നഴ്സ് ലിനി ആരോഗ്യവകുപ്പിന്റെ വീഴ്ചയുടെ ഇര, കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം: ടി സിദ്ദീഖ്
കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം പകര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ചെമ്പനോട സ്വദേശിനി ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ലിനിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിനിയുടെ മരണം ഏറെ വേദനാജനകമാണ്. മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയുടെ ഇരയാണ് ലിനി. മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി സ്വജീവന്‍ ത്വജിച്ച ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്കാന് സര്‍ക്കാര്‍ തയ്യാറാകണം. താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്തിരുന്ന ലിനിയുടെ കൊച്ചുകുട്ടികള്‍ അടക്കമുള്ള കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും നടപടിയുണ്ടാവണം. ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും വിവിധ ഏജന്‍സികളും തമ്മിലുള്ള ഏകോപനം അപര്യാപ്തമാണ്. സ്രവപരിശോധനാ ഫലങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് ലഭിക്കുമായിരുന്നിട്ടും ആദ്യത്തെ മരണം നടന്നതിന് ശേഷവും ആരോഗ്യവകുപ്പ് ഉറക്കത്തിലായിരുന്നു. വീണ്ടും മരണങ്ങള് സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ആരോഗ്യവകുപ്പ് വകുപ്പ് നിപ വൈറസ് എന്ന് സ്ഥിരീകരിച്ച് രംഗത്തിറങ്ങുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ജനങ്ങളുടെ വിലപ്പെട്ട ജീവന് നഷ്ടപെടുന്നതിന് ഇടയാക്കിയത്.
മഴയ്ക്കുമുന്പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു സര്‍ക്കാരിന്റെ സാന്നിധ്യം പോലും നേരിട്ട് ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. ഇപ്പോഴത്തെ സംഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിപ വൈറസ് ബാധിച്ചവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും ചികിത്സ പൂര്‍ണമായി സൗജന്യമാക്കണം. പൂര്‍ണമായും പണം അടയ്ക്കാതെ മൃതദേഹം വിട്ടുകിട്ടാതിരുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയമാണെന്നും സിദ്ദീഖ് പറഞ്ഞു.
Recommended Video

കെ.പി.സി.സി മെമ്പര്‍ കെ. ബാലനാരായാണന്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിതേഷ് മുതുകാട്, യു.ഡി.എഫ് നേതാക്കളായ കെ.എ ജോസ്കുട്ടി, ആവള ഹമീദ്, ജോസ് കാരിവേലി
എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications