ദിവസം 1000 പോലുമില്ല ശമ്പളം; എങ്ങനെ ജീവിക്കും: മിനിമം സാലറി 40000 രൂപയാക്കണമെന്ന് നഴ്സുമാര്‍: സമരം
തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാര്‍ സമര രംഗത്ത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ശമ്പള വര്‍ധന ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്നത്. നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ള വിഭാഗങ്ങളില്‍ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. 500 ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കുന്നത്. അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാണ് നഴ്സുമാര്‍ സേവനം അനുഷ്ഠിക്കുന്നത്. തിരുവനന്തപുരത്താണ് മാര്‍ച്ച് സമരവും നടത്തുന്നത്. ഇന്ന് രാവിലെ പാളയത്ത് നിന്ന് ആയിരത്തോളം നഴ്സുമാര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
അടിസ്ഥാന ശമ്പളം 40000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം. നിലവില്‍ ഇരുപതിനായിരം രൂപയാണ് മുതിര്‍ന്ന നഴ്സുമാര്‍ക്ക് പോലും ലഭിക്കുന്നത്. ഒരു കൂലിപ്പണിക്കാരന് ലഭിക്കുന്ന ദിവസ വേതനം പോലും നഴ്സുമാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. പല ആശുപത്രികളിലും ആയിരം രൂപയില്‍ താഴെയാണ് പ്രതിദിന ശമ്പളം. അതുപോലെ പല ആശുപത്രികളിലും പല ശമ്പള സ്കെയിയിലാണ് നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിലും നഴ്സുമാരുടെ ശമ്പളത്തില്‍ ഏകീകൃത സ്വഭാവം കൊണ്ടുവരണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. നഴ്സുമാരുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മുഖം തിരിച്ചാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ മുന്നറിയിപ്പ്.

ആരോഗ്യ മേഖലയിലെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സിങ് അധ്യാപകര്‍ക്ക് യുജിസി സ്കെയില്‍ ശമ്പളം നല്‍കുക, രോഗി-നഴ്സ് അനുപാതം നിയമാനുസൃതമായി നടപ്പാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.
2018 ലാണ് അവസാനമായി ഈ മേഖലയില്‍ ശമ്പള പരിഷ്കരണം നടപ്പാക്കിയത്. അന്ന് വലിയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവിലാണ് 20,000 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത്. 2026 കാലയളവിനിടെ ആശുപത്രികളിലെ ചികിത്സ നിരക്ക് കുത്തനെ കൂടി, ജീവിത ചെലവ് വര്‍ദ്ധിച്ചു, എന്നാല്‍ നഴ്സുമാര്‍ക്ക് മാത്രം ശമ്പളം വര്‍ധിക്കുന്നില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. പലരും വിദ്യാഭ്യാസ വായ്പയെടുത്താണ് പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
വിദേശങ്ങളില്‍ മലയാളി നഴ്സുമാര്‍ക്ക് വലിയ സ്വീകാര്യതയും ശമ്പളവും ലഭിക്കുമ്പോള്‍ കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ അവസ്ഥ പരിതാപകരമാണെന്ന് നഴ്സുമാര്‍ പറയുന്നു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം നല്‍കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. അതേസമയം ശമ്പള പരിഷ്കരണത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ നിലപാട്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications