയിരുന്നിട്ട് പോലും അതിനെ മാനിക്കാതെയായിരുന്നു ബിഷപ്പിന്റെ പ്രവര്‍ത്തി.

വിവരം ആരോടെങ്കിലും പറഞ്ഞാല്‍

വിവരം ആരോടെങ്കിലും പറഞ്ഞാല്‍

പരാതിക്കാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കാണിച്ചുതരാം എന്ന രീതിയില്‍ ഭീഷണിപ്പെടുത്തി. 2014 ന് ശേഷം പലതവണ കന്യാസ്ത്രിയെ ഈ രീതിയില്‍ ബിഷപ്പ് 2014 മുതല്‍ 2016 വരെ 13 തവണ പീഡിപ്പിച്ചെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തുന്നു.

കന്യാസ്ത്രീയുടെ ചിത്രങ്ങള്‍

കന്യാസ്ത്രീയുടെ ചിത്രങ്ങള്‍

അതേസമയം ബിഷപ്പിനെതിരായി പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്ത മിഷണറീസ് ഓഫ് ജീസസ് എന്ന സംഘടനയ്‌ക്കെതിരേ കേസെടുത്തു. പരാതിക്കാരിക്കെതിരേയുള്ള പകപോക്കലിന്റെ ഭാഗമായിട്ടാണ് അവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നാണ് വിലിയിരുത്തുന്നത്.

കന്യാസ്ത്രീകള്‍ക്ക് പിന്നില്‍

കന്യാസ്ത്രീകള്‍ക്ക് പിന്നില്‍

കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും തെരുവില്‍ സമരം ഇരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ സഭയ്ക്കെതിരായ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചുള്ള വാര്‍ത്താകുറിപ്പിനൊപ്പമായിരുന്നു കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.

സ്വാകാര്യ പരിപാടി

സ്വാകാര്യ പരിപാടി

2015 മെയ് 23 ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വാകാര്യ പരിപാടിയുടെ ചിത്രമാണ് മിഷണറി ഓഫ് ജീസസ് പുറത്തുവിട്ടത്. ഈ ചിത്രം ആരെങ്കിലും പരസ്യപ്പെടുത്തുകയോ വാര്‍ത്തകളിള്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന മുന്നറിയിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്.

2014 മുതല്‍ 2016 വരെ

2014 മുതല്‍ 2016 വരെ

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചെന്ന് പറുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രി വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും മിഷണറീസ് ഓഫ് ജീസസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
ബിഷപ്പിന്റെ ചെയ്തികൾക്ക് നിർണായകമായി 3 മൊഴികൾ | Oneindia Malayalam
സന്തോഷത്തോടെ

സന്തോഷത്തോടെ

പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കൊപ്പം സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് പിതാവിന്റെ അടുത്ത് ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. അതിനാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഡാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിക്കുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഡാലോചന നടത്തിയെന്നും മിഷണീസ് ഓഫ്സ ജീസസിന്റെ അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു.

English summary
nun rape case;FIR reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X