കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരിലെ കൊറോണ രോഗി ബന്ധപ്പെട്ടത് ആയിരത്തിലധികം പേരെ!! റൂട്ട് മാപ്പ് 11 മണിക്ക് പുറത്ത് വിടും

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി ആയിരത്തില്‍ അധികം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ ഷോപ്പിങ്ങ് മാളുകളും സിനിമാ തീയറ്ററുകളും സഞ്ചരിച്ചിരുന്നു. ഇയാളുടെ സഞ്ചാരപാത ഇന്ന് 11 മണിക്ക് സര്‍ക്കാര്‍ പുറത്തുവിടും.

നിരവധി പേര്‍ ഇയാളുടെ സമ്പര്‍ക്കപട്ടികയില്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പടുന്നത്. നിലവില്‍ ഇയാളുമായി ബന്ധപ്പെട്ട 100 ഓളം പേര്‍ നിരീക്ഷണത്തിലാണ്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഖത്തറില്‍ നിന്നും വന്ന തൃശ്ശൂര്‍ സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇയാള്‍ ഇപ്പോള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ആണ് ചികിത്സയില്‍ തുടരുന്നത്.രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ക്കൊപ്പമാണ് ഇയാള്‍ വിമാനത്തില്‍ സഞ്ചരിച്ചത്. റാന്നി സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ച പിന്നാലെയാണ് ഇയാളേയും ആരോഗ്യ വകുപ്പ് കണ്ടെത്തിയത്.

 ഹൈ റിസ്ക് കോണ്ടാക്ട് ലിസ്റ്റ്

ഹൈ റിസ്ക് കോണ്ടാക്ട് ലിസ്റ്റ്

എന്നാല്‍ യാത്ര ചെയ്ത കാര്യം ഇയാള്‍ ആദ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാന്നിയിലെ സ്വദേശികള്‍ക്കൊപ്പം യാത്ര ചെയ്ത 11 തൃശ്ശൂര്‍ സ്വദേശികളെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ആറ് പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പെട്ടവരാണ്.

 ഷോപ്പിങ്ങ് മാളില്‍

ഷോപ്പിങ്ങ് മാളില്‍

ഇതില്‍ ഉള്‍പ്പെട്ട 21 കാരനാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്. മാര്‍ച്ച് ഏഴിനാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുന്‍പുള്ള ഏഴ് ദിവസങ്ങളില്‍ ഇയാള്‍ പലയിടങ്ങളിലും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ തൃശ്ശൂരിലെ ഷോപ്പിങ്ങ് മാളില്‍ പോവുകയും പിന്നീട് അവിടുത്തെ മള്‍ട്ടിപ്ലക്സ് തീയറ്റററില്‍ ഇരുന്ന് സിനിമ കാണുകയും ചെയ്തിട്ടുണ്ട്.

 വിവാഹ നിശ്ചയ ചടങ്ങ്

വിവാഹ നിശ്ചയ ചടങ്ങ്

പിന്നീട് ഒരു വിവാഹ നിശ്ചയ ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ ഉള്‍പ്പെട്ട സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനിടെ കൊറോണ ബാധ സ്ഥിരീകരിച്ച റാന്നിയിലെ കുടുംബത്തെ തുടക്കത്തില്‍ ചികിത്സ നഴ്സിനേയും മകളേയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

 തൃപ്തികരം

തൃപ്തികരം

സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിനേയും മകളേയുമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.പനിയും ചുമയും വന്നതിനെ തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തില്‍ ആയിരുന്നു. അതേസമയം ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

 റാന്നിയിലെ മറ്റൊരു കുടുംബം

റാന്നിയിലെ മറ്റൊരു കുടുംബം

അതിനിടെ ഇറ്റലിയില്‍ നിന്നും 20 ദിവസം മുന്‍പ് വന്ന റാന്നിയിലെ ഒരു കുടുംബത്തിലെ രണ്ട് പേരെ കൂടി ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. യുവതിയേയും രണ്ടേകാല്‍ വയസുകാരിയായ മകളേയുമാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

 കണ്ണൂര്‍ സ്വദേശിക്കും

കണ്ണൂര്‍ സ്വദേശിക്കും

ഇവര്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ ജലദോഷം ചെറിയ രീതിയില്‍ കണ്ടെത്തിയതോടെയാണ് ആശുപത്രിയില്‍ ആക്കിയത്. സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതുവരെ 19 ആണ്.ഇന്നലെ ദുബൈയില്‍ നിന്ന് വന്ന കണ്ണൂര്‍ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

 കൊറോണ ബാധിതര്‍

കൊറോണ ബാധിതര്‍

4180 പേരാണ് നിലവില്‍ സംസ്ഥാനത്ത് നിരക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലുമാണ്. 1337 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 953 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. ബാക്കി ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

 മൊബൈല്‍ ആപ്

മൊബൈല്‍ ആപ്

കോവിഡ് - 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്.കോവിഡ് - 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്.

 വിവരങ്ങള്‍ ലഭിക്കും

വിവരങ്ങള്‍ ലഭിക്കും

നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും.ഇൻ്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും.

Recommended Video

cmsvideo
Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam
 വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി

വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടി

കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച് വ്യാജസന്ദേശങ്ങള്‍ നിര്‍മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ; കണ്ണൂരിലെ രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, തൃശൂരുകാരന്‍റെ ആരോഗ്യനില തൃപ്തികരംകൊറോണ; കണ്ണൂരിലെ രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, തൃശൂരുകാരന്‍റെ ആരോഗ്യനില തൃപ്തികരം

കൊറോണ; കണ്ണൂരിലെ രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, തൃശൂരുകാരന്‍റെ ആരോഗ്യനില തൃപ്തികരംകൊറോണ; കണ്ണൂരിലെ രോഗിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, തൃശൂരുകാരന്‍റെ ആരോഗ്യനില തൃപ്തികരം

കൊറോണയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകത്തില്‍.... മരിച്ചത് 76കാരന്‍, വീഴ്ച്ചയുണ്ടായെന്ന് ആരോപണം!!കൊറോണയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകത്തില്‍.... മരിച്ചത് 76കാരന്‍, വീഴ്ച്ചയുണ്ടായെന്ന് ആരോപണം!!

English summary
Nurse who treated corona patients and her daughter are in the Isolation Ward
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X