Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ആശുപത്രിയില്‍ നഴ്‌സുമാരെ ലൈംഗികമായി പീഡിപ്പിക്കുന്നു?നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നഴ്‌സിംഗ് ജീവനക്കാരികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്.

പാലക്കാട്: നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ലൈംഗിക പീഡനത്തിനിരയായ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടക്കാഞ്ചേരി സ്വദേശിനിയായ നഴ്‌സിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നഴ്‌സിന്റെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് പീഡനം നടക്കുന്നതെന്നാണ് ആരോപണമെന്ന് മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, പീഡനം സഹിക്കവയ്യാതെ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാര്‍ ആത്മഹത്യ ചെയ്തിരുന്നെന്നും, എന്നാല്‍ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്നും പറയുന്നു. ഇവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കി സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നതായും ആരോപണമുണ്ട്.

കേസ് ഒതുക്കാന്‍ ശ്രമം...

കേസ് ഒതുക്കാന്‍ ശ്രമം...

പീഡനം സഹിക്കവയ്യാതെ ആശുപത്രി ജീവനക്കാരായ മൂന്നുപേര്‍ നേരത്തെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. പാലക്കാട് കോട്ടായി, അട്ടപ്പളം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നതായും പറയുന്നു. ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ രക്ഷിതാക്കള്‍ പരാതിപ്പെടാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

നഴ്‌സിംഗ് കൗണ്‍സിലിന് പരാതി...

നഴ്‌സിംഗ് കൗണ്‍സിലിന് പരാതി...

ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലില്‍ താമസിക്കുന്ന ജീവനക്കാരികളെയാണ് ലൈംഗികമായി പീഡിപ്പിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. 22 ജീവനക്കാരികള്‍ പീഡനത്തിനിരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ നഴ്‌സിംഗ് കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ടെന്നും അറിയുന്നു.

പരാതിയില്ലെന്ന് രക്ഷിതാക്കള്‍...

പരാതിയില്ലെന്ന് രക്ഷിതാക്കള്‍...

ആശുപത്രിയിലെ മറ്റൊരു നഴ്‌സ് കൂടി കഴിഞ്ഞദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് നേരത്തെയുണ്ടായ സംഭവങ്ങളും പുറത്തറിയുന്നത്. വടക്കാഞ്ചേരി സ്വദേശിനിയായ നഴ്‌സിന് വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും, ആത്മഹത്യ ചെയ്യേണ്ട മറ്റു സാഹചര്യങ്ങളില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ യുവതിയും ലൈംഗിക പീഡനത്തനിരിയായെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആശുപത്രിയിലെ സിടി സ്‌കാന്‍ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യുവതിയുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചു.

ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...

ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...

ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിലാണ് പീഡനം നടക്കുന്നത്. ആശുപത്രിയിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരാണ് നഴ്‌സുമാരെ പീഡിപ്പിക്കുന്നതെന്നാണ് ആരോപണം. ഇതിലൊരാള്‍ ആശുപത്രി നടത്തിപ്പില്‍ മുഖ്യപങ്ക് വഹിക്കുന്നയാളാണെന്നും പറയുന്നുണ്ട്.

ഭീഷണിയും...

ഭീഷണിയും...

നഴ്‌സിംഗ് ജീവനക്കാരികളുടെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി പീഡിപ്പിക്കുന്നത്. 22ഓളം ജീവനക്കാരികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായും ആരോപണമുണ്ട്. പെണ്‍കുട്ടികളുടെ നഗ്ന ഫോട്ടോകളുണ്ടെന്നും, ഇനി മറ്റൊരു സ്ഥലത്ത് ജോലി ലഭിക്കില്ലെന്നും, വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നതെന്നാണ് ആരോപണം.

രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു...

രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു...

നഗരത്തിലെ പ്രമുഖ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നതിനെ പോലീസും ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+