കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയ്ക്ക് ദുരുദ്ദേശം, വ്യക്തി വൈരാഗ്യം... ആ ദിവസങ്ങളില്‍ മഠത്തിലില്ല; നിരപരാധിയെന്ന് ബിഷപ്പ്

Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ ബിഷപ്പില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചതായി വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു; ഐജി ഓഫീസിലേക്ക് മാര്‍ച്ച്ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു; ഐജി ഓഫീസിലേക്ക് മാര്‍ച്ച്

ലൈംഗിക പീഡനം: മുഖ്യമന്ത്രിയെക്കാള്‍ തനിക്ക് വിശ്വാസം മാര്‍പ്പാപ്പയിലെന്ന് എംഎന്‍ കാരശേരിലൈംഗിക പീഡനം: മുഖ്യമന്ത്രിയെക്കാള്‍ തനിക്ക് വിശ്വാസം മാര്‍പ്പാപ്പയിലെന്ന് എംഎന്‍ കാരശേരി

മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ബിഷപ്പ് ഉറച്ച് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയത് എന്നും ആണ് ബിഷപ്പ് നേരത്തെ മുതല്‍ പറയുന്നത്.

പീഡനം എന്ന പരാതിക്ക് പിന്നില്‍ ദുരുദ്ദേശം ആണുള്ളത് എന്നും ബിഷപ്പ് ആരോപിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 19 ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. കോട്ടയം എസ്പി ഹരിശങ്കറിന്റേയും വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റേയും നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

Recommended Video

cmsvideo
ഫ്രാങ്കോ മുളക്കലിന്റെ 8 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ അവസാനിച്ചു
പരാതി ദുരുദ്ദേശപരം

പരാതി ദുരുദ്ദേശപരം

കന്യാസ്ത്രീ തനിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ ദുരുദ്ദേശപരം ആണെന്നാണ് ബിഷപ്പിന്റെ ആരോപണം. താന്‍ നിരപരാധിയാണെന്നും ബിഷപ്പ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിക്കുകയാണ്.

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍

വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത് എന്നും ബിഷപ്പ് ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ കന്യാസ്ത്രീയ്ക്ക് ബിഷപ്പുമായി വ്യക്തി വൈരാഗ്യം ഉണ്ടാകാന്‍ ഉള്ള കാരണം എന്തെന്ന് അദ്ദേഹം പറഞ്ഞതായി അറിവില്ല.

ചോദ്യവലിക്ക് മറുപടി വേണം

ചോദ്യവലിക്ക് മറുപടി വേണം

വിശദമായ ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. തൃപ്പൂണിത്തുറ ഹൈടെക് സെല്‍ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ചോദ്യാവലിയ്ക്കനുസരിച്ച് തന്നെ ഉത്തരങ്ങള്‍ നല്‍കണം എന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കണം എന്നും പോലീസ് ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഠത്തിലില്ലായിരുന്നു

മഠത്തിലില്ലായിരുന്നു

കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താന്‍ ഉണ്ടായിരുന്നില്ല എന്നും ബിഷപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് അവിടെ ഉണ്ടായിരുന്നതായി പോലീസ് ആദ്യം കണ്ടെത്തിയിരുന്നു.

മണിക്കൂറുകള്‍ നീളും

മണിക്കൂറുകള്‍ നീളും

സെപ്തംബര്‍ 19 ന് രാവിലെ 11 മണിയോടെ ആണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കോട്ടയം എസ്പിയുടേയും വൈക്കം ഡിവൈഎസ്പിയുടേയും നേതൃത്വത്തില്‍ ആണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ഇനിയും നീളാന്‍ ആണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

കന്യാസ്ത്രീകളുടെ സമരം

കന്യാസ്ത്രീകളുടെ സമരം

ബിഷപ്പിനെ ചോദ്യം ചെയ്യുമ്പോഴും കന്യാസ്ത്രീകളുടെ സമരം തുടരുകയാണ്. അതിനിടെ കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം ഐജി ഓഫീസിലേക്ക് മാര്‍ച്ചും നടന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

English summary
Nun Rape Case: Jalandhar Bishop Franco Mulakkar facing interrogation by Police at Thrippunithura High Tech Cell office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X