കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 ദിവസം നീണ്ട ചരിത്ര സമരം... ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ച് പോയെന്ന് കന്യാസ്ത്രീകൾ...

Google Oneindia Malayalam News

കൊച്ചി: കേരളം ഇതുവരെ കാണാത്ത സമരമായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മഠങ്ങളിൽ നിന്ന് തെരുവിലിറങ്ങി കന്യാസ്ത്രീകൾ നയിച്ചത്. ഇവരുടെ സമരപോരാട്ടത്തിന്റെ വിജയം തന്നെയായിരുന്നു കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്യുന്നതിൽ കലാശിച്ചത്. അറസ്റ്റോടെ പതിനാല് ദിവസത്തെ സമരവും അവസാനിപ്പിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പരാതിയില്‍ സഭയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കാതെയായതോടെ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ച് പോയെന്ന് സമരത്തിനിറങ്ങിയ കന്യാസ്ത്രീകൾ പറഞ്ഞു. സമരത്തിന്റെ വിജയപ്രഖ്യാപന വേദിയിലായിരുന്നു കന്യാസ്ത്രീകളുടെ വെളിപ്പെടുത്തൽ ഉണ്ടായത്.

<strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....</strong>റാഫേൽ കരാർ; അനിൽ അംബാനിയെ ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടു, കേന്ദ്രം വീണ്ടും പരുങ്ങലിൽ....

പതിനാലു ദിവസം നീണ്ട ചരിത്രസമരത്തിനു സമാപനം കുറിക്കാന്‍ ഹൈക്കോടതി ജങ്ഷനിലെ സമരപ്പന്തലിലെത്തിയ കന്യാസ്ത്രീകളെ ഹർഷാരവത്തോടെയാണ് ജനം എതിരേറ്റത്. ഒരു സ്ത്രീക്കും ഇനി നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകരുതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി ലഭിക്കാനുള്ള പോരാട്ടം തുടരുമെന്ന് വ്യക്തമാക്കിയാണ് കന്യാസ്ത്രീകൾ സമരവേദിയിൽ നിന്ന് മടങ്ങിയത്.

പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും

പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും


സമരത്തിനിറങ്ങിയ അന്നു മുതൽ പ്രലോഭനങ്ങളും സമ്മർദങ്ങളും നിരവധിയുണ്ടായിരുന്നെന്നു സിസ്റ്റർ അനുപമ പറയുന്നു. അൽപം വൈകിയാണെങ്കിലും പൊലീസിൽ നിന്നും നീതി ലഭിച്ചു എന്ന വിശ്വാസമാണുള്ളത്. പൊലീസിനും പ്രലോഭനങ്ങളും സമ്മർദ്ദങ്ങളുമുണ്ടാകും. തിലൊന്നും വഴിപ്പെടാതെ ഞങ്ങളുടെ സഹോദരിയ്ക്കു നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. ദൈവമാണ് ഇവിടെ വരെ എത്തിച്ചതെന്നും ഏവരോടും നന്ദി പറയുന്നെന്നും അവർ പറഞ്ഞു.

അച്ചടക്ക നടപടി നേരിടാൻ തയ്യാർ

അച്ചടക്ക നടപടി നേരിടാൻ തയ്യാർ

സഭയുടെ ഭാഗത്തുനിന്നുണ്ടായ നീതി നിഷേധമാണ് തെരുവിലിറക്കിയതെന്ന് ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. നിയും ഒത്തിരി കടമ്പകൾ കടക്കാനുണ്ടെന്നറിയാം. പണംകൊണ്ടോ സ്വാധീനം കൊണ്ടോ ദൈവത്തിന്റെ നീതി നിഷേധിക്കാനാവില്ലെന്നും അവർ പറഞ്ഞു. ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഇതുവരെ എത്തിയതെന്നും അവർ വ്യക്തമാക്കി. തങ്ങൾ സമരം ചെയ്തത് നീതിക്ക് വേണ്ടിയാണെന്നും. അച്ചടക്ക നടപടി ഉണ്ടായാൽ അത് നേരിടാൻ തയ്യാറാണെന്നും സമരത്തിനിറങ്ങിയ കന്യാ സ്ത്രീകൾ പറഞ്ഞു.

നാല് വർഷം പരാതി മൂടിവെച്ചു

നാല് വർഷം പരാതി മൂടിവെച്ചു


മിഷണറീസ് ഓഫ് ജീസസ് നിന്ന് കന്യാസ്ത്രീകൾക്കെതിരെ പുതിയ പ്രസ്താവനകളുമായി രംഗത്തെത്തുന്നുണ്ടെന്ന് കന്യാസ്ത്രീകൾ മനോരമ ന്യൂസിനോട് പറഞ്ഞു. അവർ തങ്ങളെ മനസിലാക്കിയിട്ടില്ലെന്നും, തങ്ങൾ നീതിയുടെ പക്ഷത്താണ് നിലകൊണ്ടതെന്നും അവർ വ്യക്തമാക്കി. മിഷണറീസ് ഓഫ് ജീസസിൽ നിന്ന് നടപടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കന്യാസ്ത്രീകൾ. സന്യാസി സമൂഹമാണ് തങ്ങളുടെ പരാതി ആദ്യം അവഗണിച്ചതെന്നും തുടർച്ചയായി നാല് വർഷം സഭ പരാതി മൂടിവെച്ചെന്നും അതുകൊണ്ടാണ് തങ്ങൾക്ക് സമരവുമായി തെരുവിലിറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീകൾ പറയുന്നു.

മുഖം മറച്ച് ഭീഷണിയും പരിഹാസവും

മുഖം മറച്ച് ഭീഷണിയും പരിഹാസവും


ആരാണെന്നറിയാതിരിക്കാൻ മുഖം മറച്ചു ഭീഷണിയുടെയും പരിഹാസത്തിന്റെയും സ്വരത്തിൽ തനിക്ക് ഒരു വിഡിയോ ലഭിച്ചെന്ന് കണ്ണൂരിൽ നിന്ന് എത്തിയ സിസിറ്റർ ഇമൽഡ പറയുന്നെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾക്കു മാത്രം നീതി ലഭിക്കുന്നതിനല്ല സമരത്തിനിറങ്ങിയത്. ഞങ്ങളുടെ സ്വന്തമെന്നു വിശ്വസിച്ച സമൂഹമാണ് സമരത്തിനിറക്കിവിട്ടതെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കുന്നു. വളരെ സമാധാന പരമായ സമരമുഖമായിരുന്നു ഹൈക്കോടതി ജംഗ്ഷനിൽ പതിനാല് ദിവസം കാണാൻ കഴിഞ്ഞത്. അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തയ്യാറായി തന്നെ , തങ്ങൾ നിലകൊണ്ടത് നീതിക്ക് വേണ്ടിയാണെന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ടാണ് കന്യാസ്ത്രീകൾ സമരം അവസാനിപ്പിച്ചത്.

English summary
Nuns end hunger strike for bishop's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X