കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്കിടെ സെമിനാരിയില്‍ കൂട്ടപ്രാര്‍ത്ഥന, വൈദികരെയും കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

കല്‍പ്പറ്റ: കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് സംഭവം. മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായല്ല ഇങ്ങനെയുള്ള സംഭവം നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ചാലക്കുടിയില്‍ നൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ഭാന നടത്തിയ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടിയെയാണ് അന്ന് അറസ്റ്റ് ചെയ്തത്. വിശദാശംങ്ങളിലേക്ക്.

സംഭവം മാനന്തവാടിയില്‍

സംഭവം മാനന്തവാടിയില്‍

മാനന്തവാടി വെമത്തെ മിഷനറീസ് ഒഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയിലാണ് സംഭവം. രണ്ട് കന്യസ്ത്രീകളും രണ്ട് വൈദികരും അടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഇതിനിടെ പത്തനംതിട്ടയിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിലോണ്‍ പെന്തക്കോസ്റ്റ് സഭ പാസ്റ്റര്‍ അടക്കം ആറ് പേര്‍ക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. പള്ളിയില്‍ കുര്‍ബാന നടത്താം എന്നാല്‍ വിശ്വാസികളെ പങ്കെടുപ്പിക്കരുതെന്നും വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ഥിച്ചാല്‍ മതിയെന്നും അതിരൂപതകള്‍ ഉള്‍പ്പെടെ നിരന്തരം നിര്‍ദേശിച്ചിരുന്നു. ഈ വിലക്കുകള്‍ ലംഘിച്ചാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഇത് ആവര്‍ത്തിച്ചാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സെന്റ് ആന്റണീസ് പള്ളി വികാരിക്കെതിരേയും നടപടിയെടുത്തിരുന്നു. ഫാ: ജോസ് കോനിക്കരക്കും മറ്റ് സഹകര്‍മ്മികള്‍ക്കെതിരേയുമാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച്ച രാവിലെ ആറിന് തുടങ്ങിയ ആരാധന പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചവരെ അവസാനിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ ആറ് വരെയായിരുന്നു ആരാധന നിശ്ചയിച്ചിരുന്നത്. കളക്ടറുടെ ഉത്തരവ് ലംഘിച്ച് ആരാധന നടത്തിയതിനായിരുന്നു കേസെടുത്തത്. നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

ആറ് പേര്‍ക്ക് പോസിറ്റീസ്

ആറ് പേര്‍ക്ക് പോസിറ്റീസ്

അതേസമയം, കേരളത്തില്‍ ഇന്നലെ 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു പേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം കാസറഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഈ ആറുപേരും വിദേശത്ത് നിന്നും വന്നവരാണ്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. വീട്ടിലെ നിരീക്ഷണത്തിലുള്ള രണ്ടാമത്തെയാളെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിക്കും. കൊല്ലം സ്വദേശിയായ ആള്‍ തിരുവനന്തപുരത്ത് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിക്കുന്നതാണ്.

165 പേര്‍ ആശുപത്രിയില്‍

165 പേര്‍ ആശുപത്രിയില്‍

എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്ന ഒരാള്‍ ഇന്ന് നിര്യാതനായി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും കോട്ടയം ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടേയും (വിദേശി) പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 182 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 165 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

1,34,370 പേര്‍ നിരീക്ഷണത്തില്‍

1,34,370 പേര്‍ നിരീക്ഷണത്തില്‍

201 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,370 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,33,750 പേര്‍ വീടുകളിലും 620 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 6067 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5276 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

English summary
Nuns And Priests Arrested For Violating Lock Down In Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X