Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ കാണാന്‍ നഴ്‌സുമാരെത്തിയപ്പോള്‍

തിരുവനന്തപുരം: ഇറാഖില്‍ സുന്നി വിമതരുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ മലയാളി നഴ്‌സുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തി. തിരിച്ചെത്തിയ നഴ്സുമാര്‍ക്കെല്ലാം ജോലി നല്‍കും. ഇറാഖില്‍ ജോലി ചെയ്തകാലത്തെ ശമ്പള കുടിശ്ശിക ഉടന്‍ ലഭ്യമാക്കും.

മന്ത്രിമാരും എംഎല്‍എമാരും പങ്കെടുത്ത പരിപാടിയില്‍ ജോലി വാഗ്ദാനം ചെയ്ത ആശുപത്രി പ്രതിനിധികളും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാനെത്തിയ നഴ്‌സുമാര്‍ക്ക് അദ്ദേഹത്തിന്റെ വക സത്കാരവും നല്‍കി. സര്‍ക്കാര്‍ സഹായമില്ലാതെ ആദ്യം തിരിച്ചെത്തിയ പത്ത് പേര്‍ക്ക് വിമാനക്കൂലി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

 സത്കാരമാകാം

സത്കാരമാകാം

ഇറാഖില്‍ നിന്ന് മടങ്ങിയെത്തിയ മലയാളി നഴ്‌സുമാര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ ഒരുക്കിയ സത്കാരത്തില്‍ നിന്ന്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ കെഎം മാണി, കെസി ജോസ്ഫ്, കെ ബാബു എന്നിവരേയും കാണാം.

മൂന്ന് ലക്ഷം വീതം

മൂന്ന് ലക്ഷം വീതം

കടബാധ്യതാണ് നഴ്‌സുമാരെ വലക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. എല്ലാവര്‍ക്കും മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ സികെ മേനോന്‍.

ജോലി ഉറപ്പ്

ജോലി ഉറപ്പ്

ആസാദ് മൂപ്പന്‍ നേതൃത്വം നല്‍കുന്ന വിവിധ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് ജോലി ഉറപ്പാക്കും.

ശമ്പള കുടിശ്ശിക

ശമ്പള കുടിശ്ശിക

ഇറാഖില്‍ ജോലി ചെയ്തകാലത്തെ ശമ്പള കുടിശ്ശിക ഇന്ത്യന്‍ എംബസി മുഖേന ലഭ്യമാക്കും. ഇറാഖ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

വിദേശത്തേക്ക്

വിദേശത്തേക്ക്

മറ്റ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് ഉറപ്പ്. യോഗ്യത ഇല്ലാത്തവര്‍ക്ക് യോഗ്യത നേടും ജോലി.

ക്രഡിറ്റ് നഴ്‌സുമാര്‍ക്ക് തന്നെ

ക്രഡിറ്റ് നഴ്‌സുമാര്‍ക്ക് തന്നെ

ഇറാഖില്‍ പ്രതിസന്ധി ഘട്ടത്തിലും പതറാതെ നിന്ന നഴ്‌സുമാര്‍ക്ക് മാത്രമാണ് എല്ലാ ക്രെഡിറ്റുമെന്ന് മുഖ്യമന്ത്രി വീണ്ടും പറഞ്ഞു.

ഒന്നും പേടിക്കണ്ട

ഒന്നും പേടിക്കണ്ട

നഴ്‌സുമാര്‍ മുഖ്യമന്ത്രിയുമായി സൗഹൃദ സംഭാഷണത്തില്‍.

കെസി ജോസഫ്

കെസി ജോസഫ്

സാസ്‌കാരിക മന്ത്രി കെസി ജോസഫുമായി നഴ്‌സുമാര്‍ സംസാരിക്കുന്നു.

നന്നായി കഴിക്കണേ

നന്നായി കഴിക്കണേ

നഴ്‌സുമാര്‍ക്ക് നല്‍കിയ സത്കാരത്തിനിടെ മുഖ്യമന്ത്രിയുടെ കുശലാന്വേഷണം

ദാ ഇത്രേം മാത്രം

ദാ ഇത്രേം മാത്രം

നഴ്‌സുമാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയാണ് മുഖ്യമന്ത്രി.

വിഎസും ഉണ്ട്

വിഎസും ഉണ്ട്

നോര്‍ക്ക റൂട്ട്‌സില്‍ നടന്ന നഴ്‌സുമാരുടെ സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നു. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വേദിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+