കന്യാസ്ത്രീയെ സ്വഭാവ ദൂഷ്യക്കാരിയാക്കി രൂപത... കന്യാസ്ത്രീയ്ക്ക് അധികാര മോഹം; ബിഷപ്പിനൊപ്പം തന്നെ
ജലന്ധര്‍: ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ ജലന്ധര്‍ രൂപതയുടെ പ്രമേയം പുറത്ത്. കന്യാസ്ത്രീയെ പൂര്‍ണമായും തള്ളിക്കളഞ്ഞ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചകൊണ്ടാണ് രൂപത പ്രമേയം പാസാക്കിയിട്ടുള്ളത്.
നേരത്തെ തന്നെ കന്യാസ്ത്രീയ്ക്കെതിരെ സ്വഭാവ ദൂഷ്യ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. മദര്‍ ജറനാള് ആയിരുന്നു ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്. എന്നാല്‍ മദറിന്റെ ആരോപണം തെറ്റാണെന്നതിനുള്ള തെളിവുകള്‍ പുറത്ത് വന്നിരുന്നു.
കന്യാസ്ത്രീയ്ക്കെതിരെ ജലന്ധര്‍ രൂപതയും ഇപ്പോള്‍ സ്വഭാവ ദൂഷ്യ ആരോപണം തന്നെ ആണ് ഉയര്‍ത്തിയിരിക്കുന്നത്. സ്വാര്‍ത്ഥ താത്പര്യത്തിനും അധികാരത്തിനും വേണ്ടിയാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത് എന്നാണ് പ്രമേയം ആരോപിക്കുന്നത്.

തള്ളിക്കളയുന്നു എന്ന്
വസ്തുതാ വിരുദ്ധമായ ആരോപണങ്ങളെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുന്നു എന്നാണ് പ്രമേയത്തില്‍ ആദ്യമേ പറയുന്നത്. രൂപത കള്സള്ട്ടേഴ്സ് സമിതിയാണ് ഇത്തരത്തില്‍ ഒരു പ്രമേയം പാസാക്കിയിട്ടുള്ളത്. ഗൂഢലക്ഷ്യത്തോടെയാണ് പരാതി ഉന്നയിച്ചിട്ടുള്ളത് എന്നും ആക്ഷേപം ഉണ്ട്.

സ്വഭാവ ദൂഷ്യം
കന്യാസ്ത്രീയ്ക്കെതിരെ ഗുരുതരമായ സ്വഭാവ ദൂഷ്യവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു എന്നാണ് പ്രമേയത്തില്‍ പറയുന്ന മറ്റൊരു കാര്യം. ആ പരാതിയില്‍ ഉള്ള അന്വേഷണം തടയുന്നതിന് വേണ്ടിയാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീയ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിട്ടുള്ളത് എന്നും പറയുന്നുണ്ട്.

അധികാരത്തിന് വേണ്ടി
കന്യാസ്ത്രീ അംഗമായ എംജെ കോണ്ഗ്രിഗേഷന് കുറവിലങ്ങാട് അസ്ഥാനമാക്കി ബിഹാര്‍ റീജിയണ്‍ ഉണ്ടാക്കി, അതിന്റെ അധികാരത്തില്‍ എത്താനാണ് ശ്രമം എന്നതാണ് മറ്റൊരു ആരോപണം. ബിഷപ്പിനെതിരെ നടത്തുന്നത് ബ്ലാക്ക് മെയില്‍ തന്ത്രമാണെന്നും പ്രമേയം ആരോപിക്കുന്നുണ്ട്.

കുശാഗ്ര ബുദ്ധിയെന്ന്
ബിഷപ്പിനെതിരെയുള്ള വധഭീഷണിയെക്കുറിച്ച് അന്വേഷണത്തിനിടയില്‍ ആണ് കന്യാസ്ത്രീ പരാതി നല്‍കിയത് എന്നാണ് മറ്റൊരു ആരോപണം. കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസില്‍ ബിഷപ്പ് താമസിച്ച ദിവസങ്ങള്‍ കണ്ടെത്തി, ആ ദിവസങ്ങളില്‍ എല്ലാം തന്നെ പീഡിപ്പിച്ചു എന്ന് പറയുന്നത് കന്യാസ്ത്രീയുടെ കുശാഗ്ര ബുദ്ധിയാണെന്നും പ്രമേയം ആരോപിക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications