കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലന്ധര്‍ ബിഷപ്പിനെതിരെ വീണ്ടും കന്യാസ്ത്രീയുടെ മൊഴി....സഭയില്‍ നിന്ന് നീതി ലഭിച്ചില്ല!!

Google Oneindia Malayalam News

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെയും സഭാ നേതൃത്വത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കി കന്യാസ്ത്രീയുടെ മൊഴി. അപമാനിക്കപ്പെടുമെന്ന ഭയം കൊണ്ടാണ് പീഡനത്തെ കുറിച്ച് പുറത്ത് പറയാതിരുന്നതെന്നാണ് കന്യാസ്ത്രീ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സഭാ നേതൃത്വത്തിനെതിരെയുള്ള പരാമര്‍ശങ്ങളും അവരുടെ മൊഴിയിലുണ്ട്. അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ സഭാ നേതൃത്വം ശ്രമിച്ചുവെന്നതിനെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ബിഷപ്പിന് ഉത്തരം നല്‍കാന്‍ സാധിക്കാത്ത തരത്തില്‍ അദ്ദേഹത്തെ കുടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാല്‍ അറസ്റ്റ് വൈകുന്നത് വിശ്വാസികളുടെ ഇടപെടല്‍ കൊണ്ടാണെന്നും കേരളത്തിലേക്ക് വിളിച്ചുവരുത്തുന്നതിനാല്‍ ഈ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം ബിഷപ്പ് ചോദ്യം ചെയ്യലിനായി എത്തുമോ എന്നും ഉറപ്പില്ല.

അപമാനിക്കപ്പെടുമെന്ന ഭയം

അപമാനിക്കപ്പെടുമെന്ന ഭയം

ലൈംഗിക പീഡനത്തെ കുറിച്ച് സഭയോട് പറയാതിരുന്നത് അപമാനിക്കപ്പെടുമെന്ന് ഭയന്നിട്ടാണെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. സഭയില്‍ നിന്നും നീതി കിട്ടുമെന്ന്് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും കന്യാസ്ത്രീ പറയുന്നു. സഭയുടെ അന്വേഷണ കമ്മീഷന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാം എന്നാണ് കരുതിയതെന്നും ഇവര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

ആദ്യ പരാതിയില്‍ വിവരങ്ങളില്ല

ആദ്യ പരാതിയില്‍ വിവരങ്ങളില്ല

കന്യാസ്ത്രീ ആദ്യം നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനം സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷണ സംഘം കന്യാസ്ത്രീയോട് ചോദിച്ചറിഞ്ഞു. ഇത് മൂന്നാം തവണയാണ് അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്. തന്റെ പരാതിയില്‍ സഭ അന്വേഷണ കമ്മീഷനെ നിയോഗിക്കുമെന്നാണ് കരുതിയത്. ഈ സമയത്ത് അവരോട് എല്ലാ കാര്യങ്ങളും പറയാമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു

കേരളത്തിലേക്ക് വിളിച്ചുവരുത്തും

കേരളത്തിലേക്ക് വിളിച്ചുവരുത്തും

കേസില്‍ നിര്‍ണായക കാര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ ബിഷപ്പിനെ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം. ഇതിനായി ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ച് ചോദ്യം ചെയ്യും. അടുത്ത ദിവസം ചേരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ജലന്ധറില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. ഇത് ബിഷപ്പിനെതിരായ തെളിവുകളെ സാധൂകരിക്കുന്നതാണ്.

കേസ് അന്തിമ ഘട്ടത്തില്‍

കേസ് അന്തിമ ഘട്ടത്തില്‍

ബിഷപ്പിനെതിരായ കേസ് അന്തിമ ഘട്ടത്തിലാണ്. ഇനി അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ തീരുമാനമാകും. നേരത്തെ തന്നെ ആവശ്യമായാല്‍ കേരളത്തിലേക്ക് വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം ബിഷപ്പിനെ അറിയിച്ചിരുന്നു. അതേസമയം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കും. പീഡനം നടന്ന 2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഇനിയും വൈകി കൂടായെന്നാണ് പോലീസിന്റെ തീരുമാനം.

വിശ്വാസികളാണ് പ്രശ്‌നം

വിശ്വാസികളാണ് പ്രശ്‌നം

ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ സംഘം വിചാരിച്ചത് പോലെ എളുപ്പമല്ല. നേരത്തെ ജലന്ധറില്‍ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ തന്നെ വലിയൊരു വിഭാഗം വിശ്വാസികള്‍ പള്ളിയിലെത്തിയിരുന്നു. അന്ന് അറസ്റ്റ് ചെയ്യാതെ പോലീസിന് മടങ്ങിപ്പോരേണ്ടി വന്നു. രാഷ്ട്രീയ സമ്മര്‍ദവും ഉന്നതാധികാരികളില്‍ നിന്നുള്ള സമ്മര്‍ദവും അന്വേഷണ സംഘത്തിനുണ്ട്. ബിഷപ്പിനും ഇത്തരത്തില്‍ ബന്ധങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ അറസ്റ്റ് ബുദ്ധിപൂര്‍വം നടത്താനാണ് അന്വേഷണ സംഘം ശ്രമിക്കുക.

ബിഷപ്പിനെതിരെ തെളിവുകള്‍

ബിഷപ്പിനെതിരെ തെളിവുകള്‍

ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് കഴിഞ്ഞ ദിവസം നടന്ന മൊഴിയെടുപ്പിലും കന്യാസ്ത്രീ ആവര്‍ത്തിച്ചിട്ടുണ്ട്. കന്യാസ്ത്രീയുടെ സഹോദരനും ഡ്രൈവറും നല്‍കിയ മൊഴികളും ബിഷപ്പിനെതിരെയാണ്. നേരത്തെ ബിഷപ്പ് 13 തവണ പീഡനം തുടര്‍ന്നുവെന്നും കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. കുറവിലങ്ങാട് മടത്തിലെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് ബിഷപ്പ് അവിടെ വന്നതായുള്ള തെളിവുകളും ലഭിച്ചിരുന്നു.

ബിജെപിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിവയ്ക്കുന്നു!! പുതിയ പാര്‍ട്ടി, പിന്നില്‍ കോണ്‍ഗ്രസ്?ബിജെപിയില്‍ കലാപം; പ്രമുഖ നേതാക്കള്‍ രാജിവയ്ക്കുന്നു!! പുതിയ പാര്‍ട്ടി, പിന്നില്‍ കോണ്‍ഗ്രസ്?

മലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തുമലപ്പുറത്ത് സദാചാര ഗുണ്ടായിസം!! രാത്രി കെട്ടിയിട്ട് മര്‍ദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്തു

English summary
nun statement against bishop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X