കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സ് ലിനി ആരോഗ്യവകുപ്പിന്റെ വീഴ്ചയുടെ ഇര, കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം: ടി സിദ്ദീഖ് 

Google Oneindia Malayalam News

കോഴിക്കോട്: നിപ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ രോഗം പകര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ചെമ്പനോട സ്വദേശിനി ലിനിയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ലിനിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലിനിയുടെ മരണം ഏറെ വേദനാജനകമാണ്. മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതില്‍ സംഭവിച്ച ഗുരുതര വീഴ്ചയുടെ ഇരയാണ് ലിനി. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വജീവന്‍ ത്വജിച്ച ലിനിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ലിനിയുടെ കൊച്ചുകുട്ടികള്‍ അടക്കമുള്ള കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം.

nurse

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും നടപടിയുണ്ടാവണം. ആദ്യഘട്ടത്തില്‍ ആരോഗ്യവകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും വിവിധ ഏജന്‍സികളും തമ്മിലുള്ള ഏകോപനം അപര്യാപ്തമാണ്. സ്രവപരിശോധനാ ഫലങ്ങള്‍ 24 മണിക്കൂര്‍ കൊണ്ട് ലഭിക്കുമായിരുന്നിട്ടും ആദ്യത്തെ മരണം നടന്നതിന് ശേഷവും ആരോഗ്യവകുപ്പ് ഉറക്കത്തിലായിരുന്നു. വീണ്ടും മരണങ്ങള്‍ സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ആരോഗ്യവകുപ്പ് വകുപ്പ് നിപ വൈറസ് എന്ന് സ്ഥിരീകരിച്ച് രംഗത്തിറങ്ങുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ജനങ്ങളുടെ വിലപ്പെട്ട ജീവന്‍ നഷ്ടപെടുന്നതിന് ഇടയാക്കിയത്.

മഴയ്ക്കുമുന്‍പ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു സര്‍ക്കാരിന്റെ സാന്നിധ്യം പോലും നേരിട്ട് ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. ഇപ്പോഴത്തെ സംഭവത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം. നിപ വൈറസ് ബാധിച്ചവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും ചികിത്സ പൂര്‍ണമായി സൗജന്യമാക്കണം. പൂര്‍ണമായും പണം അടയ്ക്കാതെ മൃതദേഹം വിട്ടുകിട്ടാതിരുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയമാണെന്നും സിദ്ദീഖ് പറഞ്ഞു.

Recommended Video

cmsvideo
നിപ്പാ വൈറസ് ബാധിച്ചു ലിനി മരിച്ചത് ഇങ്ങനെ | Oneindia Malayalam

കെ.പി.സി.സി മെമ്പര്‍ കെ. ബാലനാരായാണന്‍, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിതേഷ് മുതുകാട്, യു.ഡി.എഫ് നേതാക്കളായ കെ.എ ജോസ്‌കുട്ടി, ആവള ഹമീദ്, ജോസ് കാരിവേലി
എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

English summary
Nurse passed away due to nipah by spreading from nursing nipah patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X