Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപമാനിക്കുന്ന വീഡിയോകള്‍ക്ക് പിന്നില്‍ ഫ്രാങ്കോ'; പരാതിയുമായി കന്യാസ്ത്രീ, ബിഷപ്പിനെതിരെ സമന്‍സും

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളയ്ക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും ഇത് സംബന്ധിച്ച പരാതിയ കന്യാസ്ത്രീ കൈമാറി.

ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രധാനമായും അപമാനിക്കുന്നതെന്നാണ് കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ബലാത്സംഗ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കേe മുളയ്ക്കലിന്‍റെ തന്നെ നേതൃത്വത്തില്‍ ആരംഭിച്ച യൂട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ നേരത്തേയും പരാതി നല്‍കിയിരുന്നു.

 francos

ഈ പരാതിയില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ വീണ്ടും ഇരയെ സമൂഹമാധ്യമത്തില്‍ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകള്‍ ഇറക്കി പ്രചരിപ്പിക്കുന്നതില്‍ മനംനൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ വനിതാ കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, നവംബർ 11ന് ബിഷപ് നേരിട്ടു ഹാജരാകണമെന്നു കാണിച്ചു കുറവിലങ്ങാട് പൊലീസ് സമൻസ് നൽകി. പൊലീസ് ജലന്തറിലെത്തി ഫ്രാങ്കോയ്ക്ക് സമൻസ് നേരിട്ട് കൈമാറുകയായിരുന്നു. കോട്ടയം ജില്ലാ കോടതിയിൽ ഹാജരാകണമെന്നാണു സമൻസ്.

ഫ്രാങ്കോ കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെല്ലാം അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപണവും ശക്തമാണ്. കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരേയാണ് കേസ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+