Get Updates
Get notified of breaking news, exclusive insights, and must-see stories!

കന്യാസ്ത്രീയ്ക്ക് വേണ്ടി തെരുവിലിറങ്ങി; ജോയ് മാത്യുവിനെതിരെ കേസ്... കലാപമുണ്ടാക്കാനുള്ള ശ്രമം?

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ജനരോഷം കേരളത്തില്‍ എമ്പാടും ഉയര്‍ന്നിരുന്നു. പലയിടങ്ങളിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്കും ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോടും പ്രകടനങ്ങള്‍ നടന്നിരുന്നു. അത്തരം ഒരു പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പ്രമുഖ നടനും സംവിധായകനും ആയ ജോയ് മാത്യുവിനെതെ പോലീസ് കേസ് എടുത്തിയിരിക്കുകയാണ് ഇപ്പോള്‍.

Joy Mathew

കോഴിക്കോട് മിഠായി തെരുവില്‍ ആയിരുന്നു പ്രതിഷേധ പ്രകടനം അരങ്ങേറിയത്. മിഠായി തെരുവിനെ നേരത്തെ പ്രകടന വിരുദ്ധ പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇപ്പോള്‍ ജോയ് മാത്യുവിനെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്.

അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 149, 147 വകുപ്പുകള്‍ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോയ് മാത്യുവിനെ കൂടാതെ കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്കെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നായി ഒട്ടേറെ പേര്‍ ആയിരുന്നു മിഠായി തെരുവില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. മിഠായി തെരുവില്‍ ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും അനുവദിക്കില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മുമ്പും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+