കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശം, വ്യക്തി വൈരാഗ്യം... ആ ദിവസങ്ങളില്‍ മഠത്തിലില്ല; നിരപരാധിയെന്ന് ബിഷപ്പ്
കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ ബിഷപ്പില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചതായി വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.
മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ബിഷപ്പ് ഉറച്ച് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയത് എന്നും ആണ് ബിഷപ്പ് നേരത്തെ മുതല്‍ പറയുന്നത്.
പീഡനം എന്ന പരാതിക്ക് പിന്നില്‍ ദുരുദ്ദേശം ആണുള്ളത് എന്നും ബിഷപ്പ് ആരോപിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 19 ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കോട്ടയം എസ്പി ഹരിശങ്കറിന്റേയും വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റേയും നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.
Recommended Video


പരാതി ദുരുദ്ദേശപരം
കന്യാസ്ത്രീ തനിക്കെതിരെ ബലാത്സംഗ പരാതി നല്കിയ ദുരുദ്ദേശപരം ആണെന്നാണ് ബിഷപ്പിന്റെ ആരോപണം. താന്‍ നിരപരാധിയാണെന്നും ബിഷപ്പ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയാണ്.

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍
വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത് എന്നും ബിഷപ്പ് ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ കന്യാസ്ത്രീയ്ക്ക് ബിഷപ്പുമായി വ്യക്തി വൈരാഗ്യം ഉണ്ടാകാന്‍ ഉള്ള കാരണം എന്തെന്ന് അദ്ദേഹം പറഞ്ഞതായി അറിവില്ല.

ചോദ്യവലിക്ക് മറുപടി വേണം
വിശദമായ ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. തൃപ്പൂണിത്തുറ ഹൈടെക് സെല്‍ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യാവലിയ്ക്കനുസരിച്ച് തന്നെ ഉത്തരങ്ങള്‍ നല്‍കണം എന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കണം എന്നും പോലീസ് ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഠത്തിലില്ലായിരുന്നു
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താന്‍ ഉണ്ടായിരുന്നില്ല എന്നും ബിഷപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് അവിടെ ഉണ്ടായിരുന്നതായി പോലീസ് ആദ്യം കണ്ടെത്തിയിരുന്നു.

മണിക്കൂറുകള്‍ നീളും
സെപ്തംബര്‍ 19 ന് രാവിലെ 11 മണിയോടെ ആണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കോട്ടയം എസ്പിയുടേയും വൈക്കം ഡിവൈഎസ്പിയുടേയും നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ഇനിയും നീളാന്‍ ആണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

കന്യാസ്ത്രീകളുടെ സമരം
ബിഷപ്പിനെ ചോദ്യം ചെയ്യുമ്പോഴും കന്യാസ്ത്രീകളുടെ സമരം തുടരുകയാണ്. അതിനിടെ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ചും നടന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications