കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയുടെ അവിഹിത ബന്ധം പൊളിയുന്നു... എല്ലാം ബിഷപ്പിന് വേണ്ടി ഒരുക്കിയ നുണ; ഇനി എന്ത്

  • By Desk
Google Oneindia Malayalam News

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉള്ള ബലാത്സംഗ പരാതി അട്ടിമറിക്കാന്‍ നടക്കുന്ന കുത്സിത ശ്രമങ്ങള്‍ പൊളിയുന്നു. കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തി കാര്യങ്ങള്‍ ബിഷപ്പിന് അനുകൂലമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ വെളിച്ചത്താകുന്നത്.

പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നും അത് സംബന്ധിച്ച പരാതിയില്‍ നടപടിയെടുത്തതിന്റെ പേരിലാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയത് എന്നും ആയിരുന്നു മദര്‍ ജനറാള്‍ റെജീന കടംതോട്ടം ആരോപിച്ചിരുന്നത്.

എന്നാല്‍ ഇത് ബിഷപ്പിനെ സംരക്ഷിക്കാന്‍ വേണ്ടി മാത്രം ഉന്നയിച്ച വാദം ആണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മദര്‍ ജനറാള്‍ കുറുവിലങ്ങാട് എത്തിയത് അവിഹിത ബന്ധം സംബന്ധിച്ച തെളിവുശേഖരണത്തിനാണ് എന്നത് കള്ളമാണെന്ന് തെളിയിക്കുന്ന കത്തുകള്‍ പുറത്ത് വന്നുകഴിഞ്ഞു.

അപകീര്‍ത്തിപ്പെടുത്തുന്നു

അപകീര്‍ത്തിപ്പെടുത്തുന്നു

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അണിയറയില്‍ നടക്കുന്നത്. കന്യാസ്ത്രീയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന രീതിയില്‍ ആയിരുന്നു പ്രചാരണം. മദര്‍ ജനറാള്‍ തന്നെ ആയിരുന്നു ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

തെളിവെടുക്കുന്നതിന് വേണ്ടി

തെളിവെടുക്കുന്നതിന് വേണ്ടി

കന്യാസ്ത്രീയുടെ അവിഹിത ബന്ധം സംബന്ധിച്ച് അന്വേഷണം നടത്താനും തെളിവെടുക്കാനും അക്കാര്യത്തില്‍ നടപടി സ്വീകരിക്കാനും വേണ്ടിയാണ് താന്‍ കുറുവിലങ്ങാട് ചെന്നത് എന്നായിരുന്നു മദര്‍ ജനറാളിന്റെ വെളിപ്പെടുത്തല്‍. അവിഹിത ബന്ധത്തില്‍ നടപടിയെടുക്കുന്ന സാഹചര്യം വന്നപ്പോള്‍ ആണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നല്‍കിയത് എന്നും അവര്‍ ആരോപിച്ചിരുന്നു.

പരാതിക്കാരിയെ കാണാതെ

പരാതിക്കാരിയെ കാണാതെ

മദര്‍ ജനറാള്‍ കുറുവിലങ്ങാട് എത്തിയിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അന്ന് പരാതിക്കാരിയായ കന്യാസ്ത്രീയെ അവര്‍ കണ്ടിരുന്നില്ല. അവിടെയുള്ള മറ്റ് കന്യാസ്ത്രീകളെ കാണുകയും ചെയ്തിരുന്നു.

കത്തുകള്‍ പുറത്ത്

കത്തുകള്‍ പുറത്ത്

കുറുവിലങ്ങാട് നിന്ന് തിരിച്ചെത്തിയ മദര്‍ ജനറാള്‍, പിന്നീട് പരാതിക്കാരിയായ കന്യാസ്ത്രീക്ക് കത്തയക്കുകയായിരുന്നു. ആ കത്തില്‍, അവഹിത ബന്ധം സംബന്ധിച്ച അന്വേഷണത്തെ കുറിച്ചല്ല പറയുന്നത്. ബിഷപ്പിനെതിരെ കൊടുത്ത പരാതിയെ കുറിച്ച് തന്നെ ആണ്.

ബിഷപ്പിനെതിരെയുള്ള പരാതിയില്‍

ബിഷപ്പിനെതിരെയുള്ള പരാതിയില്‍

ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ പ്രശ്‌ന പരിഹാരത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ കന്യാസ്ത്രീയുടെ ഭാഗത്ത് നിന്ന് നല്‍കണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരത്തിന് വേണ്ടി സമര്‍പ്പിക്കേണ്ടതുണ്ട് എന്നും മദര്‍ ജനറാളിന്റെ കത്തില്‍ പറയുന്നുണ്ട്.

നടപടി വേണം

നടപടി വേണം

മദര്‍ ജനറാളിന്റെ കത്തിന് നല്‍കിയ മറുപടിയിലും ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വ്യക്തമാക്കുന്നുണ്ട്. ബിഷപ്പിന്റെ ലൈംഗിക പീഡനത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് അതില്‍ പറയുന്നത്. ഉടന്‍ നടപടി എടുക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.

രണ്ട് നിര്‍ദ്ദേശങ്ങള്‍

രണ്ട് നിര്‍ദ്ദേശങ്ങള്‍

മദര്‍ ജനറാളിന്റെ ആവശ്യപ്രകാരം രണ്ട് നിര്‍ദ്ദേശങ്ങളും പരാതിക്കാരിയായ കന്യാസ്ത്രീ മുന്നോട്ട് വച്ചിരുന്നത്രെ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയില്‍ നിന്ന് ബിഹാറിലേക്ക് സ്ഥലം മാറ്റി തരണം എന്നതായിരുന്നു അതില്‍ ഒന്ന്. അല്ലെങ്കില്‍ കുറുവിലങ്ങളാണ് താമസിക്കാന്‍ അവസരം നല്‍കണം എന്നായിരുന്നു രണ്ടാമത്തേത്.

പൊളിഞ്ഞത് കള്ളക്കളി

പൊളിഞ്ഞത് കള്ളക്കളി

കന്യാസ്ത്രീയ്ക്ക് മദര്‍ ജനറാള്‍ എഴുതിയ കത്ത് പുറത്ത് വന്നതോടെ പൊളിഞ്ഞത് സഭാ നേതൃത്വത്തിന്റെ കള്ളക്കളിയാണെന്നാണ് ആരോപണം. തനിക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബിഷപ്പ് പ്രതികരിച്ചത്. കന്യാസ്ത്രീയ്‌ക്കെതിരെ നേരത്തെ ബിഷപ്പ് പരാതി നല്‍കുകയും ചെയ്തിരുന്നു.

English summary
Nun rape case: Mother General's letter reveals conspiracy allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X