കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരത്തിനിടെ നഴ്‌സുമാരുടെ സമരം; തൃശൂരില്‍ ആശങ്ക

  • By Desk
Google Oneindia Malayalam News

തൃശൂര്‍: 24 മുതല്‍ സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ ആരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്ക് ലക്ഷക്കണക്കിനാളുകളെത്തുന്ന തൃശൂര്‍ പൂരത്തിന്റെ സംഘാടകരില്‍ ആശങ്കയുണ്ടാക്കുന്നു. 25, 26 തിയതികളിലാണ് തൃശൂര്‍ പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും.

നഴ്‌സുമാരുടെ സമരം മറ്റിടങ്ങളേക്കാള്‍ തൃശൂരില്‍ ശക്തമാകുമെന്നാണ് സൂചന. നഗരത്തിലേതടക്കം ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും സമരാനുകൂലികള്‍ ശക്തരാണ്. മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി നിലപാടുള്ള എ.എന്‍.എം.(ആക്‌സിലറി നഴ്‌സ് മിഡ് വൈഫ്) സ്റ്റാഫുകളാവും ഇവിടങ്ങളില്‍ സമരനാളുകളില്‍ ഡ്യൂട്ടിയിലുണ്ടാവുക. തൃശൂരില്‍ ഇക്കൂട്ടരും ചരുക്കമാണ്. തൃശൂരില്‍ നഴ്‌സുമാര്‍ക്കുപുറമെ, ആശുപത്രികളിലെ ടെക്‌നിഷ്യന്‍ വിഭാഗങ്ങളിലേതടക്കം ഇതര ജീവനക്കാരും പണിമുടക്കുമെന്നാണ് അറിയുന്നത്.

nurses11

മുഴുവന്‍ ആശുപത്രികളിലും നേരത്തെ തന്നെ നിയമാനുസരണമുള്ള പണിമുടക്കു നോട്ടീസ് നല്‍കിയിരുന്നു. കലക്ടര്‍, ഡി.എം.ഒ., പോലീസ് ഉദ്യോഗസ്ഥര്‍, ലേബര്‍ ഓഫീസര്‍, തൃശൂര്‍ എം.എല്‍.എകൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്ക് യു.എന്‍.എ. നേതാക്കള്‍ പണിമുടക്ക് വിവരം സൂചിപ്പിച്ചുള്ള കത്തുകള്‍ നല്‍കുകയാണെന്ന് യു.എന്‍.എ. ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

നഴ്‌സുമാരുടെ പണിമുടക്കുണ്ടാവുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടു എന്തെങ്കിലും അത്യാഹിതങ്ങളുണ്ടായാല്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ജനറല്‍ ആശുപത്രിക്ക് പുറമെ, ഒമ്പത് കിലോമീറ്റര്‍ ദൂരത്തുള്ള മുളങ്കുന്നത്തുകാവിലെ ഗവ. മെഡിക്കല്‍ കോളജിലേക്കെത്തേണ്ടിവരും.

അതേസമയം പൂരത്തിന് എല്ലാ ആശുപത്രികളും ജാഗരൂകരാകണമെന്ന് നിര്‍ദ്ദേശിച്ചുള്ള ഡി.എം.ഒ. നല്‍കിയ നോട്ടീസിന് എല്ലാം സജ്ജമാണെന്ന മറുപടിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയിട്ടുള്ളത്. തൃശൂര്‍ പൂരത്തിനൊപ്പം 19, 20, 21 തിയതികളില്‍ തൃശൂരിലെ മാതാ അമൃതാനന്ദമയിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ആശുപത്രികളിലേക്ക് ഡി.എം.ഒ. ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Nurse strike in Trissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X