നഴ്സുമാർക്ക് നേരെ സിബ്ബ് അഴിച്ചുകാണിച്ച് നഗ്നതാ പ്രദർശനം! കോട്ടയം ഭാരത് ആശുപത്രിയിലെ വീഡിയോ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: ഭാരത് ആശുപത്രിയിൽ സമരം ചെയ്യുന്ന നഴ്സുമാർക്ക് നേരെ മാനേജ്മെന്റ് സ്റ്റാഫ് അശ്ലീല പ്രദർശനം നടത്തിയതായി ആരോപണം. ആശുപത്രിയിലെ അക്കൗണ്ടന്റായ ബാബുവിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.

കഞ്ചാവ് കൃഷി ഒരു കുടുംബ ബിസിനസ്! വയനാട്ടിൽ കഞ്ചാവ് വളർത്തിയ സ്ത്രീയും കൊച്ചുമകനും പിടിയിൽ...

ദിലീപിനെ വീണ്ടും സ്കൈപ്പിലൂടെ ഹാജരാക്കും!പ്രാർത്ഥനയിൽ പങ്കെടുക്കാതെ,താടിയും മുടിയും മുറിക്കാതെ നടൻ..

സമരം ചെയ്യുന്ന നഴ്സുമാർക്ക് നേരെ ബാബു പാന്റ്സിന്റെ സിബ്ബ് അഴിച്ച് കാണിച്ചുവെന്നാണ് ആരോപണം. ഇയാൾ സിബ്ബ് അഴിച്ചു അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വീഡിയോയും നഴ്സുമാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാബുവിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായാണ് പലരും പ്രതികരിച്ചത്. ഇയാൾക്കെതിരെ നടപടി വേണമെന്നാണ് നഴ്സുമാരുടെയും ആവശ്യം. പിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്സുമാർ വീണ്ടും സമരം ആരംഭിച്ചത്.

വീണ്ടും സമരം...

വീണ്ടും സമരം...

വേതന വർദ്ധനവിനായി സമരം ചെയ്തതിന്റെ പേരിൽ പുറത്താക്കിയ ഒമ്പത് നഴ്സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ആശുപത്രിയിലെ നഴ്സുമാർ കഴിഞ്ഞദിവസം മുതൽ വീണ്ടും സമരം തുടങ്ങിയത്.

പുറത്താക്കി...

പുറത്താക്കി...

കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഭാരത് ആശുപത്രി മാനേജ്മെന്റ് ഒമ്പത് നഴ്സുമാരെ പിരിച്ചുവിട്ടത്. കരാർ കാലാവധി കഴിഞ്ഞതിനാൽ ഇവരെ തിരിച്ചെടുക്കാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

പ്രതികാരമെന്ന്...

പ്രതികാരമെന്ന്...

എന്നാൽ നേരത്തെ സമരം ചെയ്തതിന്റെ പ്രതികാര നടപടിയായാണ് നഴ്സുമാരെ പിരിച്ചുവിട്ടതെന്നാണ് നഴ്സുമാർ പറയുന്നത്.

ലേബർ കമ്മീഷണർ ഇടപെടണം...

ലേബർ കമ്മീഷണർ ഇടപെടണം...

കോട്ടയം ഭാരത് ആശുപത്രിയിൽ നഴ്സുമാരെ പുറത്താക്കിയ സംഭവത്തിൽ ലേബർ കമ്മീഷണർ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് നഴ്സുമാരുടെ സംഘടനയായ യുഎൻഎ ആവശ്യപ്പെട്ടത്.

അതിനിടെ...

അതിനിടെ...

ആശുപത്രിക്ക് മുന്നിൽ നഴ്സുമാരുടെ സമരം തുടരുന്നതിനിടെയാണ് മാനേജ്മെന്റ് സ്റ്റാഫായ ബാബു നഴ്സുമാർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണമുയർന്നിരിക്കുന്നത്.

പാന്റ്സിന്റെ സിബ്ബ്...

പാന്റ്സിന്റെ സിബ്ബ്...

ആശുപത്രിയിലെ അക്കൗണ്ടന്റായ ബാബു നഴ്സുമാർക്ക് നേരെ പാന്റ്സിന്റെ സിബ്ബ് അഴിച്ചുകാണിച്ചുവെന്നാണ് ആരോപണം.

വീഡിയോയും...

വീഡിയോയും...

അക്കൗണ്ടന്റ് ബാബു പാന്റ്സിന്റെ സിബ്ബ് അഴിച്ച് കാണിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നഴ്സുമാർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

പ്രതിഷേധം...

പ്രതിഷേധം...

നഴ്സുമാരെ അപമാനിക്കുന്ന രീതിയിൽ ആംഗ്യം കാണിച്ച, മാനേജ്മെന്റിന്റെ പ്രതിനിധിയായ ബാബുവിനെതിരെ നടപടിയെടുക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിലും കനത്ത പ്രതിഷേധമാണുയരുന്നത്.

Bharath Hospital Staff Against Nurses Strike

English summary
nurses allegation against kottayam bharath hospital staff.
Please Wait while comments are loading...