കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീക്കെതിരെ പകപോക്കല്‍; ബിഷപ്പിനൊപ്പമുള്ള കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

Google Oneindia Malayalam News

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയിട്ട് 80 ദിവസങ്ങളായി. സംഭവത്തില്‍ ഇതുവരെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്.

നീതി തേടി കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ ഒരാഴ്ച്ചയായി കൊച്ചിയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുകയാണ്. പൊതുസമൂഹത്തിന്റെ വന്‍ പിന്തുണയാണ് സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സഭ ഇതുവരെ ബിഷപ്പിനെതിരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും കന്യാസ്ത്രീകള്‍ക്കെതിരായി രംഗത്ത് വരികയാണ് ചെയ്തിട്ടുള്ളതും. അവസാനം പരാതി ഉന്നയിച്ച് കന്യാസ്ത്രീയുടെ ഫോട്ടോ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

കന്യാസ്ത്രീയുടെ ചിത്രങ്ങള്‍

കന്യാസ്ത്രീയുടെ ചിത്രങ്ങള്‍

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ മിഷനറീസ് ഓഫ് ജീസസാണ് പുറത്തുവിട്ടത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും തെരുവില്‍ സമരം ഇരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ സഭയ്‌ക്കെതിരായ ഗൂഡാലോചനയുണ്ടെന്നും ആരോപിച്ചുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത്.

കന്യാസ്ത്രീയും ബിഷപ്പും

കന്യാസ്ത്രീയും ബിഷപ്പും

2015 മെയ് 23 ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വാകാര്യ പരിപാടിയുടെ ചിത്രമാണ് മിഷണറി ഓഫ് ജീസസ് പുറത്തുവിട്ടത്. ഈ ചിത്രം ആരെങ്കിലും പരസ്യപ്പെടുത്തുകയോ വാര്‍ത്തകളിള്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ല എന്ന മുന്നറിയിപ്പോടെയാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

2014 മുതല്‍ 2016

2014 മുതല്‍ 2016

2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചെന്ന് പറുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രി വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതെന്നും മിഷണറീസ് ഓഫ് ജീസസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി

പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തി

പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കൊപ്പം സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് പിതാവിന്റെ അടുത്ത് ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. അതിനാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഡാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിക്കുന്നു.

ഗൂഡാലോചന

ഗൂഡാലോചന

ഒരു വീട് വെഞ്ചരിപ്പിന് ഇരുവരും പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഡാലോചന നടത്തിയെന്നും മിഷണീസ് ഓഫ്‌സ ജീസസിന്റെ അന്വേഷണ കമ്മീഷന്‍ ആരോപിക്കുന്നു.

സമരത്തിനെതിരെ

സമരത്തിനെതിരെ

കന്യാസാത്രീകള്‍ നടത്തുന്ന സമരത്തിനെതിരേയും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തുന്നത്. പീഡിപ്പിച്ച ദിവസം ബിഷപ്പ് മഠത്തില്‍ ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്

അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ മിഷനറീസ് ഓഫ് ജീസസ് അന്വേഷണം ആരംഭിച്ചിരുന്നു. ബിഷപ്പിനെതിരേയും ന്യാസാസഭയുടെ മദര്‍ ജനറിലുനുമെതിരെ ഗുഡാലോചന നടത്തിയെന്നും ആരോപിച്ചും ആയിരുന്നു അന്വേഷണം.

അന്വേഷണം

അന്വേഷണം

കുറുവിലങ്ങാട് നാടുകുന്നു മഠത്തില്‍ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പടെ ആറുപേര്‍ക്കെതിരായിരുന്നു അന്വേഷണം ആരംഭിച്ചത്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം.

പണത്തിന്റെ ഉറവിടം

പണത്തിന്റെ ഉറവിടം

കൊച്ചിയില്‍ സമരമിരിക്കുന്ന കന്യാസ്ത്രീകള്‍ ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നീരീക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു.

English summary
nuns conspirancy against bishop missionaries of jesus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X