India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി നേതാക്കളുടെ കടിഞ്ഞാണില്ലാത്ത നാവ്;പ്രത്യാഘാതം പേറേണ്ടത് ഗൾഫിലെ പ്രവാസികൾ';കൊടുക്കുന്നിൽ

Google Oneindia Malayalam News

കൊച്ചി; പ്രവാചനകനെതിരെ ബി ജെ പി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. ബി ജെ പി നേതാക്കൾ പ്രവാചകനെതിരെ നടത്തുന്ന ഹീനമായ പ്രചാരണങ്ങൾ ഇന്ത്യയുടെ യശസ്സ് ലോകത്തിനുമുമ്പിൽ ഇടിച്ചുതാഴ്ത്തുകയാണെന്ന് കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
ബി ജെ പി നേതാക്കളുടെ കടിഞ്ഞാണില്ലാത്ത നാവിന്റെ പ്രത്യാഘാതം പേറേണ്ടിവരുന്നത് ഗൾഫ് നാടുകളിൽ തൊഴിൽ ചെയ്‌ത്‌ സമാധാനപൂർവം ജീവിക്കുന്ന ലക്ഷകണക്കിന് ഇന്ത്യക്കാരാണ്, അവരിൽ മഹാഭൂരിപക്ഷം മലയാളികളുമാണ്, ഇവരെ ശത്രുക്കളായി കാണുന്ന സ്ഥിതിയിലേക്ക് ഗൾഫ് ജനത എത്തിച്ചേർന്നാൽ അതിനുത്തരവാദിത്വം ബി ജെ പിക്കുമാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം

ലോകമെങ്ങുമുള്ള കോടിക്കണക്കിന് ഇസ്ലാമിക വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തിക്കൊണ്ട് ബി ജെ പി വക്താവും ഉത്തരവാദിത്വപ്പെട്ട നേതാക്കളും ഉൾപ്പെടെയുള്ളവർ മഹാനായ പ്രവാചകനെതിരെ നടത്തുന്ന ഹീനമായ പ്രചാരണങ്ങൾ ഇന്ത്യയുടെ യശസ്സ് ലോകത്തിനുമുമ്പിൽ ഇടിച്ചുതാഴ്ത്തു കയാണ്, ഇന്ത്യയുമായി ചരിത്രപരമായിത്തന്നെ ഊഷ്മളമായ സൗഹൃദം എന്നും പുലർത്തുന്ന ഗൾഫ് നാടുകളിൽ ജീവിക്കുന്ന ലക്ഷക്കണക്കിനു മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കുടുംബങ്ങളുടെ തൊഴിലിനും ഉപജീവനത്തിനും നിലനിൽപ്പിനും പോലും ഭീഷണിയാണ്.

ബി ജെ പി വക്താവ് നൂപുർ ശർമ്മ നടത്തിയ നിന്ദ്യമായ പരാമർശം കൊണ്ട് ഇന്ത്യ എന്നും എക്കാലവും കൈക്കൊണ്ട പരമ്പരാഗത മതേതര മൂല്യങ്ങളുടെയും ആഗോള സാഹോദര്യത്തിന്റെയും ഗാന്ധിയൻ ആദർശങ്ങളുടെയും മഹൽപാരമ്പര്യ ങ്ങൾക്കും സഹിഷ്‌ണുതയ്ക്കും ക്ഷതം സംഭവിച്ചതിന്റെ ഉദാഹരണമാണ് ഖത്തർ, കുവൈറ്റ് എന്നിങ്ങനെ പ്രമുഖ ഇസ്ലാമിക രാഷ്ട്രങ്ങളുടെയെല്ലാം ശക്തമായ പ്രതിഷേധം ഇന്ത്യൻ ഭരണകൂടം എറ്റുവാങ്ങേണ്ടിവന്നതെന്നും, ഉത്തരവാദിത്വ മില്ലാത്ത വിടുവായത്വവും വെറുപ്പിന്റെ ഭാഷയും വിളമ്പുന്നത് ബി ജെ പി വക്താക്കൾ മാത്രമല്ല, ബി ജെ പിയുടെ നേതാക്കൾ ഒന്നടങ്കം ആണെന്നും അതിന്റെ അങ്ങേയറ്റം മര്യാദയില്ലാത്ത നിന്ദ്യമായ പ്രസ്താവനയാണ് നൂപുർ ശർമയുടെയും നവീൻ കുമാർ ജിൻഡലിന്റെയും.

ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ് ഖത്തര്‍ കണ്ണുരുട്ടുമ്പോള്‍ ഇന്ത്യ വിറയ്ക്കുന്നത് എന്തിന്? ഗള്‍ഫ് രാജ്യങ്ങളെ ഭയക്കാന്‍ കാരണം ഇതാണ്

cmsvideo
  സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

  ബി ജെ പി നേതാക്കളുടെ കടിഞ്ഞാണില്ലാത്ത നാവിന്റെ പ്രത്യാഘാതം പേറേണ്ടിവരുന്നത് ഗൾഫ് നാടുകളിൽ തൊഴിൽ ചെയ്‌ത്‌ സമാധാനപൂർവം ജീവിക്കുന്ന ലക്ഷകണക്കിന് ഇന്ത്യക്കാരാണ്, അവരിൽ മഹാഭൂരിപക്ഷം മലയാളികളുമാണ്, ഇവരെ ശത്രുക്കളായി കാണുന്ന സ്ഥിതിയിലേക്ക് ഗൾഫ് ജനത എത്തിച്ചേർന്നാൽ അതിനുത്തരവാദിത്വം ബി ജെ പിക്കുമാത്രമാണ്.ഇന്ന് ഇന്ത്യയിൽ നടമാടുന്നവെറുപ്പിന്റെയും അക്രമത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നേരെയുള്ള സംഘ പരിവാർ ആക്രമണങ്ങളുടെയും നേർക്ക് കണ്ണടക്കുന്ന കേന്ദ്ര സർക്കാർ ആ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ലോകമെങ്ങും പടർത്തുന്നു.

  English summary
  Nupur sharma's statement; expatriates in Gulf will be affected says kodikkunil suresh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X