കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരുടെ ആവശ്യങ്ങൾ ന്യായമാണ്, ആ സമരം ഫലം കാണുന്നു: സുപ്രീംകോടതി പറ‍ഞ്ഞത് നടക്കും

Synopsisസ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിർണയിച്ച ശമ്പളം നൽകണമെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഫലം കണ്ടു തുടങ്ങി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിർണയിച്ച ശമ്പളം നൽകണമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ശുപാർശ ചെയ്തു.

<strong>ഒപ്പോയും വിവോയും ചൈനക്കാരോട് 'കടക്കു പുറത്ത്'... അതിര്‍ത്തി കത്തുമ്പോള്‍ വന്‍ തിരിച്ചടി</strong>ഒപ്പോയും വിവോയും ചൈനക്കാരോട് 'കടക്കു പുറത്ത്'... അതിര്‍ത്തി കത്തുമ്പോള്‍ വന്‍ തിരിച്ചടി

കഴിഞ്ഞ മാസമാണ് വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരം നടത്തിയത്. 22 ദിവസം നീണ്ട സമരം മുഖ്യമന്ത്രി ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. സുപ്രീംകോടതി നിശ്ചയിച്ച ശമ്പളം നൽകണമെന്നാവശ്യപ്പെട്ടാണ് നഴ്സുമാർ സമരം നടത്തിയത്.

സുപ്രീംകോടതി പറഞ്ഞത് നടപ്പാക്കണം

സുപ്രീംകോടതി പറഞ്ഞത് നടപ്പാക്കണം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സുപ്രീംകോടതി നിയമിച്ച കമ്മിറ്റി നിർണയിച്ച ശമ്പളം നൽകണമെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥതല സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി നിർദേശിച്ചത്

സുപ്രീംകോടതി നിർദേശിച്ചത്

സംസ്ഥാനത്തെ 200 കിടക്കകൾക്കു മുകളിലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ ശമ്പളം നൽകണമെന്നും 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർ‌ക്ക് 20,000 രൂപവരെ ശമ്പളം നൽകണമെന്നുമായിരുന്നു നിർദേശം.

ശമ്പള ഘടന ഇങ്ങനെ

ശമ്പള ഘടന ഇങ്ങനെ

ശുപാർശ നടപ്പാക്കിയാൽ 50 കിടക്കകൾ വരെ 20,000 രൂപയും 50 മുതൽ 100 വരെ കിടക്കകൾ 20,900 രൂപയും 100 മുതൽ 200 വരെ 25,500രൂപയും, 200നു മുകളിൽ 27,800രൂപയും എന്നിങ്ങനെയാകും നഴ്സുമാരുടെ ശമ്പളം.

ഒരു വർഷം ട്രെയിനി

ഒരു വർഷം ട്രെയിനി

ട്രെയിനി നിയമനത്തെ സമരം ചെയ്ത നഴ്സ്മാരുടെ സംഘടന എതിർത്തിരുന്നു. എന്നാൽ ട്രെയിനി കാലാവധി ഒരു വർഷമായി നിജപ്പെടുത്തണമെന്നു സർക്കാർ നിയോഗിച്ച സമിതി നിർദേശം നൽകിയെന്നാണ് സൂചന.

റിപ്പോർട്ട് സമർപ്പിച്ചു

റിപ്പോർട്ട് സമർപ്പിച്ചു

സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിട്ടുണ്ട്. തൊഴിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോംജോസ് ചെയർമാനും ആരോ‌ഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, നിയമ സെക്രട്ടറി ബിജി ഹരീന്ദ്രനാഥ് ലേബർ കമ്മീഷ്ണർ കെ ബിജു എന്നിവർ അംഗങ്ങളായ സമിതിയാണ് നിർദേശം മുന്നോട്ടു വച്ചത്.

നഴ്സുമാരുടെ സമരത്തിനു പിന്നാലെ

നഴ്സുമാരുടെ സമരത്തിനു പിന്നാലെ

നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കിയതിന് പിന്നാലെയാണ് ശമ്പളം നിശ്ചയിക്കാന്‍ സമിതിയെ നിയോഗിച്ചത്. മുഖ്യമന്ത്രി ഇടപെട്ടായിരുന്നു സമരം അവസാനിപ്പിച്ചത്.

English summary
nurse salary as per supreme court recommendation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X