തൃശൂര്‍ പൂരത്തിനിടെ നഴ്സുമാരുടെ സമരം; തൃശൂരില്‍ ആശങ്ക
തൃശൂര്‍: 24 മുതല്‍ സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ലക്ഷക്കണക്കിനാളുകളെത്തുന്ന തൃശൂര്‍ പൂരത്തിന്റെ സംഘാടകരില്‍ ആശങ്കയുണ്ടാക്കുന്നു. 25, 26 തിയതികളിലാണ് തൃശൂര്‍ പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും.
നഴ്സുമാരുടെ സമരം മറ്റിടങ്ങളേക്കാള്‍ തൃശൂരില്‍ ശക്തമാകുമെന്നാണ് സൂചന. നഗരത്തിലേതടക്കം ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും സമരാനുകൂലികള്‍ ശക്തരാണ്. മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി നിലപാടുള്ള എ.എന്‍.എം.(ആക്സിലറി നഴ്സ് മിഡ് വൈഫ്) സ്റ്റാഫുകളാവും ഇവിടങ്ങളില്‍ സമരനാളുകളില്‍ ഡ്യൂട്ടിയിലുണ്ടാവുക. തൃശൂരില്‍ ഇക്കൂട്ടരും ചരുക്കമാണ്. തൃശൂരില്‍ നഴ്സുമാര്‍ക്കുപുറമെ, ആശുപത്രികളിലെ ടെക്നിഷ്യന്‍ വിഭാഗങ്ങളിലേതടക്കം ഇതര ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയുന്നത്.

മുഴുവന്‍ ആശുപത്രികളിലും നേരത്തെ തന്നെ നിയമാനുസരണമുള്ള പണിമുടക്കു നോട്ടീസ് നല്‍കിയിരുന്നു. കലക്ടര്‍, ഡി.എം.ഒ., പോലീസ് ഉദ്യോഗസ്ഥര്‍, ലേബര്‍ ഓഫീസര്‍, തൃശൂര്‍ എം.എല്‍.എകൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്ക് യു.എന്‍.എ. നേതാക്കള്‍ പണിമുടക്ക് വിവരം സൂചിപ്പിച്ചുള്ള കത്തുകള്‍ നല്‍കുകയാണെന്ന് യു.എന്‍.എ. ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.
നഴ്സുമാരുടെ പണിമുടക്കുണ്ടാവുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടു എന്തെങ്കിലും അത്യാഹിതങ്ങളുണ്ടായാല്‍ തൃശൂര്‍ കോര്പ്പറേഷന് ജനറല്‍ ആശുപത്രിക്ക് പുറമെ, ഒമ്പത് കിലോമീറ്റര്‍ ദൂരത്തുള്ള മുളങ്കുന്നത്തുകാവിലെ ഗവ. മെഡിക്കല്‍ കോളജിലേക്കെത്തേണ്ടിവരും.
അതേസമയം പൂരത്തിന് എല്ലാ ആശുപത്രികളും ജാഗരൂകരാകണമെന്ന് നിര്‍ദ്ദേശിച്ചുള്ള ഡി.എം.ഒ. നല്കിയ നോട്ടീസിന് എല്ലാം സജ്ജമാണെന്ന മറുപടിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ നല്‍കിയിട്ടുള്ളത്. തൃശൂര്‍ പൂരത്തിനൊപ്പം 19, 20, 21 തിയതികളില്‍ തൃശൂരിലെ മാതാ അമൃതാനന്ദമയിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ആശുപത്രികളിലേക്ക് ഡി.എം.ഒ. ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications