• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയെന്ന് സംശയം; വിവരശേഖരണത്തിന് എത്തിയ നഴ്സിന് ക്രൂരമർദ്ദനം

  • By Desk

കുട്ടികളെ തട്ടികൊണ്ടുപോകുന്നവര്‍ക്കെതിരെ അതീവ ജാഗ്രതയോടെയുള്ള നടപടികളാണ് പോലീസ് എടുക്കുന്നത്. പോലീസുകാളേക്കാള്‍ ജാഗ്രത ഈ വിഷയത്തില്‍ നാട്ടുകാര്‍ എടുക്കുന്നു. എന്നാല്‍ നാട്ടുകാരുടെ ജാഗ്രത പലപ്പോഴും നിരപരാധികള്‍ക്ക് മര്‍ദ്ദനം ഏല്‍ക്കുന്നതിനും അപമാനിക്കുന്നതിനും ആണ് ഇടവരുത്തുന്നത്. സംശയം തോന്നുന്ന ആരുടേയെങ്കിലും ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമിട്ട് പ്രചരിപ്പിക്കുന്നു.

സംഭവത്തിന്റെ യാതാര്‍ത്ഥ്യം പോലും മനസ്സിലാക്കാതെ ആണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കാറുള്ളത്. നിരപരാധികളായിരിക്കും പല അവസരങ്ങളിലും ഈ പ്രചരണങ്ങളുടെ ഇര. വീടുകളില്‍ കയറി ഭിക്ഷാടനം നടത്തുന്നവരും പഴയസാധനങ്ങള്‍ ശേഖരിച്ച് ജീവിക്കുന്നവര്‍ നാട്ടുകാരുടെ ആക്രമങ്ങള്‍ മുമ്പ് പലപ്പോഴും വിധേയരായിട്ടുണ്ട്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ട്‌പോകുന്നവര്‍ക്കെതിരേയുള്ള അമിത ജാഗ്രതമൂലം കോഴിക്കോട് ഒരു നഴ്‌സിന് അനുഭവിക്കേണ്ടി വന്ന അവസ്ഥ ആരേയും ഞെട്ടിക്കുന്നതാണ്.

മര്‍ദ്ദനം

മര്‍ദ്ദനം

കുട്ടികളെ തട്ടിക്കൊണ്ട്‌പോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് കോഴിക്കോട് നഴ്‌സിന് മര്‍ദ്ദനമേറ്റത്. വീടുതോറും കയറി പകര്‍ച്ചപ്പനിയെക്കുറിച്ച് വിവരശേഖരണം നടത്തുന്നതിനിടേയാണ് നഴ്‌സിന് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. അടുത്തിടെ നിപ്പ വൈറസ് പടര്‍ന്ന പ്രദേശമായിരുന്നു പേരാമ്പ്ര.

നാട്ടുകാര്‍

നാട്ടുകാര്‍

വയനാട് സ്വദേശിയായ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സി.ജി പത്മാവതിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. വീടുകള്‍ തോറും കയറി ഇറങ്ങുന്ന ഇവരെകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ സിജിയെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. അരമണിക്കൂറോളം ചോദ്യം ചെയ്തു.മഴയത്ത് തടഞ്ഞ് നിര്‍ത്തിയായിരുന്നു ചോദ്യം ചെയ്യല്‍ അതിന് ശേഷമായിരുന്നു മര്‍ദ്ദനം.

തട്ടികൊണ്ടുപോവല്‍

തട്ടികൊണ്ടുപോവല്‍

പകര്‍ച്ചപ്പനിയേക്കുറിച്ച് വിവരശേഖരണം നടത്താന്‍ വന്നതാണെന്നും നഴ്‌സാണെന്നും പത്മാവതി വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ അതൊന്നും മുഖവിലക്കെടുത്തിരുന്നില്ല. കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘത്തിലെ അംഗമല്ലേ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.

പരിക്ക്

പരിക്ക്

മര്‍ദ്ദനത്തില്‍ പത്മാവതിയുടെ കഴുത്തിന് സാരമായി പരിക്കേറ്റു. നഴ്‌സിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെ പേരാമ്പ്ര പുറ്റംപൊയിലില്‍ വെച്ചായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.

പേരാമ്പ്ര

പേരാമ്പ്ര

കേരളത്തെ, പ്രത്യേകിച്ച് മലബാറിനെ പിടിച്ചുകുലിക്കിയ നിപ്പ വൈറസ് ആദ്യമായി സ്ഥിതീകരിച്ച പ്രദേശമായിരുന്നു പേരാമ്പ്ര. സര്‍ക്കാറിന്റേയും ആരോഗ്യപ്രവര്‍ത്തകരുടെയും ഒറ്റക്കെട്ടായ ഇടപെലിലൂടെ നിപ്പയെ വിജയകരമായി പ്രതിരോധിച്ച പ്രദേശം കൂടിയാണ് പേരാമ്പ്ര. പത്മാവതി ജോലി ചെയ്യുന്ന അതേ ആശുപത്രിയിലെ ലിനി സിസ്റ്ററും നിപ്പ രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം പടര്‍ന്ന് മരണപ്പെട്ടിരുന്നു.

കളങ്കം

കളങ്കം

നിപ്പയ്ക്ക ശേഷവും തുടരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പകര്‍ച്ചപ്പനിയെക്കുറിച്ച് വിവരശേഖരണം നടത്താന്‍ എത്തിയപ്പോഴാണ് പത്മാവതിക്ക് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ശരീരപ്രകൃതം കണ്ടാണ് സംശയത്തിന് ഇടയാക്കിയതെന്നും പിന്നീട് മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്നുമാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. നിപ്പയെ വിജയകരമായി പ്രതിരോധിച്ചതിന്റെ ഖ്യാതിയില്‍ നില്‍ക്കുന്ന പേരാമ്പ്രക്ക് സംഭവം എന്തായാലും കളങ്കമായിരിക്കുകയാണ്.

വടകരയില്‍

വടകരയില്‍

കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീ തന്റെ ആക്രി പെറുക്കുന്ന ചാക്കിലെടുത്തിട്ട് ഓടിപ്പോയെന്നും അവരെ നാട്ടുകാര്‍ പിടികൂടി കുട്ടിയെ രക്ഷിച്ച്, പോലീസി.ല്‍ എല്‍പ്പിച്ചെന്നുമുള്ള വാര്‍ത്ത ഈയിടെ പേരാമ്പ്രയുടെ സമീപ പ്രദേശമായ വടകരയില്‍ കാട്ടു തീ പോലെ പടര്‍ന്നിരുന്നു. സ്ഥലത്ത് കണ്ടെത്തിയ ഒരു അന്യസംസ്ഥാന സത്രീയുടെ ചിത്രവും വാര്‍ത്തക്കൊപ്പം പ്രചരിക്കപ്പെട്ടിരുന്നു.

English summary
nurse was nabbed by the natives of kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more