Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്‌സിങ് തട്ടിപ്പ്; ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ ഇന്റര്‍പോള്‍

കൊച്ചി: പാവപ്പെട്ട നഴ്‌സുമാരെ പറ്റിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ച നഴ്‌സിങ് തട്ടിപ്പുകാരന്‍ ഉതുപ്പ് വര്‍ഗീസിനെ പിടികൂടാനായി സിബിഐ ഇന്റര്‍ പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് കാട്ടി ഇന്റര്‍പോള്‍ ഇ മെയില്‍ വഴി നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര അന്വേഷണ സംഘത്തിന്റെ സഹായം തേടുന്നത്.

കുവൈത്തിലുള്ള ഉതുപ്പ് വര്‍ഗീസിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ അന്വേഷണ ഏജന്‍സി പിറകെയുണ്ടെന്ന് മനസിലാക്കിയ ഉടന്‍ ഉതുപ്പ് ഇന്ത്യവിട്ട് ഗള്‍ഫിലെത്തുകയായിരുന്നു. ഗള്‍ഫില്‍വെച്ചും ഇയാള്‍ നഴ്‌സുമാരില്‍ നിന്നും പണം വാങ്ങുന്നതായാണ് വിവരം. നേരത്തെ പിരിഞ്ഞുകിട്ടാനുള്ള പണം ഭീഷണിപ്പെടുത്തി വാങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

kochi-map

റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ അല്‍ സറാഫയുടെ ഉടമയാണ് ഉതുപ്പ് വര്‍ഗീസ്. 1,200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ട കരാറാണ് ഏജന്‍സി കുവൈറ്റിലെ ആരോഗ്യ മന്ത്രാലയവുമായി ഉണ്ടാക്കിയത്. ഇതിനായി 19,500 രൂപ മാത്രമേ നഴ്‌സുമാരില്‍ നിന്നും ഈടാക്കാന്‍ പാടുളളു എന്ന വ്യവസ്ഥ ലംഘിച്ചിച്ച് 20 ലക്ഷം രൂപവരെയാണ് ഇയാള്‍ നഴ്‌സുമാരില്‍ നിന്നും ഈടാക്കിയിരുന്നത്.

ഇത്തരത്തില്‍ ശതകോടിയാണ് ഉതുപ്പ് വര്‍ഗീസ് അവിഹിതമായി സമ്പാദിച്ചത്. ഇയാള്‍ക്കെതിരെ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സമെന്റും അന്വേഷണം നടത്തുന്നുണ്ട്. ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഏജന്‍സിയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ സാമ്പത്തിക തിരിമറി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഉതുപ്പിന്റെ സഹായി അഡോള്‍ഫ് ലോറന്‍സിനെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+