'ദേശീയ വാദികള്‍ ചത്തുപോയിട്ടില്ല, ഖത്തറിന്റെ ചോറ് വാങ്ങിത്തിന്നാന് ഞാനില്ല': ടി ജി മോഹന്‍ദാസ്
തിരുവനന്തപുരം: ഖത്തറിന്റെ ചോറ് വാങ്ങിച്ച് ജീവിക്കാന്‍ താനില്ലെന്ന് ആര് എസ് എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ക്ലബ് ഹൗസ് ചര്‍ച്ചക്കിടെയായിരുന്നു ടിജി മോഹന്‍ദാസിന്റെ പ്രതികരണം.
പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഇന്ത്യന്‍ അംബാസഡറെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ച ഖത്തറിന്റെ നടപടിയെ പിന്തുണച്ച് സംസാരിച്ച സംഘപരിവാര്‍ അനുയായികളെ വിമര്‍ശിച്ചുകൊണ്ടാണ് മോഹന്‍ ദാസിന്റെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ ടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍

ശ്രീലങ്കയുടെ അടുത്തോ പാകിസ്ഥാനിന്റെ അടുത്തോ പെരുമാറുന്നത് പോലല്ല ഖത്തറിന്റെ അടുത്തെന്നും എതിരാളികളെ കൂടി നോക്കണമെന്നും ഖത്തറുമായി നമ്മുക്ക് അഘാതമായ ബന്ധമുണ്ട്.,അവരുമായി സാമ്പത്തിക ബന്ധമുണ്ട്. നമ്മുക്ക് അവരെ മറികടക്കാന്‍ പറ്റില്ല. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഉളളത്. ഈ വിഷയത്തിന്റെ പേരില്‍ അവരെ പിണക്കാന്‍ പറ്റില്ല എന്നാണ് ഒരാള്‍ പറയുന്നത്.

നമ്മുക്ക് ഒരുപാട് കാശ് കിട്ടിയാലെ മുന്നോട്ട് പോവന്‍ പറ്റുള്ളൂ. പ്രത്യേകിച്ച് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപൊക്കെ ദുബായ് പോലെ ആക്കാനായിട്ട് കാര്‍ഗോ ഷിപ്പ് സിറ്റി തന്നെ ഉണ്ടാക്കാനുളള ഇഷ്ടം പോലെ കാശ് വേണം. ദുബായ് രക്ഷപ്പെട്ടത് തന്നെ അവിടുത്തെ കാര്‍ഗോ ഷിപ്മെന്റ് ആണ്. അത് പോലെ ഒരു പരിപാടി നമ്മള് ചെയ്യുന്നുണ്ട്. അപ്പോള്‍ അതിന് വേണ്ടി കാശ് വേണമെന്നും മറ്റൊരാള്‍ പറയുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ ദാസിന്റെ പ്രതികരണം.

സംസാരിച്ചത് ആരാണെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ അറിവിലേക്ക് പറയുകയാണ്. ഖത്തറില്‍ നിന്ന് കാശ് കൊണ്ടുവന്ന് ഇന്ത്യ മൊത്തം സ്വര്‍ണ്ണം പൊതിയാന്‍ പോകുന്നു, ആകെ വേണ്ടത് ടി ജി മോഹന്‍ദാസ് ഇസ്ലാമായിട്ട് മാറണം ഇങ്ങനെ ഒരു ആവശ്യം നാളെ വന്നാല്‍ മോഹന്‍ ദാസിനെ അതിന് കിട്ടില്ല കേട്ടോ. നിങ്ങള്‍ ഖത്തറിന്റെ ചോറ് വാങ്ങിച്ച് അവരുടെ സ്വര്‍ണം വാങ്ങിച്ച് ലക്ഷദ്വീപിനെ, എന്തിന് ആന്‍ഡമാന്‍ നിക്കോബറിനെ മാത്രമാക്കുന്നത് ലക്ഷദ്വീപിനെ കൂടി സ്വര്‍ണം പൊതിഞ്ഞോ. എന്നെ കിട്ടില്ല അതിന്. ഞാന്‍ ചത്തു പോകാന്‍ തയ്യാറാണ്. പക്ഷേ, ഇത് പോലെ കാശ് കാണിച്ച് പേടിപ്പിച്ച് എന്നെ എന്തെങ്കിലും ചെയ്യാമെന്ന് ആരും വിചാരിക്കരുത്. ദേശീയവാദികള്‍ ഇവിടെ ചത്തുപോയിട്ടൊന്നുമില്ല, എന്നാണ് ടി ജി മോഹന്‍ ദാസ് പറയുന്നത്.

ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഖത്തറും കുവൈറ്റും പ്രതിഷേധമറിയിച്ചതിന് പിന്നാലെ പാകിസ്ഥാന്, ഇറാന് എന്നീ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇറാന് വിദേശകാര്യ മന്ത്രാലയം ടെഹ്റാനിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി. കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ പ്രതിനിധി പ്രവാചക നിന്ദയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ക്ക് പരിഹസിക്കാന്‍ കഴിയും എന്ന് അടുത്തിടെ നടന്ന ഒരു ടി വി ചര്‍ച്ചയില്‍ ബി ജെ പി നേതാവ് നൂപുര്‍ ശര്‍മ്മ പറഞ്ഞിരുന്നു. ഈ ചര്‍ച്ചയില്‍ തന്നെയാണ് പ്രവാചകന് മുഹമ്മദ് നബിയെ കുറിച്ചും അവര്‍ വിവാദ പരാമര്‍ശം നടത്തിയത്.സംഭവം വിവാദമായതോടെ ബി ജെ പി നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു. ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ മതവികാരം വ്രണപ്പെടുത്തിയതിന് നൂപുര്‍ ശര്‍മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് നുപൂര്‍ ശര്‍മ്മ രംഗത്തെത്തി.ആരുടെയെങ്കിലും മതവികാരത്തെ തന്റെ പരാമര്‍ശം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപൂര്‍ പറഞ്ഞു. മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയിലാണ് സൗത്ത് മുംബൈ പോലീസ് നുപൂറിന് എതിരെ കേസെടുത്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. സാമാന്താ
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications